ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ശ്രീ ടി. റബി ശങ്കർ പതിനാറാം ധനകാര്യ കമ്മീഷന്റെ പാർട്ട് ടൈം അംഗമായി നിയമിതനായി

Posted On: 07 JUN 2025 3:25PM by PIB Thiruvananthpuram

രാഷ്ട്രപതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഡെപ്യൂട്ടി ഗവർണറായ ശ്രീ ടി. റബി ശങ്കറിനെ പതിനാറാം ധനകാര്യ കമ്മീഷന്റെ പാർട്ട് ടൈം അംഗമായി  നിയമിച്ചു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ അല്ലെങ്കിൽ 2025 ഒക്ടോബർ 31 വരെ, ഇവയിൽ ആദ്യം വരുന്നതേതോ, അത് വരെ അദ്ദേഹം ഈ ചുമതല വഹിക്കും.

 

പതിനാറാം ധനകാര്യ കമ്മീഷന്റെ മുഴുവൻ സമയ അംഗങ്ങളിൽ ഒരാളായ ശ്രീ അജയ് നാരായൺ ഝാ വ്യക്തിപരമായ കാരണങ്ങളാൽ രാജിവച്ചതിനെ തുടർന്നാണ് ശ്രീ ടി. റബി ശങ്കറിന്റെ നിയമനം.

 

2023 ഡിസംബർ 31-നാണ്  NITI ആയോഗിന്റെ മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗരിയ ചെയർമാനായ പതിനാറാമത് ധനകാര്യ കമ്മീഷൻ രൂപീകരിച്ചത്.  2026 ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന അടുത്ത അഞ്ച് സാമ്പത്തിക വർഷങ്ങളിലേക്കുള്ള ശുപാർശകൾ, കമ്മീഷൻ 2025 ഒക്ടോബർ 31-ന് മുമ്പ് സമർപ്പിക്കേണ്ടതാണ്.

 

നിയമന നോട്ടിഫിക്കേഷൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2025/jun/doc202567565901.pdf

 

*****************


(Release ID: 2134808)