സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഉദ്യം ഉത്സവ് സന്ദർശിച്ചു

2025 മാർച്ച് 20 മുതൽ 30 വരെ രാവിലെ 10 മുതൽ രാത്രി 8 വരെ ഉദ്യം ഉത്സവ് പൊതുജനങ്ങൾക്ക് സന്ദർശിക്കാം

प्रविष्टि तिथि: 20 MAR 2025 7:57PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് രാഷ്ട്രപതി എസ്റ്റേറ്റിലെ ഉദ്യം ഉത്സവ് സന്ദർശിച്ചു. കരകൗശല വസ്തുക്കൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഖാദി തുണിത്തരങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന പവലിയനുകൾ അവർ സന്ദർശിച്ചു.
 

രാജ്യത്തുടനീളമുള്ള എംഎസ്എംഇകളുടെ ഊർജസ്വലതയെ ആഘോഷിക്കുന്നതിനായാണ് എംഎസ്എംഇ മന്ത്രാലയം 2025 മാർച്ച് 20 മുതൽ 30 വരെ രാഷ്ട്രപതി ഭവനിൽ "ഉദ്യം ഉത്സവ്" സംഘടിപ്പിക്കുന്നത്. എംഎസ്എംഇകളെ ശാക്തീകരിക്കാനും പ്രോത്സാഹിപ്പിക്കാനും അതുവഴി ഇന്ത്യയുടെ ഊർജ്ജസ്വലമായ പൈതൃകം പൗരന്മാരിലേക്ക് കൂടുതൽ ബന്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഒരു പരിപാടിയാണിത്.

 2025 മാർച്ച് 20 മുതൽ 30 വരെ രാവിലെ 10 മുതൽ രാത്രി 8 വരെ ഉത്സവ് പൊതുജനങ്ങൾക്കായി തുറന്നിരിക്കും. രാഷ്ട്രപതി ഭവനിലെ (നോർത്ത് അവന്യൂ രാഷ്ട്രപതി ഭവനിൽ സന്ധിക്കുന്ന) ഗേറ്റ് നമ്പർ 35 വഴിയാണ് പ്രവേശനം.സൗജന്യമായ പ്രദർശനം കാണുന്നതിന്  https://visit.rashtrapatibhavan.gov.in/plan-visit/amrit-udyan/rE/mO എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി ബുക്കിംഗ് നടത്താം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://pib.gov.in/PressReleasePage.aspx?PRID=2113404
**********************

(रिलीज़ आईडी: 2113518) आगंतुक पटल : 40
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , हिन्दी