റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ബിഹാറിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നാലുവരി ഗ്രീൻഫീൽഡും ബ്രൗൺഫീൽഡ് പട്ന-ആര-സാസാറാം ഇടനാഴിയും (NH-119A) (120.10 കിലോമീറ്റർ) നിർമിക്കുന്നതിനു കേന്ദ്രമന്ത്രിസഭാംഗീകാരം

Posted On: 28 MAR 2025 4:18PM by PIB Thiruvananthpuram

ബിഹാറിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നാലുവരി ഗ്രീൻഫീൽഡും ബ്രൗൺഫീൽഡ് പട്ന-ആര-സാസാറാം ഇടനാഴിയും (NH-119A) (120.10 കിലോമീറ്റർ) നിർമിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി (CCEA) അംഗീകാരം നൽകി. 3,712.40 കോടി രൂപയുടെ മൊത്തം മൂലധന ചെലവിൽ ഈ പദ്ധതി ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) വികസിപ്പിക്കും.

നിലവിൽ സാസാറാം, ആര, പട്ന എന്നിവ തമ്മിലുള്ള ബന്ധം നിലവിലുള്ള സംസ്ഥാന പാതകളെ (SH-2, SH-12, SH-81, SH-102) ആശ്രയിച്ചാണുള്ളത്. കൂടാതെ ആര പട്ടണത്തിൽ ഉൾപ്പെടെയുള്ള കനത്ത തിരക്ക് കാരണം യാത്രയ്ക്ക് 3-4 മണിക്കൂർ എടുക്കും. ആര, ഗ്രഹിനി, പിറോ, ബിക്രംഗഞ്ജ് മോകർ, സാസാറാം തുടങ്ങിയ സ്ഥലങ്ങളിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, വർദ്ധിച്ചുവരുന്ന തിരക്ക് കുറയ്ക്കുന്നതിനു ഗ്രീൻഫീൽഡ് ഇടനാഴി വികസിപ്പിക്കും. നിലവിലുള്ള ബ്രൗൺഫീൽഡ് ഹൈവേയുടെ 10.6 കിലോമീറ്റർ നവീകരണവും നടത്തും.

NH-19, NH-319, NH-922, NH-131G, NH-120 എന്നിവയുൾപ്പെടെയുള്ള പ്രധാന ഗതാഗത ഇടനാഴികളുമായി പദ്ധതി സംയോജിപ്പിക്കും. ഇത് ഔറംഗാബാദ്, കൈമൂർ, പട്ന എന്നിവിടങ്ങളിലേക്ക് തടസ്സമില്ലാത്ത സമ്പർക്കസൗകര്യം നൽകുന്നു. കൂടാതെ, ഈ പദ്ധതി രണ്ട് വിമാനത്താവളങ്ങൾ (പട്നയിലെ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളം, വരാനിരിക്കുന്ന ബിഹിത വിമാനത്താവളം), 4 പ്രധാന റെയിൽവേ സ്റ്റേഷനുകൾ (സാസാറാം, ആരാ, ദാനാപുർ, പട്ന), ഒരു ഉൾനാടൻ ജല ടെർമിനൽ (പട്ന) എന്നിവയിലേക്ക് സമ്പർക്കസൗകര്യമൊരുക്കുകയും പട്ന റിങ് റോഡിലേക്കു നേരിട്ടുള്ള പ്രവേശനം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ചരക്കുകളുടെയും യാത്രക്കാരുടെയും വേഗത്തിലുള്ള നീക്കം സാധ്യമാക്കും.

നിർമാണം പൂർത്തിയാകുന്നതോടെ, പട്‌ന-ആര-സാസാരാം ഇടനാഴി പ്രാദേശിക സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കും. ലഖ്‌നൗ, പട്‌ന, റാഞ്ചി, വാരാണസി എന്നിവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും. ഈ പദ്ധതി ഗവണ്മെന്റിന്റെ ‘ആത്മനിർഭർ ഭാരത്’ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതാണ്. ഇത് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിൽ സൃഷ്ടിക്കുകയും ബിഹാറിൽ സാമൂഹിക-സാമ്പത്തിക വികസനംത്വരിതപ്പെടുത്തുകയും ചെയ്യും. ഈ പദ്ധതി 48 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും പട്‌നയിലും പരിസരത്തും വികസ്വര പ്രദേശങ്ങളിൽ വളർച്ചയുടെയും വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ പാത വെട്ടിത്തെളിക്കുകയും ചെയ്യും.

ഇടനാഴിയുടെ ഭൂപടം

 

 

 

പദ്ധതി വിശദാംശങ്ങൾ:

സവിശേഷതകൾ

വിശദാംശങ്ങൾ

പദ്ധതി പേര്

4-വരി ഗ്രീൻഫീൽഡ് & ബ്രൗൺഫീൽഡ് പട്ന-ആര-സാസാരം ഇടനാഴി

ഇടനാഴി

പട്ന-ആര-സാസാരം (NH-119A)

ദൈർഘ്യം (km)

120.10

മൊത്തം പൊതു ചെലവ് (കോടി രൂപയിൽ)

2,989.08

ഭൂമി ഏറ്റെടുക്കൽ ചെലവ് (കോടി രൂപയിൽ)

718.97

ആകെ മൂലധന ചെലവ് (കോടി രൂപയിൽ)

3,712.40

മോഡ്

ഹൈബ്രിഡ് ആന്വിറ്റി മോഡ് (HAM)

ബന്ധപ്പെട്ട സുപ്രധാന റോഡുകൾ

ദേശീയ പാതകൾ - NH-19, NH-319, NH-922, NH-131G, NH-120

സംസ്ഥാന പാതകൾ - SH-2, SH-81, SH-12, SH-102

ബന്ധപ്പെട്ട സാമ്പത്തിക / സാമൂഹ്യ / ഗതാതഗ നോഡുകൾ

വിമാനത്താവളങ്ങൾ: ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളം (പട്ന), ബിഹിത വിമാനത്താവളം (വരാനിരിക്കുന്നത്)

റെയിൽവേ സ്റ്റേഷനുകൾ: സാസാറാം, ആര, ദാനാപുർ, പട്ന

ഉൾനാടൻ ജല ടെർമിനൽ: പട്ന

ബന്ധപ്പെട്ട പ്രധാന നഗരങ്ങൾ / പട്ടണങ്ങൾ

പട്ന, സാസാറാം, ആര

തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത

22 ലക്ഷം തൊഴിൽദിനങ്ങൾ (നേരിട്ട്) & 26 ലക്ഷം തൊഴിൽദിനങ്ങൾ (പരോക്ഷമായി)

FY-25 ലെ വാർഷിക ശരാശരി ദൈനംദിന ട്രാഫിക് (AADT)

17,000-20,000 യാത്രാ കാർ യൂണിറ്റുകൾ (PCU) കണക്കാക്കപ്പെടുന്നു.

 -NK-


(Release ID: 2116338) Visitor Counter : 26