സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
azadi ka amrit mahotsav

'നാഷണൽ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ് 2025' പ്രസിദ്ധീകരിച്ചു

Posted On: 16 MAY 2025 5:49PM by PIB Thiruvananthpuram

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI)  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ദേശീയ വരുമാനം, ഉൽപ്പാദനം, ചെലവ് എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവര സ്രോതസ്സായ 'ദേശീയ അക്കൗണ്ട്സ് സ്ഥിതിവിവരക്കണക്കുകൾ - 2025' റിപ്പോർട്ട് പുറത്തിറക്കി. ഘടനാപരമായ ഡാറ്റാ പത്രികയിലൂടെ ദേശീയ സമ്പദ് വ്യവസ്ഥയുടെ കണക്കുകൾ സംബന്ധിച്ച കൂടുതൽ സൂക്ഷ്മമായ വീക്ഷണം ഈ റിപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ സ്ഥിതിവിവരക്കണക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനവും അതിലെ ഘടനാപരമായ മാറ്റങ്ങളും മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും നയരൂപകർത്താക്കൾ, ഗവേഷകർ, വിശകലന വിദഗ്ധർ, പങ്കാളികൾ എന്നിവർക്ക് നിർണായക സ്രോതസ്സായി വർത്തിക്കുന്നു.

2023–24 സാമ്പത്തിക വർഷത്തെ ജിഡിപിയുടെ  പുതുക്കിയ ആദ്യ എസ്റ്റിമേറ്റുകളും 2022–23 സാമ്പത്തിക വർഷത്തെ അന്തിമ എസ്റ്റിമേറ്റുകളും പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവ പ്രധാന സ്ഥൂല സാമ്പത്തിക സൂചകങ്ങളും ലഭ്യമാക്കുന്നു

മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി), മൊത്ത മൂല്യവർദ്ധന (ജിവിഎ), ഉപഭോഗം, സമ്പാദ്യം, മൂലധന രൂപീകരണം, അനുബന്ധ സ്ഥൂല സാമ്പത്തിക സൂചകങ്ങൾ എന്നിവയുടെ വിശദമായ കണക്കുകളാണ് ഈ പ്രസിദ്ധീകരണപതിപ്പ് നൽകുന്നത്. ഈ കണക്കുകൾ ഐക്യരാഷ്ട്രസഭയുടെ ദേശീയ അക്കൗണ്ട്‌സ് സംവിധാനം (SNA) അനുസരിച്ചുള്ള രീതിശാസ്ത്രങ്ങളെ ആധാരമാക്കി കൊണ്ട് നിലവിലുള്ളതും സ്ഥിരവുമായ (2011-12) വിലകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

പ്രധാന സവിശേഷതകൾ:

  • 2022-23 വർഷത്തെ ജിഡിപി, ജിവിഎ കണക്കുകൾ(അന്തിമ എസ്റ്റിമേറ്റുകൾ), 2023-24 ( പുതുക്കിയ ആദ്യ എസ്റ്റിമേറ്റുകൾ) എന്നിവ ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. കൂടാതെ 2011-12 സാമ്പത്തിക വർഷം മുതലുള്ള സമയ ശ്രേണി ഡാറ്റയോടൊപ്പം , ഭരണപരവും,സർവേ നടത്തിയതുമായ സ്രോതസ്സുകളിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
  • കൃഷി, വ്യവസായം, സേവനങ്ങൾ തുടങ്ങിയ പ്രധാന മേഖലകളുടെ സാമ്പത്തിക പ്രകടനത്തിന്റെ വിശദമായ വിശകലനം ഉൾക്കൊള്ളുന്നു.
  • വീടുകൾ, കോർപ്പറേറ്റ് മേഖല, ഗവൺമെന്റ് എന്നിവയിലെ ഉപഭോഗം, സമ്പാദ്യം, മൂലധന രൂപീകരണം എന്നിവയെക്കുറിച്ച് ഓരോ ഘടകത്തിന്റെയും അടിസ്ഥാനത്തിലുള്ള സ്ഥിതി വിവരക്കണക്കുകൾ.


‘നാഷണൽ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ് – 2025’ സ്റ്റേറ്റ്മെന്റുകൾ (അനുബന്ധം) കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://www.mospi.gov.in/publication/national-accounts-statistics-2025) നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്

കൂടാതെ, വിവിധ സ്ഥാപന മേഖലകളിലെ കണക്കുകളുടെ വിശദ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ‘നാഷണൽ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ് – 2024’ എന്ന റിപ്പോർട്ട് പുതുക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവര പത്രിക https://www.mospi.gov.in/publication/national-accounts-statistics-2024 എന്നതിൽ ലഭ്യമാണ് .

Annexure

National Accounts Statistics - 2025: List of Statements

Ser.  No.

Name of the Statement

1.

Key aggregates of national accounts at current and constant prices

2.

Per Capita Income, Product and Final Consumption at current and constant prices

3.

Price and Quantum Indices

4.

Output by Economic activity and Capital formation by Industry of use at current and constant prices

5.

Gross Value Added (GVA) by economic activity at current and constant prices

6.

Percentage Share of GVA by economic activity at current and constant prices

7.

Percentage change in GVA by economic activity at current and constant prices

8.

Net Value Added by economic activity at current and constant prices

9.

Consumption of Fixed Capital (CFC) by economic activity at current and constant prices

10.

Finances for Gross Capital Formation (GCF) at current prices

11.

Gross Capital Formation by industry of use at current and constant prices

12.

Gross Fixed Capital Formation (GFCF) by asset & institutional sector at current and constant prices

13.

Private Final Consumption Expenditure at current and constant prices

14.

FISIM by uses - Intermediate Consumption and Expenditure at current prices

15.

Institutional Sectoral Accounts-Key Economic Indicators at current prices

16.

Value added by central and state governments at current and constant prices

17.

Expenditure of General Government classified by function, COFOG at current prices

18.

Private final consumption expenditure classified by item at current and constant prices

19.

Individual consumption expenditure by households and general government at current and constant prices

20.

Financial assets and liabilities of the household sector at current prices

21.

Detailed external transactions accounts at current prices

22.

Selected aggregates of external transactions at constant prices

23.

Output, value added, CE, OS/MI, by industry at current prices

24.

Output, value added, CE, OS/MI, by industry - Public Sector at current prices

25.

Output, value added, CE, OS/MI, by industry -Private Corporations at current prices

26.

Output, value added, CE, OS/MI, by industry -Households at current prices

27.

GCF, GFCF, Change in Stock (CIS), CFC, by industry at current and constant prices

28.

GCF, GFCF, CIS, CFC, by industry - Public Sector at current and constant prices

29.

GCF, GFCF, CIS, CFC, by industry - Private Corporations at current and constant prices

30.

GCF, GFCF, CIS, CFC, by industry - Households at current and constant prices

31.

GFCF by type of asset and by industry at current prices

32.

GFCF by type of asset and by industry - Public Sector at current prices

33.

GFCF by type of asset and by industry - Private Corporations at current prices

34.

GFCF by type of asset and by industry - Households at current prices

35.

Net Capital Stock by industry of use at current prices

36.

Net Capital Stock by industry of use - Public Sector at current prices

37.

Net Capital Stock by industry of use - Private Corporations at current prices

38.

Net Capital Stock by industry of use - Households at current prices

39.

Output & Value Added from crop sector at current and constant prices

40.

Crop-wise value of output at current and constant prices

41.

Output & Value Added from livestock at current and constant prices

42.

Output & Value Added from forestry and logging at current and constant prices

43.

Output & Value Added from fishing & aquaculture at current and constant prices

44.

Output & Value Added from mining & quarrying at current and constant prices

45.

Output from manufacturing in Corporate Sector at current and constant prices

46.

Value Added from manufacturing in Corporate Sector at current and constant prices

47.

Output from manufacturing in Household Sector at current and constant prices

48.

Value Added from manufacturing in Household Sector at current and constant prices

49.

Output & Value Added from electricity, gas, water supply & other utility services at current and constant prices

50.

Output & Value Added from construction at current and constant prices

51.

Output and Value Added from trade, repair services, hotels & restaurants at current and constant prices

52.

Output & Value Added from transport services at current and constant prices

53.

Output & Value Added from storage, communication & services related to broadcasting at current and constant prices

54.

Value Added from financial services at current and constant prices

55.

Output & Value Added from real estate, ownership of dwelling & professional services at current and constant prices

56.

Output & Value Added from other services at current and constant prices

57.

Output, value added, CE, OS/MI, by industry - General Government at current prices

58.

Output, value added, CE, OS/MI, by industry – Departmental Enterprises at current prices

59.

Output, value added, CE, OS/MI, by industry – Non-Departmental Enterprises at current prices

60.

Depreciation as provided in book of accounts at current prices

 
*********************

(Release ID: 2129189)