വാണിജ്യ വ്യവസായ മന്ത്രാലയം
മെയ്ക്ക് ഇൻ ഇന്ത്യയും മൂലധന സാമഗ്രി മേഖലയിലെ വിപ്ലവവും
ആഭ്യന്തര ഉത്പാദനത്തിനും സാങ്കേതിക നൂതനാശയങ്ങൾക്കും ഉത്തേജനം
Posted On:
02 APR 2025 6:52PM by PIB Thiruvananthpuram
ആമുഖം
സാധനങ്ങളുടെയോ സേവനങ്ങളുടെയോ ഉത്പാദനത്തിന് ആവശ്യമായ യന്ത്രസാമഗ്രികളെയും ഉപകരണങ്ങളെയും (ഹെവി എഞ്ചിനീയറിംഗ്, മെഷീൻ ടൂൾസ്) സൂചിപ്പിക്കാനാണ് മൂലധന സാമഗ്രികൾ എന്ന പദം ഉപയോഗിക്കുന്നതെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നു. വ്യാവസായിക വളർച്ചയെയും സാമ്പത്തിക വികസനത്തെയും മുന്നോട്ട് നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതിനാൽ ഇന്ത്യയുടെ മൂലധന സാമഗ്രി മേഖല ഗണ്യമായ ശ്രദ്ധ നേടുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അത്യാവശ്യമായ ഇലക്ട്രിക്കൽ ഉപകരണങ്ങൾ, യന്ത്രങ്ങൾ, നിർമ്മാണം തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ (IEEMA) കണക്കുകൾ പ്രകാരം, ആഭ്യന്തര ആവശ്യകതയും അന്താരാഷ്ട്ര വിപണി വികസനവും മൂലം വൈദ്യുതി ഉപകരണങ്ങളിൽ, പ്രത്യേകിച്ച് പ്രസരണ ഉപകരണങ്ങളിലും ട്രാൻസ്ഫോർമറുകളിലും ഇലക്ട്രിക്കൽ ഉപകരണ വ്യവസായം സ്ഥിരതയാർന്ന പ്രകടനത്തോടെ ഇരട്ട അക്ക വളർച്ച കൈവരിച്ചു.
നിർമ്മാണ ഉപകരണങ്ങളുടെ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യ. മൂലധന സാമഗ്രി മേഖലയെ ശക്തിപ്പെടുത്തുന്നതിൽ സർക്കാർ സംരംഭങ്ങൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനുമായി ഘന വ്യവസായ മന്ത്രാലയം ഒട്ടേറെ നയങ്ങൾ കൊണ്ടുവന്നിട്ടുമുണ്ട്. 2014 ൽ ആരംഭിച്ച വിപുലമായ മെയ്ക്ക് ഇൻ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമാണ് ഈ സംരംഭങ്ങൾ. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (GDP) നിർമ്മാണ മേഖലയുടെ സംഭാവന വർദ്ധിപ്പിക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, സാങ്കേതിക ശേഷി മെച്ചപ്പെടുത്താനും ഇതിലൂടെ ശ്രമിക്കുന്നു. വൻകിട ഉത്പാദന, അടിസ്ഥാനസൗകര്യ പദ്ധതികളെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ സാമ്പത്തിക തന്ത്രത്തിന് മൂലധന സാമഗ്രി മേഖല നിർണായകമാണ്. ദ്രുതഗതിയിലുള്ള നഗരവത്ക്കരണം, വിപുലമായ അടിസ്ഥാന സൗകര്യ വികസനം, ശക്തമായ സർക്കാർ പിന്തുണ എന്നിവയിലൂടെ, സുസ്ഥിര വ്യാവസായിക വളർച്ച കൈവരിക്കാനും ആഗോള വിപണിയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും ഈ മേഖല സുസജ്ജമാണ്.

ഘന വ്യവസായ, എഞ്ചിനീയറിംഗ് മേഖലയുടെ അവലോകനം
നിലവിലെ കണക്കുകൾ പ്രകാരം, മൂലധന സാമഗ്രി വ്യവസായം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) ഏകദേശം 1.9% സംഭാവന ചെയ്യുന്നു. ഹെവി എഞ്ചിനീയറിംഗ്, മെഷീൻ ടൂൾ മേഖല (മൂലധന സാമഗ്രി വ്യവസായം) എന്നിവയിൽ ഇനിപ്പറയുന്ന പ്രധാന ഉപമേഖലകൾ ഉൾക്കൊള്ളുന്നു: ഡൈ, മോൾഡുകൾ, പ്രസ്സ് ഉപകരണങ്ങൾ; പ്ലാസ്റ്റിക് യന്ത്രങ്ങൾ; മണ്ണുമാന്തി യന്ത്രങ്ങൾ, ഖനന യന്ത്രങ്ങൾ; ലോഹസംസ്ക്കരണ യന്ത്രങ്ങൾ; ടെക്സ്റ്റൈൽ യന്ത്രങ്ങൾ; സംസ്‌ക്കരണ പ്ലാന്റ് ഉപകരണങ്ങൾ; പ്രിന്റിംഗ് യന്ത്രങ്ങൾ; ഭക്ഷ്യ സംസ്‌ക്കരണ യന്ത്രങ്ങൾ തുടങ്ങിയവ. ഘന വ്യവസായ മന്ത്രാലയത്തിന്റെ മികച്ച ഇടപെടൽ കാരണം, മൂലധന സാമഗ്രി മേഖലയുടെ ഉത്പാദനം 2014-15 ലെ 2,29,533 കോടി രൂപയിൽ നിന്ന് 2023-24 ൽ 4,29,001 കോടി രൂപയായി വർദ്ധിച്ചു.
മൂലധന സാമഗ്രി വ്യവസായത്തിന്റെ ഉപമേഖലകളുടെ 2019-20 മുതലുള്ള ഉത്പാദനം (കോടികളിൽ) ചുവടെയുള്ള പട്ടികയിൽ ചേർക്കുന്നു:

മൂലധന സാമഗ്രി വ്യവസായത്തിന്റെ ഉപമേഖലകളുടെ 2019-20 മുതലുള്ള കയറ്റുമതി (കോടികളിൽ) ചുവടെയുള്ള പട്ടികയിൽ ചേർക്കുന്നു:

മൂലധന സാമഗ്രി മേഖലയുടെ നയപരിതസ്ഥിതികളിൽ ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു:
- മേഖലയ്ക്ക് വ്യവസായ ലൈസൻസ് ആവശ്യമില്ല.
- ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് ഒഴികെ, സ്വമേധയാ അഥവാ ഓട്ടോമാറ്റിക് റൂട്ടിൽ (RBI മുഖേന) 100% വരെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) അനുവദനീയമാണ്.
- സാങ്കേതിക വിദ്യാ കൈമാറ്റം, രൂപകല്പന, ഡ്രോയിംഗ്, റോയൽറ്റി മുതലായ കാര്യങ്ങളിൽ വിദേശ സഹകാരിക്ക് നൽകുന്ന വരുമാനത്തിന്റെ അളവ് പരിമിതപ്പെടുത്തിയിട്ടില്ല.
- ഇറക്കുമതിയിലും കയറ്റുമതിയിലും യാതൊരുവിധ നിയന്ത്രണവുമേർപ്പെടുത്തിയിട്ടില്ല
2025-26 ലെ കേന്ദ്ര ബജറ്റ് ഇ വി ബാറ്ററി നിർമ്മാണത്തിനായി 35 അധിക മൂലധന സാമഗ്രികളും, മൊബൈൽ ഫോൺ ബാറ്ററി നിർമ്മാണത്തിനായി 28 അധിക മൂലധന സാമഗ്രികളും നികുതി രഹിത മൂലധന സാമഗ്രികളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്നു. ഇത് മൊബൈൽ ഫോണുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വേണ്ടിയുള്ള ലിഥിയം-അയൺ ബാറ്ററിയുടെ ആഭ്യന്തര നിർമ്മാണം വർദ്ധിപ്പിക്കും.
ദേശീയ മൂലധന സാമഗ്രി നയം (2016)
ഘന വ്യവസായ, പൊതു സംരംഭകത്വ മന്ത്രാലയം രൂപീകരിച്ച ദേശീയ മൂലധന സാമഗ്രി നയം, ഇന്ത്യയിലെ മൂലധന സാമഗ്രി മേഖലയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര ചട്ടക്കൂടാണ്. 2025 ആകുമ്പോഴേക്കും ഉത്പാദന പ്രവർത്തനങ്ങളിൽ മേഖലയുടെ സംഭാവന 12% (2016) ൽ നിന്ന് 20% ആയി ഉയർത്തുക എന്നതാണ് നയത്തിന്റെ ലക്ഷ്യം. ഉത്പാദനം ഇരട്ടിയിലധികം വർദ്ധിപ്പിക്കാനും മൊത്തം ഉത്പാദനത്തിന്റെ കുറഞ്ഞത് 40% കയറ്റുമതി ചെയ്യാനും ലക്ഷ്യമിട്ട് ഇന്ത്യയെ മുൻനിര മൂലധന സാമഗ്രി ഉത്പാദക രാജ്യങ്ങളിലൊന്നാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ അടിസ്ഥാന, മധ്യമ തലങ്ങളിൽ നിന്ന് വിശാല ലക്ഷ്യങ്ങളിലേക്ക് മുന്നേറി മേഖലയിലെ സാങ്കേതിക മികവ് വർദ്ധിപ്പിക്കുക എന്നതും നയത്തിന്റെ ലക്ഷ്യമാണ്.
നയത്തിന്റെ പ്രധാന പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നു:
- മൂലധന സാമഗ്രി മേഖലയിലെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ബജറ്റ് വിഹിതവും വ്യാപ്തിയും വർദ്ധിപ്പിക്കുന്ന ഘടകങ്ങളായ നൈപുണ്യങ്ങൾ, ശേഷി വർദ്ധന, നൂതന ഉത്പാദനം, ക്ലസ്റ്റർ വികസനം എന്നിവ മെച്ചപ്പെടുത്തുക.
- സാങ്കേതിക കൈമാറ്റം/ഏറ്റെടുക്കൽ , ബൗദ്ധിക സ്വത്തവകാശങ്ങൾ (IPR), രൂപകല്പനകൾ, ഡ്രോയിംഗുകൾ, വാണിജ്യവത്ക്കരണം എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (PPP) ഒരു സാങ്കേതിക വികസന ഫണ്ട് രൂപീകരിക്കുക.
- നൈപുണ്യ വികസനത്തിനായി പ്രാദേശികതലത്തിൽ അത്യാധുനിക ഗ്രീൻഫീൽഡ് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുക.
- മൂലധന സാമഗ്രികളുടെ ഉപമേഖലകളിലുൾപ്പെടുന്ന ആധുനിക, കമ്പ്യൂട്ടർ നിയന്ത്രിത, ഊർജ്ജക്ഷമതയുള്ള യന്ത്രസാമഗ്രികൾ സ്ഥാപിച്ച് നിലവിലുള്ള CG നിർമ്മാണ യൂണിറ്റുകൾ, പ്രത്യേകിച്ച് ചെറുകിട ഇടത്തരം സംരംഭങ്ങൾ (SMEs) നവീകരിക്കുക.
- ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും/ വികസിപ്പിക്കുന്നതിനും.
.
2016 ലെ ദേശീയ മൂലധന സാമഗ്രി നയം, മറ്റു കാര്യങ്ങൾക്കൊപ്പം, മൂലധന വസ്തുക്കളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ബജറ്റ് വിഹിതവും വ്യാപ്തിയും വിപുലപ്പെടുത്താൻ ശുപാർശ ചെയ്തു. അതിൽ മികവിന്റെ കേന്ദ്രങ്ങൾ, പൊതു എഞ്ചിനീയറിംഗ് സൗകര്യങ്ങൾ, സംയോജിത വ്യാവസായിക അടിസ്ഥാന സൗകര്യ പാർക്ക്, സാങ്കേതികവിദ്യ ഏറ്റെടുക്കലിനുള്ള ഫണ്ട് എന്നിവ ഉൾപ്പെടുന്നു. ഈ ശുപാർശകൾ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ മൂലധന സാമഗ്രി മേഖലയിലെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി, ഘട്ടം I
മൂലധന സാമഗ്രി മേഖലയിലെ നൈപുണ്യ പരിമിതികൾ, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക ആവശ്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി, മൂലധന സാമഗ്രി പദ്ധതിയുടെ ഒന്നാം ഘട്ടം 2014 നവംബറിൽ ആരംഭിച്ചു. ഇതിനായി ആകെ 995.96 കോടി രൂപ ചെലവഴിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം സർക്കാർ പിന്തുണയോടെ സാങ്കേതിക വികസനം സൃഷ്ടിക്കുന്നതിനായി അക്കാദമിക, വ്യവസായ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി. സാങ്കേതികവിദ്യയ്ക്കും വ്യാവസായിക അടിസ്ഥാന സൗകര്യ വികസനത്തിനും മുന്നോട്ട് വച്ച തന്ത്രങ്ങളുടെ ഫലപ്രാപ്തി പദ്ധതിയുടെ ഫലത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
മികവിന്റെ കേന്ദ്രങ്ങൾ (Centre of Excellence - CoE): ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT-കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (IISc), സെൻട്രൽ മാനുഫാക്ചറിംഗ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (CMTI) തുടങ്ങിയ ദേശീയ ഗവേഷണ സ്ഥാപനങ്ങളിൽ മെഷീൻ ടൂളുകൾ, അഡിറ്റീവ് നിർമ്മാണം, ടെക്സ്റ്റൈൽ മെഷിനറി, വെൽഡിംഗ് റോബോട്ടുകൾ, അലോയ് ഡിസൈൻ, എർത്ത് മൂവിംഗ് മെഷിനറി, സെൻസർ എന്നീ മേഖലകളിൽ 30 പ്രത്യേക തദ്ദേശീയ സാങ്കേതികവിദ്യകൾ വിജയകരമായി വികസിപ്പിച്ചെടുത്ത 8 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
നാല്, ഇൻഡസ്ട്രി 4.0 സമർത്ഥ് സെന്ററുകളും ആറ് വെബ്-ബേസ്ഡ് ടെക്നോളജി ഇന്നൊവേഷൻ പ്ലാറ്റ്‌ഫോമുകളും (TIP-കൾ) ഉൾപ്പെടെ 15 കോമൺ എഞ്ചിനീയറിംഗ് ഫെസിലിറ്റി സെന്ററുകൾ (CEFC) സ്ഥാപിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലും, പൂനെയിലെ സെന്റർ ഫോർ ഇൻഡസ്ട്രി 4.0 (C4i4) ലാബിലും, ബെംഗളൂരുവിലെ സെൻട്രൽ മാനുഫാക്ചറിംഗ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലും (CMTI) ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (IIT) ഇൻഡസ്ട്രി 4.0 സമർത്ഥ് സെന്ററുകൾ ഉണ്ട്.
ഇന്ത്യയിലെ എല്ലാ സാങ്കേതിക വിഭവങ്ങളെയും അനുബന്ധ വ്യവസായങ്ങളെയും ഒരു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാൻ ആറ് വെബ് അധിഷ്ഠിത ഓപ്പൺ മാനുഫാക്ചറിംഗ് ടെക്നോളജി ഇന്നൊവേഷൻ പ്ലാറ്റ്‌ഫോമുകൾ സഹായിക്കുന്നു. ഇന്ത്യൻ വ്യവസായ മേഖല നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനും അവയ്‌ക്കുള്ള ക്രൗഡ് സോഴ്‌സ് പരിഹാരങ്ങൾ വ്യവസ്ഥാപിതമായി തിരിച്ചറിയുന്നതിനും അതുവഴി സ്റ്റാർട്ടപ്പുകൾക്കും ഇന്ത്യയിലെ നൂതനാശയ സംരംഭകർക്കും ഏഞ്ചൽ ഫണ്ടിംഗിനും സൗകര്യമൊരുക്കുന്നു.
76,000-ത്തിലധികം വിദ്യാർത്ഥികൾ, വിദഗ്ധർ, സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ലാബുകൾ എന്നിവ ഇതുവരെ ഈ പ്ലാറ്റ്‌ഫോമുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടെക്‌നോളജി അക്വിസിഷൻ ഫണ്ട് പ്രോഗ്രാം (TAFP) - TAFP-യുടെ കീഴിൽ വിദേശത്ത് നിന്ന് ഇനിപ്പറയുന്ന 5 സാങ്കേതികവിദ്യകൾ ഏറ്റെടുത്തിട്ടുണ്ട്:
- സെറാമിക് ഷെല്ലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ടൈറ്റാനിയം കാസ്റ്റിംഗിന്റെ വികസനവും വാണിജ്യവത്ക്കരണവും;
- ഹെവി-ഡ്യൂട്ടി ഹൈ റിലയബിലിറ്റി ഇലക്ട്രിക്കൽ സ്പെഷ്യലൈസ്ഡ് പവർ കേബിളുകളുടെ നിർമ്മാണം;
- ടേൺ മിൽ സെന്ററിന്റെ വികസനം;
- നാല്, ഗൈഡ്‌വേ സിഎൻസി ലെയ്ത്തിന്റെ വികസനം;
- കട്ടിംഗ് എഡ്ജ് റോബോട്ടിക് ലേസർ ക്ലാഡിംഗ് സാങ്കേതികവിദ്യ.
തുംകുരുവിലെ ഇന്റഗ്രേറ്റഡ് മെഷീൻ ടൂൾസ് പാർക്ക്: കർണാടകയിലെ തുംകുരുവിൽ 530 ഏക്കറിൽ യന്ത്രോപകരണ വ്യവസായത്തിനായുള്ള പ്രത്യേക വ്യവസായ പാർക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അനുവദിക്കാവുന്ന 336 ഏക്കർ ഭൂമിയിൽ ഇതുവരെ 145 ഏക്കർ ഭൂമി യന്ത്രോപകരണ നിർമ്മാതാക്കൾക്ക് അനുവദിച്ചിട്ടുണ്ട്.
ഇന്ത്യൻ മൂലധന സാമഗ്രി മേഖലയിലെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ, 583.312 കോടി രൂപയുടെ ബജറ്റ് പിന്തുണയുള്ള 33 പദ്ധതികൾക്ക് അനുമതി നൽകി. മൂലധന സാമഗ്രി പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചതിനുശേഷം, പദ്ധതിയുടെ ഒന്നാം ഘട്ടത്തെ രണ്ടാം ഘട്ടവുമായി ലയിപ്പിച്ചു.
ഇന്ത്യൻ മൂലധന സാമഗ്രി മേഖലയിലെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി, ഘട്ടം II
മൂലധന സാമഗ്രി പദ്ധതിയുടെ ഒന്നാം ഘട്ടം സൃഷ്ടിച്ച സ്വാധീനം വികസിപ്പിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, 2022 ജനുവരി 25 ന് ഘന വ്യവസായ മന്ത്രാലയം പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. 975 കോടി രൂപയുടെ ബജറ്റ് പിന്തുണയും 232 കോടി രൂപയുടെ വ്യാവസായിക സംഭാവനയുമടക്കം 1207 കോടി രൂപയുടെ പദ്ധതിയാണിത്. രണ്ടാം ഘട്ടത്തിന് കീഴിൽ, 1366.94 കോടി രൂപയുടെ പദ്ധതി ചെലവും (വ്യവസായത്തിന്റെ ഉയർന്ന സംഭാവന കാരണം) 963.19 കോടി രൂപയുടെ സർക്കാർ സംഭാവനയുമുള്ള ആകെ 33 പദ്ധതികൾക്ക് 2024 ഓഗസ്റ്റ് വരെ അനുമതി ലഭിച്ചു. രണ്ടാം ഘട്ടത്തിന് കീഴിൽ ആറ് ഘടകങ്ങളുണ്ട്, ഇതുവരെ അനുവദിച്ച പദ്ധതികളുടെ വിശദാംശങ്ങൾ ഇവയാണ്:
- നൂതന മികവിന്റെ പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കലും നിലവിലുള്ള മികവിന്റെ കേന്ദ്രങ്ങളുടെ വിപുലീകരണവും: പ്രശസ്തരായ അക്കാദമിക് വിദഗ്ദ്ധരെയും ഗവേഷണ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ വ്യവസായമേഖലകളെയും ഉപയോഗപ്പെടുത്തി ഗവേഷണ വികസനം ത്വരിതപ്പെടുത്തുക. ഇതുവരെ 478.87 രൂപയുടെ ബജറ്റിൽ ആകെ 9 പദ്ധതികൾ അനുവദിച്ചിട്ടുണ്ട്.
- കോമൺ എഞ്ചിനീയറിംഗ് ഫെസിലിറ്റി സെന്ററുകൾ (CEFC) സ്ഥാപിക്കുന്നതിനും നിലവിലുള്ള CEFC കളുടെ വിപുലീകരണവും: വ്യാവസായിക യൂണിറ്റുകൾക്കായി പ്രദർശനം, പരിശീലനം, വിദഗ്ദ്ധോപദേശം, പ്രായോഗിക പരിശീലനം, ഗവേഷണ വികസന സേവനങ്ങൾ, അവബോധ പരിപാടികൾ സൃഷ്ടിക്കുന്നു. ഇതുവരെ 357.07 രൂപ ബജറ്റിൽ ആകെ 5 പദ്ധതികൾ അനുവദിച്ചിട്ടുണ്ട്.
- മൂലധന സാമഗ്രി മേഖലയിലെ നൈപുണ്യ പ്രോത്സാഹനം: നൈപുണ്യ കൗൺസിലുകളുമായി സഹകരിച്ച് ലെവൽ 6 ഉം അതിനു മുകളിലും ഉള്ള നൈപുണ്യ തലങ്ങൾക്കായി യോഗ്യതാ പാക്കേജുകൾ സൃഷ്ടിക്കൽ. 7.59 കോടി രൂപ ബജറ്റിൽ ആകെ 3 പദ്ധതികൾ ഇതുവരെ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള പരിശോധനാ, സർട്ടിഫിക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണത്തിലെ വർദ്ധനവ്:
- മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, സ്ട്രക്ചറൽ, മെറ്റലർജിക്കൽ, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ മേഖലകളിലെ യന്ത്രസാമഗ്രികൾ പരീക്ഷിക്കുന്നതിനായി മൂലധന സാമഗ്രി മേഖലയുടെയും വാഹന മേഖലയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും. 195.99 കോടി രൂപ ബജറ്റിൽ ആകെ 7 പദ്ധതികൾ ഇതുവരെ അനുവദിച്ചിട്ടുണ്ട്.
- സാങ്കേതിക വികസനത്തിനായി വ്യാവസായിക ആക്സിലറേറ്ററുകളുടെ സ്ഥാപനം: ഇതുവരെ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന തിരഞ്ഞെടുത്ത വ്യവസായ വിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തദ്ദേശീയ സാങ്കേതികവിദ്യകളുടെ വികസനം ലക്ഷ്യമിടുന്നു.തിരഞ്ഞെടുത്ത അക്കാദമിക് ഇൻസ്റ്റിറ്റ്യൂട്ട്/വ്യവസായ സ്ഥാപനം അത്തരം സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ആക്സിലറേറ്ററായി പ്രവർത്തിക്കും. 325.32 രൂപയുടെ ബജറ്റിൽ ആകെ 8 പദ്ധതികൾ ഇതുവരെ അനുവദിച്ചിട്ടുണ്ട്.
- ടെക്നോളജി ഇന്നൊവേഷൻ പോർട്ടലുകൾ വഴി സാങ്കേതികവിദ്യകളെ തിരിച്ചറിയൽ: സിജി സ്കീം ഫേസ്-1-ന് കീഴിൽ ആറ് വെബ് അധിഷ്ഠിത ഓപ്പൺ മാനുഫാക്ചറിംഗ് ടെക്നോളജി ഇന്നൊവേഷൻ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിജി സ്കീം ഫേസ്-2-ന് കീഴിൽ ഇവയെ പിന്തുണയ്ക്കുന്നു.
ഇന്ത്യൻ മൂലധന സാമഗ്രി മേഖലയിലെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി (Scheme for Enhancement of Competitiveness) ഘട്ടം I, II എന്നിവയ്ക്ക് കീഴിൽ അനുവദിച്ച ഫണ്ടുകളുടെയും അതിന്റെ വിനിയോഗത്തിന്റെയും വിശദാംശങ്ങൾ താഴെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു:

മൂലധന സാമഗ്രി പദ്ധതിയുടെ സമീപകാല നേട്ടങ്ങൾ
1.കോയമ്പത്തൂരിലെ സിറ്റാർക്ക്, മൂലധന സാമഗ്രി പദ്ധതിയുടെ കീഴിൽ 88% മോട്ടോർ കാര്യക്ഷമതയും 78% പമ്പ് കാര്യക്ഷമതയുമുള്ള 6 ഇഞ്ച് BLDC സബ്‌മെർസിബിൾ പമ്പ് (വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പമ്പ്) തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സംരംഭം അത്തരം പമ്പുകളുടെ ഇറക്കുമതി 80% കുറച്ചുകൊണ്ട് "ആത്മനിർഭരത"യെ പ്രോത്സാഹിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടന (UNIDO) പമ്പ് വിഭാഗത്തിലെ ഏറ്റവും മികച്ച ഉത്പന്നമായി ഈ നൂതനാശയത്തെ അംഗീകരിച്ചു.
2. 450 RPM വരെ നൂലുകൾ നെയ്യാൻ ശേഷിയുള്ള ഒരു അതിവേഗ റാപ്പിയർ ലൂം മെഷീൻ CMTI വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇറ്റലിയിലെ മിലാനിൽ നടന്ന ITMA 2023-ൽ ഈ യന്ത്രം പുറത്തിറക്കി.
3. CMTI-യിലെ സമർത്ഥ് സെന്ററിന് കീഴിൽ, പ്രതിരോധ അറ്റകുറ്റപ്പണികൾക്കായി 64 മെഷീനുൾക്കുള്ള ടൊയോട്ട എഞ്ചിൻ നിർമ്മാണ ലൈൻ നിയന്ത്രണ സംവിധാനത്തിൽ ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IIOT) സാങ്കേതികവിദ്യ നടപ്പിലാക്കിയിട്ടുണ്ട്.
4. ഘന വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി പൂനെയിലെ ARAI-യിൽ ബാറ്ററി, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) എന്നിവയ്ക്കുള്ള പരീക്ഷണ സൗകര്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
5. ഡിജിറ്റൽ ട്വിൻ, വെർച്വൽ റിയാലിറ്റി, റോബോട്ടിക്സ്, പരിശോധന, സുസ്ഥിരത, അഡിറ്റീവ് നിർമ്മാണം തുടങ്ങിയ മേഖലകളിൽ 6 സ്മാർട്ട് ടെക്നോളജീസ്, 5 സ്മാർട്ട് ടൂളുകൾ, 14 പരിഹാരങ്ങൾ എന്നിവ ബെംഗളൂരുവിലെ ഐ-4.0 ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്;
6. ARAI-അഡ്വാൻസ്ഡ് മൊബിലിറ്റി ട്രാൻസ്ഫോർമേഷൻ ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷൻ (AMTIF)-ലെ ഇൻഡസ്ട്രി ആക്സിലറേറ്ററിന് കീഴിൽ ഒരു ഹൈ-വോൾട്ടേജ് മോട്ടോർ കൺട്രോളർ വികസിപ്പിച്ചെടുത്തു. ഇത് വ്യവസായ പങ്കാളിയായ റാപ്റ്റി എനർജി പ്രൈവറ്റ് ലിമിറ്റഡിന് ഇലക്ട്രിക് കാർ ഡിഎൻഎ ഉള്ള ഒരു ഹൈ-വോൾട്ടേജ് മോട്ടോർസൈക്കിൾ പുറത്തിറക്കാൻ സഹായിച്ചു.
7. ARAI-അഡ്വാൻസ്ഡ് മൊബിലിറ്റി ട്രാൻസ്ഫോർമേഷൻ ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷന്റെ (AMTIF) ഇൻഡസ്ട്രി ആക്സിലറേറ്ററിന് കീഴിൽ താപ സ്ഥിരതയുള്ള സോഡിയം-അയൺ ബാറ്ററികൾ വികസിപ്പിച്ചെടുത്തു.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL)
രാജ്യത്തിന്റെ എഞ്ചിനീയറിംഗ്, ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന സ്ഥാപനമാണ് BHEL. മൂലധന സാമഗ്രി പദ്ധതി രണ്ടാം ഘട്ടത്തിന് കീഴിൽ ഘന വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ കമ്പനി ഇനിപ്പറയുന്ന സംരംഭങ്ങൾ നടപ്പിലാക്കുന്നു:
• വെൽഡിംഗ് സാങ്കേതികവിദ്യയിൽ നൈപുണ്യ വികസനത്തിനായി WRI ട്രിച്ചിയിൽ ഒരു "കോമൺ എഞ്ചിനീയറിംഗ് ഫെസിലിറ്റി സെന്റർ (CEFC)" ഭെൽ (BHEL) സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ വാരണാസി, റാണിപേട്ട്, ഭോപ്പാൽ, ഝാൻസി, ഹരിദ്വാർ യൂണിറ്റുകൾ എന്നിവിടങ്ങളിലെ വിപുലീകരണ കേന്ദ്രങ്ങളും പ്രവർത്തനക്ഷമമാണ്.
• ഹൈദരാബാദിലെ കോർപ്പറേറ്റ് ഗവേഷണ വികസന യൂണിറ്റിൽ വ്യാവസായിക, നാവിക, വൈമാനിക അനുബന്ധ പ്രക്രിയകളിൽ ഹാർഡ്‌വെയർ ഇൻ ദി ലൂപ്പ് (HIL), സോഫ്റ്റ്‌വെയർ ഇൻ ദി ലൂപ്പ് (SIL) പ്രവർത്തനങ്ങളെ ഉൾക്കൊള്ളുന്ന ഒരു പരീക്ഷണ സൗകര്യം ഘന വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഭെൽ സ്ഥാപിക്കുന്നു.
ഉപസംഹാരം
‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭം ഘന വ്യവസായ, എഞ്ചിനീയറിംഗ് മേഖലകളിൽ പരിവർത്തനാത്മകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാങ്കേതിക പുരോഗതി വളർത്തിയെടുക്കുന്നതിലൂടെയും, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിലൂടെയും, മത്സരശേഷി മെച്ചപ്പെടുത്തുന്നതിലൂടെയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും, ഇന്ത്യയുടെ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിൽ ഈ സംരംഭം നിർണ്ണായക പങ്ക് വഹിക്കുന്നു. സുസ്ഥിരമായ നയ പിന്തുണയും തുടർച്ചയായ നിക്ഷേപവും, വരും വർഷങ്ങളിൽ ഈ മേഖലയെ കൂടുതൽ മുന്നേറ്റത്തിന് സജ്‌ജമാക്കും.
References
https://www.investindia.gov.in/sector/capital-goods
https://pib.gov.in/PressReleseDetail.aspx?PRID=2098364
https://pib.gov.in/PressReleasePage.aspx?PRID=2085938
https://www.pib.gov.in/PressReleasePage.aspx?PRID=2042179
https://pib.gov.in/PressReleaseIframePage.aspx?PRID=2039020
https://www.indiabudget.gov.in/economicsurvey/doc/echapter.pdf
https://heavyindustries.gov.in/heavy-engineering-and-machine-tool
https://x.com/investindia/status/1302798627337723904?lang=ar-x-fm
https://heavyindustries.gov.in/sites/default/files/2023-07/Capital-Goods-Policy-Final.pdf
https://sansad.in/getFile/loksabhaquestions/annex/184/AU1227_CBVr5x.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/182/AU1375_e9YzYN.pdf?source=pqals
https://heavyindustries.gov.in/scheme-enhancement-competitiveness-indian-capital-goods-sector-phase-i
https://heavyindustries.gov.in/scheme-enhancement-competitiveness-indian-capital-goods-sector-phase-ii
https://heavyindustries.gov.in/sites/default/files/2025-02/heavy_annual_report_2024-25_final_27.02.2025_compressed.pdf
Make in India and the Capital Goods Revolution
(Release ID: 2118705)
Visitor Counter : 17