രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ആത്മനിർഭർ ഭാരത്: വ്യവസായ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പ്രോഗ്രാം എക്സിക്യൂഷൻ മോഡലിന് രാജ്യരക്ഷാ മന്ത്രി അംഗീകാരം നൽകി

സ്വകാര്യ, പൊതു മേഖലകൾക്ക് മത്സരാടിസ്ഥാനത്തിൽ തുല്യ അവസരങ്ങൾ

ഇന്ത്യൻ കമ്പനിക്ക് സ്വതന്ത്രമായി/സംയുക്ത സംരംഭമായി/കോൺസോർഷ്യമായി ലേലം വിളിക്കാം

Posted On: 27 MAY 2025 10:09AM by PIB Thiruvananthpuram
ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശക്തമായ ഒരു ആഭ്യന്തര വ്യോമമേഖലാ   വ്യാവസായിക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കമായി, രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) പ്രോഗ്രാം എക്സിക്യൂഷൻ മോഡലിന് അംഗീകാരം നൽകി. വ്യവസായ പങ്കാളിത്തത്തിലൂടെ എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി (എഡിഎ) ഈ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു.

എക്സിക്യൂഷൻ മോഡൽ സമീപനം, സ്വകാര്യ-പൊതു മേഖലകൾക്ക് മത്സരാടിസ്ഥാനത്തിൽ തുല്യ അവസരങ്ങൾ നൽകുന്നു. അവർക്ക് സ്വതന്ത്രമായോ സംയുക്ത സംരംഭമായോ കൺസോർഷ്യമായോ ലേലം വിളിക്കാം. എന്റിറ്റി/ബിഡ്ഡർ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയായിരിക്കണം.

വ്യോമ മേഖലയിൽ ആത്മനിർഭർതയിലേക്കുള്ള ഒരു പ്രധാന നാഴികക്കല്ലായി മാറുന്ന എഎംസിഎ പ്രോട്ടോടൈപ്പ് വികസനം, തദ്ദേശീയ വൈദഗ്ദ്ധ്യം, കഴിവ്, ശേഷി എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.

എഎംസിഎ വികസന ഘട്ടത്തിനായി എഡിഎ ഉടൻ തന്നെ ഒരു താൽപ്പര്യ പ്രഖ്യാപന പത്രം ( Expression of Interest - EoI) പുറപ്പെടുവിക്കുന്നതായിരിക്കും.

(Release ID: 2131682)