വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
WAM! (വേവ്സ് ആനിമേഷൻ & മാംഗ മത്സരം) നാഗ്പൂർ 2025 - ജി. എച്ച്. റൈസോണി കോളേജ് ഓഫ് എഞ്ചിനീയറിംഗ് & മാനേജ്‌മെന്റിൽ ഇന്ത്യയുടെ വളർന്നുവരുന്ന ആനിമേഷൻ, മാംഗ, വെബ്‌ടൂൺ പ്രതിഭകൾ മാറ്റുരച്ചു
Posted On:
26 MAR 2025 3:05PM by PIB Thiruvananthpuram
മീഡിയ & എന്റർടൈൻമെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (MEAI),നാഗ്പൂരിലെ ജി. എച്ച്. റൈസോണി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെന്റ് (GHRCEM) എന്നിവയുമായി സഹകരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം- WAM! (വേവ്സ് ആനിമേഷൻ & മാംഗ മത്സരം) നാഗ്പൂർ 2025 പതിപ്പിന് വിജയകരമായി ആതിഥേയത്വം വഹിച്ചു. വേവ്സ് ( ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി)യുടെ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സംരംഭത്തിന്റെ ഭാഗമായ ഈ പരിപാടി മധ്യ ഇന്ത്യയിലെ പ്രതിഭാസമ്പന്നരായ കലാകാരന്മാർ, ആനിമേറ്റർമാർ, ശബ്ദ അഭിനേതാക്കൾ, കോസ്‌പ്ലേയർമാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ വേവ്സ് ഉച്ചകോടി നടക്കും.

ആനിമേഷൻ, മാംഗ, വെബ്‌ടൂൺ എന്നീ മേഖലകളിലെ ഇന്ത്യയുടെ വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള ദൗത്യം WAM! നാഗ്പൂർ പതിപ്പിലും തുടർന്നു. മാംഗ (ജാപ്പനീസ് ശൈലിയിലുള്ള കോമിക്‌സ്), വെബ്‌ടൂൺ (ഡിജിറ്റൽ കോമിക്‌സ്), ആനിമെ (ജാപ്പനീസ് ശൈലിയിലുള്ള ആനിമേഷൻ), വോയ്‌സ് ആക്ടിംഗ് ഷോഡൗൺ, കോസ്‌പ്ലേ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ഈ മത്സരങ്ങളിൽ ആവേശകരമായ പങ്കാളിത്തമുണ്ടായിരുന്നു.
XK17.jpeg)
നാഗ്പൂരിൽ നടന്ന WAM പരിപാടിയിൽ വ്യവസായ പ്രമുഖരുടെ ഒരു പാനൽ വിധികർത്താക്കളായി. ഭാസിൻ ഗ്രൂപ്പ് സിഎംഡിയും മീഡിയ & എന്റർടൈൻമെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ സുശീൽ ഭാസിൻ, കൈര ആനിമേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും MP AVGC-XR മീഡിയ ആൻഡ് എന്റർടൈൻമെന്റ് അസോസിയേഷൻ കോ-ചെയർമാനുമായ അർപിത് ദുബെ, നിലേഷ് പട്ടേൽ ആനിമേഷൻ സ്റ്റുഡിയോ സിഇഒയും MP AVGC-XR മീഡിയ ആൻഡ് എന്റർടൈൻമെന്റ് അസോസിയേഷൻ വെർട്ടിക്കൽ ഡയറക്ടറുമായ നിലേഷ് പട്ടേൽ എന്നിവർ വിധകർത്താക്കളുടെ പാനലിൽ ഉൾപ്പെട്ടിരുന്നു.

WAM നാഗ്പൂർ 2025ന്റെ ഫലങ്ങൾ!
കോസ്‌പ്ലേ വിജയി: മഹേവിഷ് ഷൗക്കത്ത് സയ്യദ്
ഫസ്റ്റ് റണ്ണർഅപ്പ്: ശന്തനു ദേശ്പാണ്ഡെ
രണ്ടാം റണ്ണർഅപ്പ്: വൻഷ് നായിക്
മാംഗ മത്സരം
വിജയി - അനിഷ ബാംഗ്രെ (വിദ്യാർത്ഥി)
വെബ്‌ടൂൺ
വിജയി: അഞ്ജലി വർമ്മ (പ്രൊഫഷണൽ).
ആനിമേഷൻ വിജയികൾ: ശുഭ്രാൻഷു സിംഗ്, ഷെഫാലി സിംഗ്, നിഹാൽ ടുങ്‌ടുങ്, പ്രതം വിരാനി
എല്ലാ വിജയികൾക്കും പെൻ ടാബ്‌ലെറ്റുകളും ക്യാഷ് പ്രൈസും നൽകി. കൂടാതെ, ആനിമേഷൻ വിജയികൾക്ക് അവരുടെ പൈലറ്റ് എപ്പിസോഡ് ഇംഗ്ലീഷ്, ഹിന്ദി, ജാപ്പനീസ് ഭാഷകളിൽ ഡബ്ബ് ചെയ്യുമെന്നും ഉറപ്പുനൽകി . ഇത് ആഗോള ശ്രദ്ധ നേടാൻ സഹായിക്കും. വെബ്‌ടൂൺ വിജയികളുടെ സൃഷ്ടികൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വിതരണം ചെയ്യുമെന്ന് ടൂൺസൂത്ര അറിയിച്ചിട്ടുണ്ട്. WAM!- വിജയികൾക്ക് തൊഴിൽ നിയമനങ്ങളും ആനിമേഷൻ വ്യവസായത്തിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വളർന്നുവരുന്ന കലാകാരന്മാർക്ക് ഇന്റേൺഷിപ്പുകളും ചില സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

മുംബൈ, ഗുവാഹത്തി, കൊൽക്കത്ത, ഭുവനേശ്വർ, വാരണാസി, ഡൽഹി എന്നിവിടങ്ങളിലാണ് WAM മുൻ പതിപ്പുകൾ നടത്തിയത്.
വേവ്സിനെക്കുറിച്ച്:
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
SKY
********************
(Release ID: 2115552)
Visitor Counter : 20