വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്സ് മീഡിയ രജിസ്ട്രേഷൻ അന്തിമ ഘട്ടത്തിലേക്ക്: അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഇനി 5 ദിവസങ്ങൾ കൂടി മാത്രം
Posted On:
11 APR 2025 5:19PM by PIB Thiruvananthpuram
I.അപേക്ഷിക്കാനുള്ള ആവശ്യകതകൾ:
സർക്കാർ നൽകിയ ഐഡി (ഡ്രൈവിംഗ് ലൈസൻസ്, ആധാർ, പാൻ, പാസ്‌പോർട്ട് മുതലായവ)
പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ
വർക്ക് സാമ്പിളുകൾ (ലിങ്കുകൾ, സ്‌ക്രീൻഷോട്ടുകൾ അല്ലെങ്കിൽ ക്ലിപ്പിംഗുകൾ - 10 പീസുകൾ)
വിസ രേഖ (അന്താരാഷ്ട്ര അപേക്ഷകർക്ക് മാത്രം)
മാധ്യമ അഫിലിയേഷന്റെ തെളിവ്
|
ജോലി ചെയ്യുന്നുണ്ടെങ്കിൽ: സ്ഥാപന ഐഡി + എഡിറ്ററുടെ കത്ത്/ PIB അല്ലെങ്കിൽ സംസ്ഥാന അക്രഡിറ്റേഷൻ കാർഡ്
ഫ്രീലാൻസറാണെങ്കിൽ: സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത് ( ഉണ്ടെങ്കിൽ PIB/സംസ്ഥാന അക്രഡിറ്റേഷൻ കാർഡ് കൂടി ഉൾപ്പെടുത്തി അയക്കുക
*പിഐബി അല്ലെങ്കിൽ സംസ്ഥാന അക്രഡിറ്റേഷൻ കാർഡ് പോലുള്ള അധിക സഹായ രേഖകൾ നൽകുന്നത് നിങ്ങളുടെ അപേക്ഷയ്ക്ക് ഗുണകരമാകും
ആശയക്കുഴപ്പമുണ്ടെങ്കിൽ pibwaves.media[at]gmail[dot]com എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതുക
(വിഷയം: "വേവ്സ് മീഡിയ അക്രഡിറ്റേഷൻ "അന്വേഷണം"). ഞങ്ങൾ നിങ്ങളെ സഹായിക്കും.
II.നിങ്ങൾക്ക് യോഗ്യതയുണ്ടോ അല്ലെങ്കിൽ എന്താണ് അപ്‌ലോഡ് ചെയ്യേണ്ടതെന്ന് ഇപ്പോഴും ഉറപ്പില്ലേ? നിങ്ങൾക്കായി മീഡിയ അക്രഡിറ്റേഷൻ നയം ഞങ്ങൾ കൃത്യമായി വിവരിക്കുന്നു. ഒറ്റനോട്ടത്തിൽ ഇതാ.
മാധ്യമ വിഭാഗം |
ആവശ്യമായ രേഖകൾ: |
1.•അംഗീകൃത മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ (ലേഖകൻ/റിപ്പോർട്ടർ/ഫോട്ടോഗ്രാഫർ/ക്യാമറപേഴ്‌സൺ) |
സ്ഥാപന ഐഡിയും എഡിറ്ററുടെ ശുപാർശ കത്തും
അല്ലെങ്കിൽ
PIB അല്ലെങ്കിൽ സംസ്ഥാന അക്രഡിറ്റേഷൻ കാർഡ്
ഗവൺമെന്റ് ഐഡി
10 വർക്ക് സാമ്പിളുകൾ (ബൈലൈനുകൾ അല്ലെങ്കിൽ നിങ്ങളുടെ പ്രവർത്തനത്തിലേക്കുള്ള ലിങ്കുകൾ)
ഫോട്ടോ
സാധുവായ വിസ രേഖ (അന്താരാഷ്ട്ര അപേക്ഷകർക്ക് മാത്രം)
|
2.ഫ്രീലാൻസർമാർ |
സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത്
PIB അല്ലെങ്കിൽ സംസ്ഥാന അക്രഡിറ്റേഷൻ കാർഡ് (അഭികാമ്യം)
10 വർക്ക് സാമ്പിളുകൾ (ബൈലൈനുകൾ അല്ലെങ്കിൽ നിങ്ങളുടെ പ്രവർത്തനത്തിലേക്കുള്ള ലിങ്കുകൾ)
ഗവൺമെന്റ് ഐഡി
ഫോട്ടോ
സാധുവായ വിസ രേഖ (അന്താരാഷ്ട്ര അപേക്ഷകർക്ക് മാത്രം)
*PIB അല്ലെങ്കിൽ സംസ്ഥാന അക്രഡിറ്റേഷൻ കാർഡ് പോലുള്ള അധിക സഹായ രേഖകൾ നൽകുന്നത് പരിശോധന വേഗത്തിലാക്കുകയും നിങ്ങളുടെ അപേക്ഷയ്ക്ക് ഗുണകരമാവുകയും ചെയ്യും.
|
III.രജിസ്ട്രേഷൻ അവസാന തീയതി
2025 ഏപ്രിൽ 15-ന് രാത്രി 11:59 (IST) ന് മുമ്പ് അപേക്ഷിക്കുക
അംഗീകൃത പ്രതിനിധികളെ ഇമെയിൽ വഴി അറിയിക്കുകയും പുതുക്കിയ തത്സമയ വിവരങ്ങൾക്ക് ഒരു പ്രത്യേക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേർക്കുകയും ചെയ്യും.
ഇരട്ട രജിസ്ട്രേഷൻ അനുവദനീയമല്ല. നിങ്ങളുടെ പ്രാഥമിക വർക്ക് പ്രൊഫൈലിനെ അടിസ്ഥാനമാക്കി ഒരു വിഭാഗം മാത്രം തിരഞ്ഞെടുക്കുക.
അക്രഡിറ്റേഷന് ശേഷം തത്സമയ വിവരങ്ങൾക്കായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരുക
ചില പരിപാടികൾ ഔദ്യോഗിക സംഘങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കാം അല്ലെങ്കിൽ അവർക്ക്പ്രത്യേക അവകാശങ്ങൾ ഉണ്ടായിരിക്കാം. ഈ വിവരങ്ങൾ മുൻകൂട്ടി അറിയിക്കും
പത്രസമ്മേളനങ്ങളിലും പ്രദർശനങ്ങളിലും എല്ലാ അംഗീകൃത മാധ്യമങ്ങൾക്കും പങ്കെടുക്കാം
അപേക്ഷ നിരസിക്കുന്നത് ഒഴിവാക്കാൻ എല്ലാ വിവരങ്ങളും കൃത്യവും പൂർണ്ണവുമായിരിക്കണം.
വേവ്സിൽ പങ്കെടുക്കാനുള്ള നിങ്ങളുടെ അവസരം നഷ്ടപ്പെടുത്താതിരിക്കൂ !!!
വേവ്സിനെക്കുറിച്ച്:
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
*****
(Release ID: 2121119)
Visitor Counter : 20