സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭോപ്പാലില്‍ ലോക്മാതാ അഹല്യാ ഭായ് ഹോള്‍ക്കറിന്റെ 300-ാം ജന്മവാര്‍ഷികത്തില്‍ പങ്കെടുക്കും

സാംസ്‌കാരിക മന്ത്രാലയം നാളെ ജന്മവാര്‍ഷികം ആഘോഷിക്കുന്നു

प्रविष्टि तिथि: 30 MAY 2025 4:07PM by PIB Thiruvananthpuram

ദീര്‍ഘവീക്ഷണമുള്ള സാമൂഹിക പരിഷ്‌കര്‍ത്താവും സാംസ്‌കാരിക സംരക്ഷകയും ആദരണീയയുമായ ലോക്മാതാ അഹല്യാഭായ് ഹോള്‍ക്കറുടെ 300-ാം ജന്മവാര്‍ഷികം, മദ്ധ്യപ്രദേശ് സര്‍ക്കാരുമായി സഹകരിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ആഘോഷിക്കുന്നു. 2025 മെയ് 31ന് ഭോപ്പാലിലെ ജംബൂരി മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യാതിഥിയായിരിക്കും.

 

ജനകേന്ദ്രീകൃത നയങ്ങള്‍, സാമ്പത്തിക, സാമൂഹിക-സാംസ്‌കാരിക , പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളോടുള്ള ആഴത്തിലുള്ള പ്രതിബദ്ധത എന്നിവയ്ക്കാണ് ലോക്മാതാ അഹല്യാഭായ് ഹോള്‍ക്കര്‍ ഓര്‍മ്മിക്കപ്പെടുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും പ്രാദേശിക സമൂഹങ്ങളുടെ സാമൂഹികവും മതപരവുമായ ജീവിതത്തില്‍ അവരുടെ പങ്കാളിത്തത്തിനും അവര്‍ പ്രോത്സാഹനം നല്‍കി. മഹേശ്വരി സാരികള്‍ നിര്‍മ്മിക്കാന്‍ വനിതാ നെയ്ത്തുകാരെ അവര്‍ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

 

അടിസ്ഥാന സൗകര്യ വികസനം (ജലാശയങ്ങള്‍, റോഡുകള്‍, ധര്‍മ്മശാലകള്‍) മുതൽ നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണവും പുനരുജ്ജീവനവും വരെയുള്ള കാര്യങ്ങളില്‍ അവരുടെ പങ്ക് വിപുലമായിരുന്നു. അവര്‍ നിര്‍മ്മിച്ച മന്ദിരങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ ഭൂമികയില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നു മാത്രമല്ല കാലത്തെ അതിജീവിച്ചുകൊണ്ട് നിലകൊള്ളുകയും ചെയ്യുന്നു.

 

പരിപാടിയുടെ പ്രധാന സവിശേഷതകള്‍:

 

  • ലോക്മാതാ അഹല്യാഭായ് ഹോള്‍ക്കറുടെ 300-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ' സ്മാരക സ്റ്റാമ്പിന്റെയും നാണയത്തിന്റെയും' പ്രകാശനം.
  • അവരുടെ ശ്രദ്ധേയമായ ജീവിതം, കൃതികള്‍, ഇന്ത്യന്‍ സമൂഹത്തിനും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ എന്നിവ വിവരിക്കുന്ന പ്രദര്‍ശനം.
  • ലോക്മാതാ അഹല്യാഭായി ഹോള്‍ക്കര്‍ ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച ധാര്‍മ്മികതയെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന അവതരണങ്ങള്‍.

 

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ മോഹന്‍ യാദവ്,  മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായി പട്ടേല്‍ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിലായിരിക്കും അനുസ്മരണ പരിപാടികള്‍.

 

ഇന്ത്യയുടെ പൈതൃകത്തെ അനുസ്മരിക്കുന്നതിനും ആഘോഷിക്കുന്നതിനും നമ്മുടെ സാംസ്‌കാരികവും സാമൂഹികവുമായ അടിത്തറയ്ക്കു രൂപം നല്‍കിയ മഹാന്മാരായ ക്രാന്തദര്‍ശികളെ അനുസ്മരിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടി.

 

*****************


(रिलीज़ आईडी: 2132867) आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Gujarati