വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
'വേവ്സ് 2025' (WAVES 2025) ഇന്ത്യയെ ഒരു ആഗോള മാധ്യമ, വിനോദ (M&E,Media &Entertainment) ശക്തികേന്ദ്രമാക്കി മാറ്റുന്നു
Posted On:
30 APR 2025 6:43PM
|
Location:
PIB Thiruvananthpuram
ആമുഖം
മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന വേൾഡ് ഓഡിയോ വിഷ്വൽ & എന്റർടൈൻമെന്റ് സമ്മിറ്റ് WAVES 2025 ന്റെ കേന്ദ്രബിന്ദുവായി മാറുന്നതിനാൽ സർഗ്ഗാത്മകത, സാങ്കേതികവിദ്യ, കഥപറച്ചിൽ എന്നിവയുടെ ഒരു നാഴികക്കല്ലായ ആഘോഷത്തിന് തയ്യാറാകൂ. ഇന്ത്യാ ഗവൺമെന്റ് ആതിഥേയത്വം വഹിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ആഗോള പരിപാടി ഇന്ത്യയുടെ ഊർജ്ജസ്വലമായ മീഡിയ & എന്റർടൈൻമെന്റ് മേഖലയിലേക്ക് വെളിച്ചം വീശുകയും ഒപ്പം ജിയോ വേൾഡ് കൺവെൻഷൻ സെന്ററിനെ ഭാവനയുടെയും നവീകരണത്തിന്റെയും അവസരത്തിന്റെയും ഒരു ചലനാത്മക കേന്ദ്രമാക്കി മാറ്റുകയും ചെയ്യുന്നു.
1,100-ലധികം അന്താരാഷ്ട്ര പങ്കാളികൾ ഉൾപ്പെടെ 100,000-ത്തിലധികം രജിസ്ട്രേഷനുകളുള്ള WAVES 2025, വിനോദത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനായി ചലച്ചിത്ര നിർമ്മാതാക്കൾ, സാങ്കേതിക പയനിയർമാർ, സ്രഷ്ടാക്കൾ, നിക്ഷേപകർ, വ്യവസായ നേതാക്കൾ എന്നിവർ ഒത്തുചേരുന്ന ഇടമാണ്. അമിതാഭ് ബച്ചന്റെയും ഷാരൂഖ് ഖാന്റെയും ഇതിഹാസ ശബ്ദങ്ങൾ മുതൽ സത്യ നാദെല്ലയുടെയും സുന്ദർ പിച്ചൈയുടെയും സാങ്കേതിക നേതൃത്വം വരെ, കഴിവുകളുടെയും അഭിലാഷങ്ങളുടെയും ശക്തമായ ഒരു പ്രദർശനത്തിൽ വിവിധ മേഖലകളിലെ ദാർശനികരെ ഉച്ചകോടി ഒന്നിപ്പിക്കുന്നു.
ഇത് ഒരു ഉച്ചകോടിയെക്കാൾ ഉപരി - ഇന്ത്യയെ ആഗോള സർഗ്ഗാത്മകവും ഡിജിറ്റൽ ശക്തികേന്ദ്രവുമായി സ്ഥാപിക്കുന്നതിനുള്ള ഒരു സംരംഭമാണ്. ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്, കട്ടിംഗ്-എഡ്ജ് എക്സിബിഷനുകൾ, സ്റ്റാർട്ടപ്പ് പിച്ചുകൾ, സാംസ്കാരിക പ്രകടനങ്ങൾ, ഉന്നതതല സംഭാഷണങ്ങൾ തുടങ്ങിയ ആവേശകരമായ ഹൈലൈറ്റുകൾക്കൊപ്പം, WAVES 2025 ഭാവിയിലേക്കുള്ള ഒരു ധീരമായ ചുവടുവയ്പ്പാണ് - ഇവിടെ സംസ്കാരം അടയാളങ്ങളും സമ്പ്രദായങ്ങളുമായും പൊരുത്തപ്പെടുമ്പോൾ, പാരമ്പര്യം പരിവർത്തനവുമായി ഒത്തുചേരുന്നു.
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സീസൺ 1
ഇന്ത്യയിലെ ഉള്ളടക്ക സ്രഷ്ടാക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു തന്ത്രപരമായ സംരംഭമാണ് ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC). നവീകരണത്തിനും സൃഷ്ടിപരമായ ആവിഷ്കാരത്തിനും ഒരു വേദി നൽകുന്നതിലൂടെ, ഇന്ത്യയുടെ സ്രഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സോഫ്റ്റ് പവർ വർദ്ധിപ്പിക്കാനും, ഉയർന്നുവരുന്ന പ്രതിഭകളെ ആഗോള അംഗീകാരത്തിനായി സ്ഥാനപ്പെടുത്താനും CIC ശ്രമിക്കുന്നു. ഈ സംരംഭം കഴിവുകളുടെ ധനസമ്പാദനത്തെ പിന്തുണയ്ക്കുകയും മാധ്യമ, വിനോദ വ്യവസായത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു.
CIC, സർഗ്ഗാത്മകം, സാങ്കേതികം, സാംസ്കാരികം എന്നീ മേഖലകളിലായി 32 സവിശേഷ വെല്ലുവിളികളുടെ ആവേശകരമായ ഒരു നിര കൊണ്ടുവരുന്നു. 2024 ഓഗസ്റ്റ് 22 ന് ആരംഭിച്ച ഇത് ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ളവരിൽ നിന്നും വൻ പങ്കാളിത്തം നേടി! ഈ സംരംഭത്തിന്റെ ആഗോള ആകർഷണവും വ്യാപ്തിയും പ്രതിഫലിപ്പിക്കുന്ന ഈ വെല്ലുവിളികൾ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള എൻട്രികളെ ആകർഷിച്ചു. WAVES 2025 ന്റെ ഭാഗമായി, ആനിമേഷൻ, കോമിക്സ്, AI, XR, ഗെയിമിംഗ്, സംഗീതം എന്നിവയിലെല്ലാം നവീകരണം ഉൾക്കൊള്ളുന്ന പ്രത്യേകം ക്യൂറേറ്റഡ് പ്ലാറ്റ്‌ഫോമായ ക്രിയേറ്റോസ്ഫിയറിൽ(Creatosphere), ഈ അസാധാരണ പ്രതിഭകളുടെ കൂട്ടത്തിൽ നിന്ന്, 750 ഫൈനലിസ്റ്റുകൾക്ക് അവരുടെ സർഗ്ഗാത്മക കഴിവുകളും ഫലങ്ങളും പ്രദർശിപ്പിക്കാൻ അവസരം നൽകും. ഈ വെല്ലുവിളികളിലെ വിജയികൾക്ക് പരിപാടിയുടെ രണ്ടാം ദിവസം നടക്കുന്ന ഗംഭീരമായ റെഡ് കാർപെറ്റ് ചടങ്ങിൽ അഭിമാനകരമായ 'WAVES ക്രിയേറ്റർ അവാർഡുകൾ' നൽകും.
1. WAVES പ്രൊമോ വീഡിയോ ചലഞ്ച്: WAVES 2025 ന്റെ ആത്മാവും അഭിലാഷവും പകർത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ശക്തവും പ്രചോദനാത്മകവുമായ ഓഡിയോവിഷ്വൽ ഉള്ളടക്കം ഒരു വീഡിയോയിലൂടെ കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു അതുല്യ മത്സരം.
ആകെ രജിസ്ട്രേഷനുകൾ 164
ഫൈനലിസ്റ്റുകൾ 3
2. ട്രൂത്ത് ടെൽ ഹാക്കത്തോൺ: തെറ്റായ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനും വിശ്വസനീയമായ പത്രപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള AI പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ടെക് ഇന്നൊവേറ്റർമാർ, ഡാറ്റ വിദഗ്ധർ, മീഡിയ പ്രൊഫഷണലുകൾ എന്നിവരെ ക്ഷണിച്ചു.
ആകെ രജിസ്ട്രേഷനുകൾ 5650
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 186
ഫൈനലിസ്റ്റുകൾ 5
3. കമ്മ്യൂണിറ്റി റേഡിയോ കണ്ടന്റ് ചലഞ്ച്: ഇന്ത്യയിലുടനീളമുള്ള കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളുടെ സർഗ്ഗാത്മകത, നവീകരണം, സ്വാധീനം എന്നിവ ആഘോഷിക്കാനും പ്രദർശിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ആവേശകരമായ മത്സരമാണിത്.
ആകെ രജിസ്ട്രേഷനുകൾ 246
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 14
4. WAVES ഹാക്കത്തോൺ പരസ്യ ചെലവ് ഒപ്റ്റിമൈസർ: പരസ്യദാതാക്കളെ മികച്ചതും ഡാറ്റാധിഷ്ഠിതവുമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിന് ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ്, സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ് എന്നിവ ഉപയോഗിക്കുന്നതിൽ ഇതിൽ പങ്കെടുത്തവർ പ്രവർത്തിച്ചു. ROI പരമാവധിയാക്കുകയും മാർക്കറ്റിംഗ് ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
ആകെ രജിസ്ട്രേഷനുകൾ 115
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 1
5. മെയ്ക്ക് ദി വേൾഡ് വെയർ ഖാദി (ലോകത്തെ ഖാദി ധരിപ്പിക്കുക): ഇന്ത്യയുടെ സമ്പന്നമായ തുണിത്തരങ്ങളുടെ പൈതൃകത്തെ ആഗോള ഫാഷൻ പ്രവണതകളുമായി സംയോജിപ്പിക്കുക എന്നതാണ് ലക്ഷ്യം, പരസ്യ പ്രൊഫഷണലുകൾക്കും ഫ്രീലാൻസർമാർക്കും ആവേശകരമായ വെല്ലുവിളി ഉയർത്തുന്നു.
ആകെ രജിസ്ട്രേഷനുകൾ 770
ഫൈനലിസ്റ്റുകൾ 5
6. വാ ഉസ്താദ്: ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയിൽ ഹിന്ദുസ്ഥാനി, കർണാടക, സൂഫി തുടങ്ങിയ സംഗീതത്തിലെ അസാധാരണ പ്രതിഭകളെ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ആകെ രജിസ്ട്രേഷനുകൾ 300
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 3
7. ബാറ്റിൽ ഓഫ് ദി ബാൻഡ്‌സ്: സർഗ്ഗാത്മകതയുടെയും സംഗീതത്തിന്റെയും പരിധികൾ മറികടക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത് കൂടാതെ തത് വ്യവസായത്തിനുള്ളിൽ സമൂഹബോധം, നവീകരണം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നു
ആകെ രജിസ്ട്രേഷനുകൾ 200
8. സിംഫണി ഓഫ് ഇന്ത്യ: സംഗീത പ്രേമികളുടെ വിശാലമായ അഭിരുചികൾ ആഘോഷിക്കുന്ന വിവിധ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന സംഗീത പ്രകടനങ്ങൾ ഈ പരിപാടിയിൽ അവതരിപ്പിച്ചു.
ആകെ രജിസ്ട്രേഷനുകൾ 212
9. തീം മ്യൂസിക് മത്സരം: ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തോട് സാമ്യമുള്ളതോ ക്ലാസിക്കൽ, സമകാലിക സംഗീത ഉപകരണങ്ങളുടെയും ശൈലികളുടെയും സംയോജനമോ ആയ ഒരു സംഗീത ശകലം സൃഷ്ടിക്കാനും പങ്കിടാനും ഗാനരചയിതാക്കൾ, ഗായകർ, കലാകാരന്മാർ, സംഗീത സ്രഷ്ടാക്കൾ എന്നിവരെ ക്ഷണിച്ചു.
ആകെ രജിസ്ട്രേഷനുകൾ 212
റണ്ണേഴ്‌സ് അപ്പുകൾ 4
വിജയി 1
10. റെസൊണേറ്റ് ഇഡിഎം ചലഞ്ച്: ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (ഇഡിഎം) നിർമ്മാണത്തിലെ ആഗോള പ്രതിഭകളെ ശ്രദ്ധാകേന്ദ്രമാക്കുകയും ആഘോഷിക്കുകയും ചെയ്യുക, സംഗീത നിർമ്മാണത്തിലും തത്സമയ പ്രകടനത്തിലും സഹകരണം, നവീകരണം, സർഗ്ഗാത്മകത എന്നിവ വളർത്തുക എന്നിവയാണ് ലക്ഷ്യം. ആഗോള സർഗ്ഗാത്മകതയ്ക്കും വിനോദത്തിനുമുള്ള ഒരു കേന്ദ്രമായി ഇന്ത്യയെ പ്രദർശിപ്പിക്കുന്ന "ക്രിയേറ്റ് ഇൻ ഇന്ത്യ" ദൗത്യവുമായി ഈ സംരംഭം യോജിക്കുന്നു.
ആകെ രജിസ്ട്രേഷനുകൾ 394
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 10
ഫൈനലിസ്റ്റുകൾ 10
11. ഇന്ത്യ - ഒരു ദൃശ്യാവിഷ്കാരം: വ്യോമ ഡ്രോൺ ഛായാഗ്രഹണത്തിന്റെ അതുല്യമായ വീക്ഷണകോണിൽ നിന്ന് രാജ്യത്തെ പ്രദർശിപ്പിക്കുന്ന 2-3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഇന്ത്യയുടെ അതിശയിപ്പിക്കുന്ന സൗന്ദര്യവും വൈവിധ്യവും പകർത്താൻ അഭിനിവേശമുള്ള ഡ്രോൺ പൈലറ്റുമാരെയും ചലച്ചിത്ര പ്രവർത്തകരെയും ക്ഷണിച്ചു.
ആകെ രജിസ്ട്രേഷനുകൾ 1324
ഫൈനലിസ്റ്റുകൾ 5
12. ആന്റി-പൈറസി ചലഞ്ച്: ഫിംഗർപ്രിന്റിംഗ്, വാട്ടർമാർക്കിംഗ് സാങ്കേതികവിദ്യകളിൽ പ്രാദേശിക കമ്പനികൾ സൃഷ്ടിച്ച നൂതന പരിഹാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ഈ മത്സരം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ആകെ രജിസ്ട്രേഷനുകൾ 1600
ഫൈനലിസ്റ്റുകൾ 7
13. കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ്: അമച്വർ, പ്രൊഫഷണൽ കലാകാരന്മാർക്കുള്ള കോമിക് മേക്കിംഗ് മത്സരം.
ആകെ രജിസ്ട്രേഷനുകൾ 1560
ഫൈനലിസ്റ്റുകൾ - പ്രൊഫഷണൽ വിഭാഗം 5
ഫൈനലിസ്റ്റുകൾ - അമച്വർ വിഭാഗം 5
14. WAVES ആനിമേഷൻ ആൻഡ് മാംഗ (Japanese Graphics) ചലഞ്ച്: ഇന്ത്യയിൽ മാംഗയിലും ആനിമേഷനിലും വളർന്നുവരുന്ന താൽപ്പര്യം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു നൂതന സംരംഭം.
ആകെ രജിസ്ട്രേഷനുകൾ 2400
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 7
റണ്ണർ-അപ്പുകൾ 3 (5 വ്യത്യസ്ത വിഭാഗങ്ങൾ)
വിജയികൾ 7 (5 വ്യത്യസ്ത വിഭാഗങ്ങൾ)
15. ആനിമേഷൻ ഫിലിം മേക്കേഴ്‌സ് മത്സരം: ആനിമേഷൻ മേഖലയിലെ ഇന്ത്യയിലെ കഥാകൃത്തുക്കളെ കണ്ടെത്തുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
ആകെ രജിസ്ട്രേഷനുകൾ 1290
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 19
ഫൈനലിസ്റ്റുകൾ 42
16. ഗെയിം ജാം: ഇന്ത്യയിലെ ഗെയിം ഡെവലപ്പർമാർക്ക് അവരുടെ സർഗ്ഗാത്മകതയും നൂതനത്വവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ആവേശകരമായ അവസരം.
ആകെ രജിസ്ട്രേഷനുകൾ 5569
ഫൈനലിസ്റ്റുകൾ 10
17. എസ്‌പോർട്‌സ് ടൂർണമെന്റ്: ഇ-ഫുട്‌ബോൾ,ഇ-വേൾഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുസിസി) മത്സരങ്ങൾ ബാച്ചുകളായി നടക്കുന്നു, ഓരോന്നിലും ആവേശകരമായ മത്സരങ്ങൾ നടക്കുന്നു, ചാമ്പ്യന്മാർ WAVES-ൽ കിരീടധാരണം ചെയ്യപ്പെടുന്നു.
ആകെ രജിസ്ട്രേഷനുകൾ 35008
ഫൈനലിസ്റ്റുകൾ (എല്ലാ ഘട്ടങ്ങളും) 10
18. സിറ്റി ക്വസ്റ്റ്: ഷേഡ്‌സ് ഓഫ് ഭാരത്: ഭാരതത്തിന്റെ നഗരവികസനം ആഘോഷിക്കുന്നതിനുള്ള ഒരു വിദ്യാഭ്യാസ ഗെയിം.
ആകെ രജിസ്ട്രേഷനുകൾ 2594
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 15
19. എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോൺ: ഇന്ത്യയിലുടനീളമുള്ള ഡെവലപ്പർമാരെ ഓഗ്‌മെന്റഡ്, വെർച്വൽ റിയാലിറ്റിയുടെ അതിരുകൾ കടക്കാൻ ക്ഷണിക്കുന്ന വെല്ലുവിളി.
ആകെ രജിസ്ട്രേഷനുകൾ 2205
വിജയികൾ (എല്ലാ തീമുകളും) 5
20. ഇന്നോവേറ്റ്2എഡ്യൂക്കേറ്റ് ഹാൻഡ്‌ഹെൽഡ് ഡിവൈസ് ചലഞ്ച്: ഗണിത പഠനം, പസിലുകൾ പരിഹരിക്കൽ, വൈജ്ഞാനിക കഴിവുകൾ വർദ്ധിപ്പിക്കൽ എന്നിവ രസകരവും സംവേദനാത്മകവുമാക്കുന്ന ഒരു വിദ്യാഭ്യാസ ഹാൻഡ്‌ഹെൽഡ് ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കാൻ അക്കാദമിക്, ഡിസൈനർമാർ, എഞ്ചിനീയർമാർ, ഇന്നൊവേറ്റർമാർ എന്നിവരെ ക്ഷണിച്ചു.
ആകെ രജിസ്ട്രേഷനുകൾ 1826
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 513
ഫൈനലിസ്റ്റുകൾ 10
21. AI അവതാർ ക്രിയേറ്റർ ചലഞ്ച്: AI അവതാറുകൾ സൃഷ്ടിക്കുന്നതിലാണ് ഈ വെല്ലുവിളി ശ്രദ്ധ കേന്ദ്രീകരിച്ചത്: വെർച്വൽ ഇടങ്ങളിലെ മനുഷ്യ സ്വാധീനം ചെലുത്തുന്നവരെപ്പോലുള്ള ഉപയോക്താക്കളുമായി ഇടപഴകുന്ന വ്യക്തിഗതമാക്കിയ, സംവേദനാത്മക ഡിജിറ്റൽ വ്യക്തിത്വങ്ങൾ.
ആകെ രജിസ്ട്രേഷനുകൾ 1324
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 100
22. WAVES എക്സലൻസ് അവാർഡുകൾ: ആനിമേഷൻ, VFX, ഗെയിമിംഗ്, അനുബന്ധ മേഖലകളിലെ മികച്ച ഷോറീലുകളെയും പരസ്യചിത്രങ്ങളെയും അംഗീകരിക്കുന്ന, സർഗ്ഗാത്മകതയെയും നവീകരണത്തെയും ആഘോഷിക്കുന്ന ഒരു അഭിമാനകരമായ മത്സരം.
ആകെ രജിസ്ട്രേഷനുകൾ 1331
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 63
23. ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം: മികച്ച ഗെയിമിംഗ്, സംവേദനാത്മക വിനോദ നവീകരണക്കാരെ തിരിച്ചറിയുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ഒരു മത്സരം.
ആകെ രജിസ്ട്രേഷനുകൾ 1078
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 12
വിജയികൾ 20
24. WAVES VFX മത്സരം: അസാധാരണമായ ശക്തികളുള്ള ഒരു സൂപ്പർഹീറോയെ അവതരിപ്പിക്കുന്ന ഒരു വിഷ്വൽ ഇഫക്റ്റ്സ് സീക്വൻസ് അല്ലെങ്കിൽ ഷോർട്ട് ഫിലിം സൃഷ്ടിക്കുക എന്നതായിരുന്നു പങ്കെടുക്കുന്നവരുടെ ചുമതല.
ആകെ രജിസ്ട്രേഷനുകൾ 1367
ഫൈനലിസ്റ്റുകൾ 14
25. WAVES കോമിക് ക്രോണിക്കിൾസ്: ഈ മത്സരത്തിൽ തിരഞ്ഞെടുത്ത ഏതെങ്കിലും വിഷയത്തിലുള്ള കോമിക് സമർപ്പിക്കലുകൾ ക്ഷണിച്ചു, കുറഞ്ഞത് 60 പാനലുകൾ ആവശ്യമാണ്, ഓരോ ചിത്രവും അല്ലെങ്കിൽ രംഗവും ഒരൊറ്റ പാനലിനെ പ്രതിനിധീകരിക്കുന്നു.
മൊത്തം രജിസ്ട്രേഷനുകൾ 1145
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 62
ഫൈനലിസ്റ്റുകൾ 50 (പൊതു വിഭാഗത്തിലും വിദ്യാർത്ഥി ട്രാക്കിലും)
26. WAVES എക്സ്പ്ലോറർ: ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സർഗ്ഗാത്മകതയും പ്രദർശിപ്പിക്കുന്നതിനുള്ള ആകർഷകമായ യാത്രയിലേക്ക് പങ്കെടുക്കുന്നവരെ ക്ഷണിച്ചു. പങ്കെടുക്കുന്നവർ ഇന്ത്യയിലെ തങ്ങളുടെ പ്രിയപ്പെട്ട വശങ്ങൾ എടുത്തുകാണിക്കുന്ന YouTube വീഡിയോകൾ (1 മിനിറ്റ് വരെ) അല്ലെങ്കിൽ വ്ലോഗുകൾ (7 മിനിറ്റ് വരെ) സൃഷ്ടിച്ചു.
ആകെ രജിസ്ട്രേഷനുകൾ 6932
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 30
27. റീൽ നിർമ്മാണ മത്സരം: ഭക്ഷണം, യാത്ര, ഫാഷൻ, നൃത്തം, സംഗീതം, ഗെയിമിംഗ്, യോഗ & വെൽനസ്, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ ആകർഷകമായ റീലുകൾ സൃഷ്ടിക്കാൻ പങ്കെടുക്കുന്നവരെ ക്ഷണിച്ചു.
ആകെ രജിസ്ട്രേഷനുകൾ 7812
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 55
28. യുവ ചലച്ചിത്ര നിർമ്മാതാക്കളുടെ വെല്ലുവിളി: 60 സെക്കൻഡ് ദൈർഘ്യമുള്ള ഒരു സംക്ഷിപ്ത ഫിലിം ഫോർമാറ്റിലൂടെ യുവ പങ്കാളികളിൽ നവീകരണം, കഥപറച്ചിൽ കഴിവുകൾ, ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം.
ആകെ രജിസ്ട്രേഷനുകൾ 905
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 2
29. ഫിലിം പോസ്റ്റർ നിർമ്മാണ മത്സരം: ഇന്ത്യയുടെ സമ്പന്നമായ ഫിലിം പോസ്റ്റർ പൈതൃകം ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നൂതനവും ദൃശ്യപരമായി ആകർഷകവുമായ പുനർനിർമ്മിച്ച ഫിലിം പോസ്റ്ററുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു അതുല്യ അവസരം.
ആകെ രജിസ്ട്രേഷനുകൾ 543
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 29
ഫൈനലിസ്റ്റുകൾ 50
വിജയികൾ 3
30. ട്രെയിലർ നിർമ്മാണ മത്സരം: പരിചയസമ്പന്നരും വളർന്നുവരുന്നവരുമായ ചലച്ചിത്ര നിർമ്മാതാക്കളെ നെറ്റ്ഫ്ലിക്സ് ഉള്ളടക്കം ഉപയോഗിച്ച് ആകർഷകമായ ട്രെയിലറുകൾ നിർമ്മിക്കാൻ ക്ഷണിച്ചു, ഇത് ഐക്കണിക് രംഗങ്ങൾ പുനർനിർമ്മിക്കുന്നതിനോ പുതിയ കാഴ്ചപ്പാടുകൾ എടുത്തുകാണിക്കുന്നതിനോ അവസരം നൽകുന്നു.
ആകെ രജിസ്ട്രേഷനുകൾ 3500
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 36
ഫൈനലിസ്റ്റുകൾ 20
31. അൺറിയൽ സിനിമാറ്റിക്സ് ചലഞ്ച്: ടിവിഎജിഎയുടെ അൺറിയൽ സിനിമാറ്റിക്സ് ചലഞ്ച്, കലാകാരന്മാർക്കും, ആനിമേറ്റർമാർക്കും, കണ്ടന്റ് സ്രഷ്ടാക്കൾക്കും അൺറിയൽ എഞ്ചിൻ ഉപയോഗിച്ച് അവരുടെ കഥപറച്ചിലിനും സാങ്കേതിക വൈദഗ്ധ്യത്തിനും ഒരു വേദി ഒരുക്കി.
ആകെ രജിസ്ട്രേഷനുകൾ 700
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 1
32. WAVES കോസ്‌പ്ലേ ചാമ്പ്യൻഷിപ്പ്: പോപ്പ് സംസ്കാരം, സർഗ്ഗാത്മകത, കരകൗശല വൈദഗ്ദ്ധ്യം എന്നിവയുടെ ഒരു മഹത്തായ ആഘോഷം, അവസാന ദിവസം പങ്കെടുക്കുന്നവർ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നത് ഒരുമിച്ച് കൊണ്ടുവരുന്നു. ഇന്ത്യൻ ചരിത്രം, മാംഗ, ആനിമേഷൻ, കോമിക്‌സ്, ഗെയിമുകൾ തുടങ്ങിയ വിഭാഗങ്ങളെ ഇത് എടുത്തുകാണിക്കുന്നു.
ആകെ രജിസ്ട്രേഷനുകൾ 513
അന്താരാഷ്ട്ര രജിസ്ട്രേഷനുകൾ 3
ഫൈനലിസ്റ്റുകൾ 29
ഉപസംഹാരം
WAVES 2025 അതിന്റെ മഹത്തായ സമാപനത്തിലേക്ക് അടുക്കുമ്പോൾ, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പങ്കാളികൾ അവരുടെ സർഗ്ഗാത്മകത, നവീകരണം, കഴിവ് എന്നിവ പ്രദർശിപ്പിക്കാൻ ഒത്തുചേരും. വൈവിധ്യമാർന്ന വെല്ലുവിളികളും സഹകരണത്തിനുള്ള സമാനതകളില്ലാത്ത ഒരു പ്ലാറ്റ്‌ഫോമും ഉപയോഗിച്ച്, WAVES ഇന്ത്യയുടെ മാധ്യമ, വിനോദ മേഖലയുടെ ഭാവിയിൽ ശാശ്വതമായ സ്വാധീനം ചെലുത്താൻ ഒരുങ്ങുന്നു.
അവലംബങ്ങൾ:
https://cic.wavesindia.org/cic-dashboard/
https://wavesindia.org/challenges-2025
https://pib.gov.in/PressReleasePage.aspx?PRID=2122688
Kindly find the pdf file
***
SK
Release ID:
(Release ID: 2125698)
| Visitor Counter:
9