യു.പി.എസ്.സി
azadi ka amrit mahotsav

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2024 ലെ കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ (II), ഫൈനൽ ഫലം പ്രഖ്യാപിച്ചു

Posted On: 25 MAR 2025 7:14PM by PIB Thiruvananthpuram
2024 സെപ്റ്റംബറിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ (II), 2024 ന്റെയും, പ്രതിരോധ മന്ത്രാലയത്തിന്റെ സർവീസസ് സെലക്ഷൻ ബോർഡ്  ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ 159-ാമത് (DE) കോഴ്‌സിലേക്കും, കേരളത്തിലെ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിലേക്കും, ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമി (പ്രീ-ഫ്ലയിംഗ്) പരിശീലന കോഴ്‌സിലേക്കും (നമ്പർ 218 F(P) കോഴ്‌സിലേക്കും) പ്രവേശനത്തിനായി നടത്തിയ SSB അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിൽ യോഗ്യത നേടിയ 349 (223 + 89 + 37) ഉദ്യോഗാർത്ഥികളുടെ മെറിറ്റ് പട്ടികകൾ പ്രസിദ്ധീകരിച്ചു.

2. വിവിധ കോഴ്സുകൾക്കായുള്ള ഈ മൂന്ന് ലിസ്റ്റുകളിലും പൊതുവായ ചില ഉദ്യോഗാർത്ഥികളുണ്ട്.

3. സർക്കാർ അറിയിപ്പ്  പ്രകാരം ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 100 ഒഴിവുകളും  (എൻ‌സി‌സി ‘സി’ സർട്ടിഫിക്കറ്റ് (ആർമി വിംഗ്) ഹോൾഡർമാർക്ക് സംവരണം ചെയ്തിരിക്കുന്ന 13 ഒഴിവുകൾ ഉൾപ്പെടെ), ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല, കേരള എക്സിക്യൂട്ടീവ് ബ്രാഞ്ച് (ജനറൽ സർവീസ്)/ഹൈഡ്രോ എന്നിവയ്ക്ക് 32 ഒഴിവുകളും  [എൻ‌സി‌സി ‘സി’ സർട്ടിഫിക്കറ്റ് (നാവൽ വിംഗ്) ഹോൾഡർമാർക്ക് 06 ഒഴിവുകൾ ഉൾപ്പെടെ], ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ 32 ഒഴിവുകളും  [എൻ‌സി‌സി സ്പെഷ്യൽ എൻ‌ട്രി വഴി എൻ‌സി‌സി ‘സി’ സർട്ടിഫിക്കറ്റ് (എയർ വിംഗ്) ഹോൾഡർമാർക്ക് 03 ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നു] ആണുള്ളത് .

4. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി എന്നിവിടങ്ങളിലേക്ക് പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയ  യഥാക്രമം 2534, 900, 613 പേരെ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ആർമി ഹെഡ് ക്വാർട്ടേഴ്‌സ് നടത്തിയ എസ്‌എസ്‌ബി പരീക്ഷയിൽ വിജയിച്ചവരാണ് ഫൈനൽ  യോഗ്യത നേടിയവർ.

5. ഈ പട്ടികകൾ തയ്യാറാക്കുന്നതിൽ മെഡിക്കൽ പരീക്ഷയുടെ ഫലങ്ങൾ കണക്കിലെടുത്തിട്ടില്ല.

6. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ജനന തീയതി, വിദ്യാഭ്യാസ യോഗ്യതാ പരിശോധന  സൈനിക ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. അതിനാൽ,  ഈ സ്കോറിന്റെ അടിസ്ഥാനത്തിൽ  എല്ലാ ഉദ്യോഗാർത്ഥികളുടെയും സ്ഥാനാർത്ഥിത്വം താൽക്കാലികമാണ്. ഉദ്യോഗാർത്ഥികൾ അവരുടെ ജനന തീയതി/വിദ്യാഭ്യാസ യോഗ്യത മുതലായവയെ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ സഹിതം, അവരുടെ ആദ്യ ചോയ്‌സ് അനുസരിച്ച് സൈനിക ആസ്ഥാനം/നാവിക ആസ്ഥാനം/വ്യോമ ആസ്ഥാനം എന്നിവയിലേക്ക് അയയ്ക്കാൻ അഭ്യർത്ഥിക്കുന്നു.

7. വിലാസത്തിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ, ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ സൈനിക ആസ്ഥാനം/നാവിക ആസ്ഥാനം/വ്യോമ ആസ്ഥാനം എന്നിവയുമായി നേരിട്ട് ബന്ധപ്പെടണമെന്ന് നിർദ്ദേശിക്കുന്നു.

8. പരീക്ഷാഫലങ്ങൾ http://www.upsc.gov.in എന്ന UPSC വെബ്‌സൈറ്റിൽ  ലഭ്യമാണ് . എന്നാൽ , 2024 ലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി (OTA) കോഴ്‌സ് ഫോർ കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ (II) യുടെ അന്തിമ ഫലം പ്രഖ്യാപിച്ചതിന് ശേഷം മാത്രമാണ്    ഉദ്യോഗാർത്ഥികളുടെ മാർക്കുകൾ വെബ്‌സൈറ്റിൽ ലഭ്യമാകുക.

9. കൂടുതൽ വിവരങ്ങൾക്ക്, കമ്മീഷൻ ഓഫീസിലെ ഗേറ്റ് 'C' ക്ക്  സമീപമുള്ള ഫെസിലിറ്റേഷൻ കൗണ്ടറിൽ നേരിട്ടോ 011-23385271/011-23381125/011-23098543 എന്ന ടെലിഫോൺ നമ്പറിലോ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 നും വൈകുന്നേരം 5:00 നും ഇടയിൽ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷാ ഫലം അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

(Release ID: 2115129) Visitor Counter : 13