രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ചിലി പ്രസിഡൻ്റിന് ആതിഥേയത്വം വഹിച്ചു

ലാറ്റിൻ അമേരിക്കൻ മേഖലയിൽ ഇന്ത്യയുടെ ഒരു പ്രധാന പങ്കാളിയാണ് ചിലി: രാഷ്ട്രപതി ദ്രൗപതി മുർമു

Posted On: 01 APR 2025 9:39PM by PIB Thiruvananthpuram
ന്യൂഡൽഹി, 01 ഏപ്രിൽ 2025
 
രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ഇന്ന് (ഏപ്രിൽ 1, 2025) രാഷ്ട്രപതി ഭവനിൽ ചിലി റിപ്പബ്ലിക് പ്രസിഡന്റ് ശ്രീ ഗബ്രിയേൽ ബോറിക് ഫോണ്ടിനെ സ്വീകരിച്ചു.  അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം രാഷ്ട്രപതി ഔദ്യോഗികവിരുന്ന്
 സംഘടിപ്പിച്ചു.
 
 
ആദ്യ ഇന്ത്യാ സന്ദർശനത്തിൽ പ്രസിഡന്റ് ബോറിക്കിനെ സ്വാഗതം ചെയ്ത രാഷ്ട്രപതി, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര ലോകമെമ്പാടുമുള്ള യുവ നേതാക്കൾക്ക് പ്രചോദനമാണെന്ന് പറഞ്ഞു.
 
 
നയതന്ത്ര ബന്ധം സ്ഥാപിതമായത്തിൻ്റെ 75 വർഷം പൂർത്തിയാകുന്ന വേളയിൽ,  ഈ സന്ദർശനം ഇന്ത്യ-ചിലി ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് രാഷ്ട്രപതി പറഞ്ഞു.
 
 
ലാറ്റിൻ അമേരിക്കൻ മേഖലയിൽ ചിലി ഇന്ത്യയുടെ ഒരു പ്രധാന പങ്കാളിയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെയും ചിലിയുടെയും രാഷ്ട്രീയ, സാമ്പത്തിക മുൻഗണനകൾ പരസ്പരപൂരകമാണ്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സാംസ്കാരിക വിനിമയം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ നമുക്ക് മുന്നിലുണ്ടെന്ന് അവർ പറഞ്ഞു.
 
 
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ - ചിലി വ്യപാരത്തിലുണ്ടായ വർധനയിലും, ചിലിയുടെ വിവിധ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ നടത്തിയ നിക്ഷേപങ്ങളിലും രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു.  ഈ മേഖലകളിലുള്ള സഹകരണം ഇനിയും വർദ്ധിപ്പിക്കുന്നതിനുള്ള സാദ്ധ്യതകളുണ്ടെന്നും അവർ പറഞ്ഞു.
 
ഇന്ത്യൻ പാചകരീതി, യോഗ, ആയുർവേദം എന്നിവ ചിലിയിൽ ജനപ്രിയമാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹായകമാകുന്ന ചിലിയിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രധാന സംഭാവനകളെ രാഷ്ട്രപതി അഭിനന്ദിച്ചു.
 
ഇന്ത്യ-ചിലി ബന്ധത്തിൽ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കാണ് ഉതകുന്ന ഈ സന്ദർശനത്തിൽ,  ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകളുണ്ടെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.
 
രാഷ്ട്രപതിയുടെ പ്രസംഗം വായിക്കുവാൻ ഇവിടെ ക്ലിക്കുചെയ്യുക
 
*****

(Release ID: 2117566) Visitor Counter : 31