ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി രാഷ്ട്രത്തിന് ഹോളി ആശംസകള്‍ നേര്‍ന്നു

Posted On: 13 MAR 2025 7:13PM by PIB Thiruvananthpuram

ഹോളിയുടെ ശുഭ വേളയില്‍ എല്ലാ സഹപൗരന്മാര്‍ക്കും ഹൃദയംനിറഞ്ഞ ആശംസകള്‍

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെയും വസന്തത്തിന്റെ ആഗമനത്തെയും സൂചിപ്പിക്കുന്ന ഹോളി, പുതിയ തുടക്കങ്ങളെയും പുതിയ കാഴ്ചപ്പാടുകളെയും പ്രതിനിധാനം ചെയ്യുന്നു. ഈ മൂല്യവത്തായ പാരമ്പര്യം നമ്മള്‍ ആഘോഷിക്കുമ്പോള്‍ ഹോളിയുടെ നിദര്‍ശനമായ ഐക്യത്തിന്റെ ചൈതന്യത്തെ നമുക്കു സ്വീകരിക്കാം. ഹോളിയുടെ ഊര്‍ജ്ജസ്വലമായ നിറങ്ങള്‍ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ ഓര്‍മ്മിപ്പിക്കുന്നു, ഈ നിറങ്ങള്‍ പോലെ, നമ്മുടെ ദേശീയതയുടെ മനോഹരമായ വര്‍ണ്ണചിത്രം നിര്‍മ്മിക്കാന്‍ യോജിപ്പോടെ അണിചേരുക.

നമ്മുടെ ചിന്തകളെ കാരുണ്യം കൊണ്ടും നമ്മുടെ പ്രവൃത്തികളെ ദയ കൊണ്ടും നമ്മുടെ കാഴ്ചപ്പാടുകളെ നമ്മുടെ മഹത്തായ രാഷ്ട്രത്തെക്കുറിച്ചുമുള്ള പ്രത്യാശ കൊണ്ടും നിറയ്ക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി ഈ ഹോളി മാറട്ടെ.


(Release ID: 2111374) Visitor Counter : 9