പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാരസ്വാമികളുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

Posted On: 01 APR 2025 9:05AM by PIB Thiruvananthpuram

കർണാടകയിലെ ആത്മീയ ആചാര്യൻ ഡോ.ശ്രീ ശ്രീ ശ്രീ ശിവകുമാരസ്വാമികളുടെ ജയന്തി ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിൻറെ അസാധാരണമായ പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. നിസ്വാർത്ഥ സേവനങ്ങൾ സമൂഹത്തെ എങ്ങനെ പരിവർത്തനം ചെയ്യുമെന്ന് കാട്ടിത്തന്ന കാരുണ്യത്തിന്റെയും അക്ഷീണ സേവനത്തിന്റെയും  ദീപസ്തംഭമായി ശ്രീ മോദി അദ്ദേഹത്തെ പ്രകീർത്തിച്ചു.

എക്സിലെ പ്രത്യേക പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

"ജയന്തി ദിനത്തിൽ വിശുദ്ധ Dr. ശ്രീ ശ്രീ ശ്രീ ശിവകുമാരസ്വാമികൾക്ക് ഹൃദയംഗമമായ ശ്രദ്ധാഞ്ജലികൾ. കാരുണ്യത്തിന്റെയും അക്ഷീണ സേവനത്തിന്റെയും ദീപസ്തംഭമായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുന്നു. നിസ്വാർത്ഥ സേവനങ്ങൾ സമൂഹത്തെ എങ്ങനെ പരിവർത്തനം ചെയ്യുമെന്ന് അദ്ദേഹം കാട്ടിത്തന്നു. വിവിധ മേഖലകളിലെ അദ്ദേഹത്തിൻറെ അസാധാരണ പരിശ്രമങ്ങൾ തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു."

***

NK


(Release ID: 2117123) Visitor Counter : 17