ദേശീയ മനുഷ്യാവകാശ കമ്മീഷൻ
azadi ka amrit mahotsav

തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ ജീവന് ഭീഷണിയുണ്ടെന്ന  പരാതിയിൽ, പോലീസ് നടപടിയെടുക്കാത്തതിനെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പ്രദേശത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട നിയമ കേസുകളിൽ മരണപ്പെട്ട വ്യക്തി സജീവമായി ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ട്

Posted On: 25 MAR 2025 3:38PM by PIB Thiruvananthpuram
തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ, വിരമിച്ച സബ് ഇൻസ്‌പെക്ടറെ പട്ടാപ്പകൽ നാലംഗ സംഘം കൊലപ്പെടുത്തിയെന്ന മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു. പ്രദേശത്തെ വഖഫ് ഭൂമി കയ്യേറ്റത്തിനെതിരെയുള്ള നിയമപരമായ കേസുകളിൽ  പോരാടുന്ന ഒരു പ്രവർത്തകനായിരുന്നു ഇരയെന്നും ചില ആളുകളിൽ നിന്ന് അദ്ദേഹത്തിന് വധഭീഷണി നേരിട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. വധഭീഷണി മുഴക്കിയവരുമായി ചേർന്ന് പോലീസ് പ്രവർത്തിക്കുന്നതിനാൽ അവർക്കെതിരെ ശരിയായ നടപടി സ്വീകരിക്കുന്നില്ലെന്നും ഇരയായ വ്യക്തി ആരോപിച്ചിരുന്നു.

വാർത്താ റിപ്പോർട്ടിന്റെ ഉള്ളടക്കം ശരിയാണെങ്കിൽ, മരണപ്പെട്ട വ്യക്തി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നേരിട്ടതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അതിനാൽ, ഈ വിഷയത്തിൽ നാല് ആഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട്  തമിഴ്നാട് പോലീസ് ഡയറക്ടർ ജനറലിനും  തിരുനെൽവേലി ജില്ലാ കളക്ടർക്കും കമ്മീഷൻ നോട്ടീസ് അയച്ചു.

2025 മാർച്ച് 19-ന് പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോർട്ടിൽ, പോലീസിന്റെ നിഷ്‌ക്രിയത്വവും അനാസ്ഥയുമാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന്  മരിച്ചയാളുടെ കുടുംബം ആരോപിച്ചിരുന്നു
 
SKY
 
*****

(Release ID: 2114902) Visitor Counter : 24


Read this release in: English , Urdu , Hindi , Tamil