ഷിപ്പിങ് മന്ത്രാലയം
കൊച്ചി കപ്പല്‍ശാലയില്‍ കപ്പല്‍ നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൂതന യന്ത്രങ്ങള്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അനാച്ഛാദനം ചെയ്തു
മന്ത്രി സ്റ്റീല്‍ കട്ടിംഗ് ചടങ്ങിന് അധ്യക്ഷത വഹിച്ചു, ഗ്രീന്‍ ടഗ് ട്രാന്‍സിഷന്‍ പ്രോഗ്രാം (ജിടിടിപി) രൂപീകരിച്ചു
''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പടുക്കുന്നതിന് ബജറ്റ് പിന്തുണയിലൂടെ കപ്പല്‍ നിര്‍മ്മാണം ഫലപ്രദമായി വിനിയോഗിക്കും'
മന്ത്രി സിഎസ്എല്ലില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിലര്‍ സക്ഷന്‍ ഹോപ്പര്‍ ഡ്രെഡ്ജറിന്റെ (ടിഎസ്എച്ച്ഡി) നിര്‍മ്മാണ പുരോഗതി സര്‍ബാനന്ദ സോനോവാള്‍ അവലോകനം ചെയ്തു
Posted On:
07 APR 2025 7:57PM by PIB Thiruvananthpuram
കൊച്ചി: രാജ്യത്തിന്റെ കപ്പല്‍ നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൂതന യന്ത്രങ്ങള്‍ അനാച്ഛാദനം ചെയ്യുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിങ് ആന്‍ഡ് ജലപാത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ കൊച്ചിന്‍ കപ്പല്‍ശാല (സി.എസ്.എല്‍.) സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' ദര്‍ശനം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമാണ് നീക്കമാണിതെന്ന് സോനോവാള്‍ അഭിപ്രായപ്പെട്ടു.
സിഎസ്എല്ലിന്റെ കപ്പല്‍ നിര്‍മ്മാണ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന നൂതന ഇന്‍ഡസ്ട്രി 4.0-റെഡി സൗകര്യമായ പ്രോആര്‍ക്ക് സിഎന്‍സി പ്ലാസ്മ കം ഓക്‌സി ഫ്യുവല്‍ പ്ലേറ്റ് കട്ടിംഗ് മെഷീന്‍ ഷിപ്പിംഗ് മന്ത്രി ഉദ്ഘാടനം ചെയ്തു.
പൂര്‍ണ്ണമായും എല്‍ഒടി-സജ്ജീകരിച്ച ഈ സിസ്റ്റം, ഷിപ്പ് ബില്‍ഡിംഗ് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് പോളിസി (എസ്ബിഎഫ്എപി) 2.0 യുടെ ഭാഗമായി തത്സമയ നിരീക്ഷണം, പ്രവചന അറ്റകുറ്റപ്പണി, ഉല്‍പാദന കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നിവയ്ക്ക് സഹായമാണ്.
ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണത്തിലും ഹരിത സമുദ്ര യാത്രയിലും ഒരു പരിവര്‍ത്തനാത്മക കുതിച്ചുചാട്ടത്തിന് ഉതകുന്നതാണ് ഇന്‍ഡസ്ട്രി 4.0-റെഡി സൗകര്യങ്ങളുംം ഗ്രീന്‍ ടഗ് ട്രാന്‍സിഷന്‍ പ്രോഗ്രാമുമെന്ന് ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ദര്‍ശനത്തിന് കീഴില്‍, സമുദ്രമേഖലയിലെ നവീകരണം, സുസ്ഥിരത, ആഗോള മത്സരശേഷി എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നു.
ഹൈബ്രിഡ്, ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ടഗ്ഗുകളുടെ തദ്ദേശീയ വികസനം വെറുമൊരു സാങ്കേതിക പുരോഗതിമാത്രമല്ല, മറിച്ച് ആഗോള ഹരിത സമുദ്ര പ്രവര്‍ത്തങ്ങള്‍ നയിക്കാനുള്ള ഇന്ത്യയുടെ ശേഷിയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഗ്രീന്‍ ടഗ് ട്രാന്‍സിഷന്‍ പ്രോഗ്രാം (ജിടിടിപി) പ്രകാരം വികസിപ്പിക്കുന്ന രണ്ട് ഗ്രീന്‍ ടഗ്ഗുകളുടെ സ്റ്റീല്‍ കട്ടിംഗ് ചടങ്ങിലും കേന്ദ്രമന്ത്രി അധ്യക്ഷത വഹിച്ചു.
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലായി ആകെ 16 കപ്പലുകള്‍ ആസൂത്രണം ചെയ്തിട്ടുള്ള ഈ ഹൈബ്രിഡ്, ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ടഗ്ഗുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാണ് സിഎസ്എല്‍. ഇന്ത്യയുടെ ഹരിത സമുദ്ര പരിവര്‍ത്തനത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായി റോബര്‍ട്ട് അലന്‍ ലിമിറ്റഡ്, ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ്, മറ്റ് ആഗോള വിദഗ്ദ്ധര്‍ എന്നിവരുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സന്ദര്‍ശന വേളയില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു, ''കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ഇന്ത്യയുടെ അഭിമാനമായി നിലകൊള്ളുന്നു, ഇത് നമ്മുടെ തദ്ദേശീയ കപ്പല്‍ നിര്‍മ്മാണ മികവിനും സ്വാശ്രയത്വത്തിനും തെളിവാണ്.
ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം മുതല്‍ 175-ലധികം കപ്പലുകള്‍ എത്തിക്കുന്നതും 2,500-ലധികം കപ്പല്‍ അറ്റകുറ്റപ്പണി പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതും വരെ സിഎസ്എല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരിവര്‍ത്തന ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, ദേശീയ വികാസം, നാളത്തെക്കായുള്ള വൈദഗ്ധ്യമുള്ള സമുദ്ര തൊഴിലാളികളെ രൂപപ്പെടുത്തുന്ന എംഇടിഐ പോലുള്ള സ്ഥാപനങ്ങളിലൂടെ ഇന്ത്യയുടെ സമുദ്ര മേഖല പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്.'
ഡ്രെഡ്ജിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കായി സിഎസ്എല്‍ ഐഎച്ച്‌സി ഹോളണ്ടുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിലര്‍ സക്ഷന്‍ ഹോപ്പര്‍ ഡ്രെഡ്ജറിന്റെ (12,000 ക്യുബിക് മീറ്റര്‍) നിര്‍മ്മാണ പുരോഗതിയും സര്‍ബാനന്ദ സോനോവാള്‍ അവലോകനം ചെയ്തു. 'മാരിടൈം അമൃത്കാല്‍ വിഷന്‍, 2047' ന് അനുസൃതമായി, വിദേശ സേവനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം തീരദേശ പ്രവേശനവും സമുദ്ര അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും ഡ്രെഡ്ജര്‍ ഒരു ദേശീയ മുതല്‍ മുടക്കാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സമുദ്രമേഖലയില്‍ മനുഷ്യവിഭവശേഷിയുടെ വലിയ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു, 'കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ (സിഎസ്എല്‍) നവീകരണ നേതൃത്വത്തിലുള്ള സംരംഭങ്ങളായ യുഷുസ് മറൈന്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം 'ആത്മനിര്‍ഭര്‍ ഭാരത്' എന്നതിന്റെയും സാങ്കേതികവിദ്യാധിഷ്ഠിത സമുദ്രമേഖലയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനത്തിനെ പ്രതിഫലിപ്പിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ്-ടെക്, പുനരുപയോഗ ഊര്‍ജ്ജം എന്നിവയിലെ നിക്ഷേപങ്ങളിലൂടെ, ഈ സ്റ്റാര്‍ട്ടപ്പുകള്‍ തൊഴിലവസര സൃഷ്ടിയും സമുദ്ര നവീകരണവും പ്രോത്സാഹിപ്പിക്കും. മെഴ്സ്‌ക്, അസാപ് കേരള പോലുള്ള സംരംഭങ്ങളിലൂടെയും നൈപുണ്യ വികസനത്തില്‍ സിഎസ്എല്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാവിയില്‍ തൊഴില്‍ വര്‍ധനയും കപ്പല്‍ നിര്‍മ്മാണത്തിലും സമുദ്ര മികവിലും ഇന്ത്യയുടെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
202526 ലെ കേന്ദ്ര ബജറ്റിന് ശേഷം, 2030 ഓടെ സമുദ്ര നിക്ഷേപങ്ങളില്‍ 1.5 ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 25,000 കോടി രൂപ സമുദ്ര വികസന ഫണ്ട് (എംഡിഎഫ്) ഉള്‍പ്പെടെയുള്ള ബജറ്റിന്റെ പരിവര്‍ത്തന സാധ്യതകള്‍ ഉള്ളതിനാല്‍, കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം ഒരു നിര്‍ണായക സമയത്താണ്. നവീകരിച്ച എസ്ബിഎഫ്എപി 2.0, വലിയ കപ്പലുകള്‍ക്കുള്ള അടിസ്ഥാന സൗകര്യമ, കപ്പല്‍ നിര്‍മ്മാണ ക്ലസ്റ്ററുകള്‍ക്കുള്ള പിന്തുണ തുടങ്ങിയ മറ്റ് ബജറ്റ് സംരംഭങ്ങള്‍ ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കും.
പുതിയ പോളിസികളായ മര്‍ച്ചന്റ് ഷിപ്പിംഗ് ബില്‍, 2024, കോസ്റ്റല്‍ ഷിപ്പിംഗ് ബില്‍, 2024 എന്നിവ സമുദ്ര നിയന്ത്രണങ്ങള്‍ ലളിതമാക്കുക, ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുക, നാവികരുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ളവയായിരുന്നു. മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതത്തില്‍ 46% വര്‍ദ്ധനവും ഗവേഷണ വികസന ഫണ്ടിംഗില്‍ 143% വര്‍ദ്ധനവും ഉണ്ടായതോടെ, ഇത് ഇന്ത്യന്‍ സമുദ്ര വ്യവസായത്തിന് ഇതൊരു ചരിത്ര നിമിഷമാണെന്ന് മന്ത്രി വിശേഷിപ്പിച്ചു.
ആത്മനിര്‍ഭര്‍ ഭാരതില്‍ നങ്കൂരമിട്ട, മാരിടൈം ഇന്ത്യ വിഷന്‍ 2030 ലൂടെ മാരിടൈം അമൃത്കാലിന്റെ പരിവര്‍ത്തനാത്മക മനോഭാവത്താല്‍ നയിക്കപ്പെടുന്ന ഇന്ത്യയുടെ സമുദ്ര യാത്ര ത്വരിതപ്പെടുത്താനുള്ള ആഹ്വാനത്തോടെയാണ് മന്ത്രി സന്ദര്‍ശനം അവസാനിച്ചത്.
*****
(Release ID: 2119898)
Visitor Counter : 21