കൃഷി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ നാളെ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന മൂന്നാമത് ബിംസ്റ്റെക് കാർഷിക മേഖലാ മന്ത്രി തല യോഗത്തിൽ പങ്കെടുക്കും

Posted On: 08 APR 2025 5:30PM by PIB Thiruvananthpuram

കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ, നേപ്പാളിലെ കാഠ്മണ്ഡുവിൽ 2025 ഏപ്രിൽ 9 ന്  നടക്കുന്ന മൂന്നാമത് ബിംസ്റ്റെക് (ബിംസ്റ്റെക്- സാമ്പത്തിക സാങ്കേതിക, ബഹുമുഖ സഹകരണത്തിനുള്ള ബംഗാൾ ഉൾക്കടൽ മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ്മ ) കൃഷി മന്ത്രിതല യോഗത്തിൽ (ബിഎഎംഎം) പങ്കെടുക്കും. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, തായ്‌ലൻഡ്, ശ്രീലങ്ക എന്നീ ബിംസ്റ്റെക് രാജ്യങ്ങളിലെ കൃഷി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഈ ഏകദിന പരിപാടിയിൽ പങ്കെടുക്കും. കാർഷിക വികസന മേഖലയിൽ കൂടുതൽ പ്രാദേശിക സഹകരണത്തിന് ഈ യോഗം അവസരം നൽകും.

ബിഎഎമ്മിന്റെ ഭാഗമായി, കേന്ദ്രകൃഷി മന്ത്രി നേപ്പാൾ പ്രധാനമന്ത്രി ശ്രീ കെ.പി. ശർമ്മ ഒലിയെ സന്ദർശിക്കും. കൂടാതെ, നേപ്പാളിലെ കൃഷി, മൃഗസംരക്ഷണവകുപ്പ് മന്ത്രി ശ്രീ രാംനാഥ് അധികാരിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. കാർഷിക മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ധാരണാപത്രത്തിൽഇരുവരും ഒപ്പുവെക്കും.

ഇതിനുപുറമെ, ഭൂട്ടാൻ കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീ യോന്റെൻ ഫണ്ട്ഷോയുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. കാർഷിക മേഖലയിൽ ഇന്ത്യയും ബിംസ്റ്റെക് സംരംഭവും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യമായ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രി, ബിംസ്റ്റെക് സെക്രട്ടറി ജനറൽ ശ്രീ ഇന്ദ്രമണി പാണ്ഡെയെയും സന്ദർശിക്കും.


(Release ID: 2120288)
Read this release in: English , Urdu , Hindi , Tamil