ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

കുടിവെള്ള, ശുചിത്വ വകുപ്പ് -യൂണിസെഫ് ആഭിമുഖ്യത്തിലുള്ള "റിപ്പിൾസ് ഓഫ് ചേഞ്ച്: ജെൻഡർ-ട്രാൻസ്ഫോർമേറ്റീവ് റൂറൽ വാഷ് പ്രോഗ്രാംസ് ഇൻ ഇന്ത്യ" എന്ന പുസ്തകം കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീൽ ഇന്ന് ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തു

സാമൂഹിക നേതൃത്വം, വനിതാ ശാക്തീകരണം, പ്രാദേശിക നൂതനാശയങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന 10 സംഭവ കഥകൾ

Posted On: 26 MAR 2025 3:23PM by PIB Thiruvananthpuram

ന്യൂ ഡൽഹി, 26 മാർച്ച് 2025

"റിപ്പിൾസ് ഓഫ് ചേഞ്ച്: ജെൻഡർ-ട്രാൻസ്ഫോർമേറ്റീവ് റൂറൽ വാഷ് പ്രോഗ്രാംസ് ഇൻ ഇന്ത്യ" എന്ന പുസ്തകം കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീൽ ഇന്ന് ന്യൂഡൽഹിയിൽ പുറത്തിറക്കി.

കുടിവെള്ള, ശുചിത്വ വകുപ്പ് , ജലശക്തി മന്ത്രാലയം, യൂണിസെഫ് ഇന്ത്യ എന്നിവയുടെ സംയുക്ത പ്രസിദ്ധീകരണമായ ഈ പുസ്തകം ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ള പത്ത് പ്രചോദനാത്മകമായ കഥകൾ രേഖപ്പെടുത്തുന്നു. യുണിസെഫ് രേഖപ്പെടുത്തിയ ഈ കഥകൾ, ലിംഗ ശാക്തീകരണം, സാമൂഹിക നേതൃത്വം, അടിസ്ഥാനതല  നവീകരണം എന്നിവയുടെ കണ്ണടയിലൂടെ സ്വച്ഛ് ഭാരത് ദൗത്യം (ഗ്രാമീൺ), ജൽ ജീവൻ ദൗത്യം എന്നിവയുടെ പരിവർത്തനാത്മക സ്വാധീനത്തെ നോക്കിക്കാണുന്നു.


 

ചടങ്ങിൽ, ജലശക്തി മന്ത്രാലയത്തിന്റെ (കുടിവെള്ള, ശുചിത്വ വകുപ്പ്) നവീകരിച്ച വെബ്‌ പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ ഡിജിറ്റൽ ബ്രാൻഡ് ഐഡന്റിറ്റി മാനുവൽ (DBIM),   വെബ്‌സൈറ്റുകൾക്കായുള്ള ഭാരതസർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ (Guidelines for Indian Government Websites-GIGW) 3.0 എന്നിവ പൂർണ്ണമായി പാലിച്ചുകൊണ്ട് വിജയകരമായി തയ്യാറാക്കുകയും നവീകരിക്കുകയും ചെയ്ത ചുരുക്കം ചില സർക്കാർ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഈ വെബ്‌സൈറ്റ്.

A screen with red curtainsAI-generated content may be incorrect.


ഇന്ത്യയുടെ ഡിജിറ്റൽ ശേഷി സമന്വയിപ്പിക്കുന്നതിന് ആവശ്യമായ ദൃശ്യ, വാചിക, അനുഭവ ഘടനകളെ  രൂപപ്പെടുത്തും വിധം സമഗ്രമായ സ്റ്റൈൽ ഗൈഡായി DBIM വർത്തിക്കുന്നു. ഇന്ത്യാ ഗവൺമന്റിനായി സമാനവും ഏകീകൃതവുമായ ഡിജിറ്റൽ ഐഡന്റിറ്റി എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിന് അനുഗുണമായി നവീകരിച്ച മന്ത്രാലയ വെബ്‌സൈറ്റ് തനിമ ഉറപ്പാക്കുന്നു:

  • സ്ഥിരതയാർന്ന സർക്കാർ ബ്രാൻഡിംഗിലൂടെയും തിരിച്ചറിയാവുന്ന ഇന്റർഫേസിലൂടെയും പൗരന്മാരുടെ  വിശ്വാസം മെച്ചപ്പെടുത്തി
  • എല്ലാ ഉപയോക്താക്കളെയും ഉൾക്കൊള്ളുന്ന രൂപകൽപ്പന, ബഹുഭാഷാ പിന്തുണ, മികച്ച നാവിഗേഷൻ എന്നിവയിലൂടെ മെച്ചപ്പെട്ട പ്രവേശനക്ഷമത
  • ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ  പ്രകാരമുള്ള  സാങ്കേതിക പ്രോട്ടോക്കോളുകളും അത്യാധുനിക സുരക്ഷാ രീതികളും പാലിക്കുന്നു
  • ആഭ്യന്തര ഉപയോക്താക്കളുമായും ആഗോള പങ്കാളികളുമായും തടസ്സരഹിത സംവേദനം അനുവദിക്കും വിധം വിശാലതയും കാര്യക്ഷമതയും

നവീകരിച്ച പോർട്ടലിൽ ഇപ്പോൾ ഏകീകൃത ഇന്റർഫേസ്, സ്ഥിരതയാർന്ന ബ്രാൻഡിംഗ്, ഏകീകൃത മാനദണ്ഡം എന്നിവ ഉൾപ്പെടുന്നു. ഇത് ജലശക്തി മന്ത്രാലയത്തെ (കുടിവെള്ള, ശുചിത്വ വകുപ്പ്) ഡിജിറ്റൽ മികവിന്റെയും പ്രവേശന ക്ഷമതയുടെയും മാതൃകയാക്കി മാറ്റുന്നു.

വനിതകൾ നയിക്കുമ്പോൾ മാറ്റം പിന്നാലെയെത്തുമെന്ന് റിപ്പിൾസ് ഓഫ് ചേഞ്ചിലെ കഥകൾ നമ്മെ ഓർമ്മിപ്പിക്കുന്നതായി പരിപാടിയിൽ സംസാരിച്ച ആദരണീയനായ മന്ത്രി വ്യക്തമാക്കി. ‘റിപ്പിൾസ് ഓഫ് ചേഞ്ച്’ വെറുമൊരു പുസ്തകമല്ല മറിച്ച്  നമ്മുടെ ഗ്രാമങ്ങളിൽ നടക്കുന്ന നിശബ്ദ വിപ്ലവങ്ങളുടെ പ്രതിഫലനമാണത്. സ്വച്ഛ് ഭാരത്-ജൽ ജീവൻ  ദൗത്യങ്ങൾ അടിസ്ഥാന സൗകര്യവികസനത്തിൽ മാത്രമല്ല, അന്തസ്സ്, ശാക്തീകരണം, പരിവർത്തനം എന്നിവയിലും ഗുണഫലങ്ങൾ ഉളവാക്കുന്നു. പ്രധാനമന്ത്രിയുടെ ദാർശനിക നേതൃത്വത്തിൽ, നവീകരിച്ച വെബ്‌സൈറ്റ് ആധുനികവും സുരക്ഷിതവും മാത്രമല്ല, സർവ്വാശ്ലേഷിയും പ്രവേശനക്ഷമവും പൗരകേന്ദ്രീകൃതവുമായ, നമ്മുടെ മന്ത്രാലയത്തിന്റെ ഒരു പ്ലാറ്റ്‌ഫോമായി മാറി ഡിജിറ്റൽ ഭരണനിർവ്വഹണത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.”


 

സർവ്വാശ്ലേഷിത്വം, പ്രവേശനക്ഷമത, സമൂഹം നയിക്കുന്ന വികസനം എന്നിവയോടുള്ള ജലശക്തി മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഈ പരിപാടി ആവർത്തിച്ച് ഉറപ്പിക്കുന്നു.

കുടിവെള്ള, ശുചിത്വ വകുപ്പ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരുൾപ്പെടെ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സ്വച്ഛ് ഭാരത്-ജൽ ജീവൻ ദൗത്യങ്ങളുടെ ഡയറക്ടർമാർ, യുണിസെഫ് ഇന്ത്യയുടെ WASH മേധാവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

******************

(Release ID: 2115401) Visitor Counter : 18