ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഐക്യരാഷ്ട്രസഭയുടെ ബുദ്ധപൂർണിമ ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനെ ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ കിരൺ റിജിജു അഭിസംബോധന ചെയ്തു

ഐക്യരാഷ്ട്രസഭയുടെ ബുദ്ധപൂർണിമ ദിനാഘോഷത്തോടനുബന്ധിച്ച് ഹോ ചി മിൻ നഗരത്തിൽ സൂക്ഷിച്ചിരിക്കുന്ന ശ്രീ ബുദ്ധന്റെ തിരുശേഷിപ്പുകളുടെ സാന്നിധ്യത്തിന്റെ പ്രാധാന്യം ശ്രീ റിജിജു എടുത്തുപറഞ്ഞു

Posted On: 06 MAY 2025 4:45PM by PIB Thiruvananthpuram

ഹോ ചി മിൻ നഗരത്തിൽ ഇന്ന് നടന്ന ഐക്യരാഷ്ട്രസഭയുടെ ബുദ്ധപൂർണിമ ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനെ കേന്ദ്ര ന്യൂനപക്ഷകാര്യ, പാർലമെന്ററി കാര്യ മന്ത്രി ശ്രീ കിരൺ റിജിജു അഭിസംബോധന ചെയ്തു. വിയറ്റ്നാം പ്രസിഡന്റ് ശ്രീ ലുവോങ് കുവോങ്, ശ്രീലങ്കൻ പ്രസിഡന്റ് ശ്രീ അനുര കുമാര ദിസനായക, വിയറ്റ്നാം ബുദ്ധ സംഘത്തിലെ സംഘരാജ, തിച് ട്രി ക്വാങ്, മറ്റ് നേതാക്കൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ച് ശ്രീ റിജിജു ഊഷ്മളമായ ആശംസയും സന്ദേശവും ചടങ്ങിൽ കൈമാറി. ബുദ്ധന്റെ കാലാതീതമായ പ്രബോധനം ഇന്നത്തെ പല ആഗോള വെല്ലുവിളികൾക്കും ആഴത്തിലുള്ള ഉൾക്കാഴ്ചകളും പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ ഭൂമിയിൽ വ്യക്തിഗത തിരഞ്ഞെടുപ്പുകളുടെ സ്വാധീനത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇന്ത്യയുടെ മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) എന്ന സംരംഭം ബുദ്ധമത തത്ത്വചിന്തയിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് അദ്ദേഹം പരാമർശിച്ചു. ബുദ്ധന്റെ അധ്യയനങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഈ അനശ്വര പൈതൃകവുമായി ബന്ധപ്പെടാനും അദ്ദേഹം ശ്രീ ബുദ്ധന്റെ അനുയായികളെ ക്ഷണിച്ചു. ഐക്യരാഷ്ട്രസഭയുടെ ബുധപൂർണിമ ദിനാഘോഷത്തോടനുബന്ധിച്ച് ഹോ ചി മിൻ നഗരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിശുദ്ധ ബുദ്ധ തിരുശേഷിപ്പുകളുടെ സാന്നിധ്യത്തിന്റെ പ്രാധാന്യവും ശ്രീ റിജിജു പരാമർശിച്ചു

 

വിയറ്റ്നാം പ്രസിഡന്റ് ശ്രീ ലുവോങ് കുവോങ്ങിനെ ശ്രീ റിജിജു പ്രത്യേകം സന്ദർശിച്ചു. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ബഹുമുഖ സഹകരണത്തിലെ മികച്ച പുരോഗതി അംഗീകരിക്കുകയും,അതേ സമയം ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ സമഗ്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ ഇരു നേതാക്കളും അംഗീകരിക്കുകയും ചെയ്തു.വിയറ്റ്നാമിലേക്ക് ഇന്ത്യൻ ഗവണ്മെന്റ് വിശുദ്ധ ബുദ്ധ തിരുശേഷിപ്പുകൾ അയച്ചതിനെ ശ്രീ കുവോങ് അഭിനന്ദിച്ചു. ഇന്ത്യയുടെ പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി, വിയറ്റ്നാമിലെ വംശീയ, മതകാര്യ മന്ത്രി, പൊളിറ്റ്ബ്യൂറോ അംഗം, ഹോ ചി മിൻ സിറ്റിയിലെ പാർട്ടി സെക്രട്ടറി എന്നിവർക്കൊപ്പം വിയറ്റ്നാം പ്രസിഡന്റ് വിശുദ്ധ ബുദ്ധ തിരുശേഷിപ്പുകൾക്ക് ആദരം അർപ്പിച്ചു. കാശിക്കടുത്തുള്ള സാരനാഥിൽ നിന്നാണ് തിരുശേഷിപ്പുകൾ ഹോ ചി മിൻ നഗരത്തിലെ പഗോഡയിലേക്ക് (ക്ഷേത്രം) കൊണ്ടുവന്നത്

 

 ഐക്യരാഷ്ട്രസഭയുടെ ബുദ്ധ പൂർണിമ ദിനത്തോടനുബന്ധിച്ച് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ നടന്ന ശ്രീ ബുദ്ധന്റെ ഇന്ത്യൻനിർമിത ശില്പങ്ങളുടെ പ്രദർശനവും ഇന്ത്യയിലെ ബുദ്ധ സ്മാരകങ്ങളുടെ ഡിജിറ്റൽ പുനഃസൃഷ്ടിയും ശ്രീ കിരൺ റിജിജു സന്ദർശിച്ചു. ഇന്ത്യയിലെയും വിയറ്റ്നാമിലെയും ബുദ്ധമതവുമായി ബന്ധപ്പെട്ട കലകളുടെയും ശില്പങ്ങളുടെയും താരതമ്യ പ്രദർശനവും അദ്ദേഹം വീക്ഷിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഒന്നര സഹസ്രാബ്ദത്തിലേറെ പുരാതനമായ ബുദ്ധമതത്തിലൂന്നിയ ആത്മീയ ബന്ധത്തിന് പുറമേ കലയുടെയും സാംസ്കാരികത്തിന്റെയും മേഖലകളിലേക്കും ഈ ബന്ധം വ്യാപിച്ചിട്ടുണ്ടെന്ന് ഈ പ്രദർശനം തെളിയിക്കുന്നു.


(Release ID: 2127381)