വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
സിംഫണി ഓഫ് ഇന്ത്യ
വേവ്സ് ഉച്ചകോടിയിലെ ബൃഹത്തായ സംഗീത മത്സരം
Posted On:
11 MAR 2025 3:32PM by PIB Thiruvananthpuram

ആമുഖം
ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയ്ക്ക് (വേവ്സ്) കീഴിലെ സിംഫണി ഓഫ് ഇന്ത്യ മത്സരം രാജ്യമെങ്ങുമുള്ള മികച്ച സംഗീത പ്രതിഭകളെ പ്രദർശിപ്പിക്കുന്നതിലൂടെ ഒരു അസാധാരണ സംഗീത യാത്രയ്ക്ക് വേദിയൊരുക്കിയിരിക്കുന്നു. ആദ്യഘട്ടത്തില്‍ 212 സംഗീത പ്രതിഭകള്‍ ഈ മത്സരത്തിനായി രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൃത്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഗ്രാൻഡ് ഗാല ഘട്ടത്തില്‍ മത്സരിക്കുന്ന മികച്ച 80 ക്ലാസിക്കൽ, നാടോടി കലാകാരന്മാരെ ഇതിനകം തിരഞ്ഞെടുത്തുകഴിഞ്ഞു.
ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ്) ആദ്യ പതിപ്പ് മാധ്യമ-വിനോദ മേഖലയുടെ സമഗ്ര സംയോജനത്തിനായി സജ്ജീകരിച്ചിരിക്കുന്ന സവിശേഷ കേന്ദ്രീകൃത വേദിയാണ്. ആഗോള മാധ്യമ-വിനോദ വ്യവസായത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് കൊണ്ടുവരാനും അതിനെ ഇന്ത്യൻ മാധ്യമ-വിനോദ മേഖലയുമായും പ്രതിഭകളുമായും ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്ന സുപ്രധാന ആഗോള പരിപാടിയാണിത്.
2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലുമാണ് ഉച്ചകോടി നടക്കുന്നത്. സംപ്രേഷണവും വിവരവിനിമയവും, എവിജിസി-എക്സ് ആര്‍, ഡിജിറ്റൽ മാധ്യമങ്ങളും നൂതനാശയങ്ങളും, ചലച്ചിത്രങ്ങള്‍ എന്നീ നാല് പ്രധാന സ്തംഭങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന വേവ്സ് ഇന്ത്യയുടെ വിനോദ വ്യവസായത്തിന്റെ ഭാവി പ്രദർശിപ്പിക്കുന്നതിന് വ്യവസായരംഗത്തെ പ്രമുഖരെയും സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളെയും സാങ്കേതിക വിദഗ്ധരെയും ഒരുമിച്ചുകൊണ്ടുവരും.
സംപ്രേഷണവും വിവരവിനിമയവും എന്ന ആദ്യവിഭാഗത്തിലാണ് സിംഫണി ഓഫ് ഇന്ത്യ മത്സരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളിലെ വ്യത്യസ്ത സംഗീത പ്രകടനങ്ങൾ പൊതുജനങ്ങൾക്ക് ആസ്വദിക്കാമെന്നതിനാല്‍ സംഗീത പ്രേമികളുടെ വൈവിധ്യമാർന്ന അഭിരുചികൾ ആഘോഷിക്കുന്ന വേദിയായി മാറുന്ന ഈ പരിപാടി ആവേശകരമായ അനുഭവമായിരിക്കുമെന്നുറപ്പാണ്.
യോഗ്യതാ മാനദണ്ഡം
സിംഫണി ഓഫ് ഇന്ത്യയിൽ പങ്കെടുക്കുന്നതിന് മത്സരാര്‍ത്ഥികള്‍ക്ക് താഴെ നല്‍കിയ യോഗ്യതാ മാനദണ്ഡങ്ങൾ ബാധകമായിരുന്നു:

സമർപ്പണ മാർഗനിർദേശങ്ങൾ:
താഴെപ്പറയുന്ന മാർഗനിർദേശങ്ങൾ പാലിച്ചാണ് മത്സരാര്‍ത്ഥികള്‍ അവരുടെ സൃഷ്ടികള്‍ മത്സരത്തിനായി സമര്‍പ്പിച്ചത്.
പരിശോധനാ ശകലം:
-
തനതായ ശൈലി, സംഗീത വൈദഗ്ധ്യം, സങ്കീർണ രചനകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ പ്രതിഫലിപ്പിക്കുന്നവിധം റെക്കോർഡ് ചെയ്ത പ്രകടനം ഓരോ മത്സരാര്‍ത്ഥിയും സമർപ്പിക്കണം. പകർപ്പവകാശ ലംഘനമില്ലാത്ത യഥാർത്ഥ രചനകളാണ് ഗായകർ സമർപ്പിക്കേണ്ടത്.
പ്രകടന ദൈർഘ്യം:
ഓരോ സംഗീത ശകലത്തിന്റെയും ദൈർഘ്യം പരമാവധി 2 മിനിറ്റ് ആയിരിക്കണം.
വൈവിധ്യം:
സമർപ്പണ ഘടന:
-
റെക്കോർഡ് ചെയ്ത ശബ്ദശകലങ്ങള്‍ MP4 ഫോർമാറ്റിൽ സമർപ്പിക്കണം.
-
ഇവ 48 KHz, 16-ബിറ്റ് ഫോർമാറ്റ് പാലിക്കുന്നതായിരിക്കണം.
രജിസ്ട്രേഷൻ പ്രക്രിയ:
ഓൺലൈൻ രജിസ്ട്രേഷനുകൾ: എല്ലാ രജിസ്ട്രേഷനുകളും ഓൺലൈനായി സ്വീകരിച്ചു. രജിസ്ട്രേഷൻ ലിങ്ക് വെബ്സൈറ്റിൽ ലഭ്യമാണ്.
പരിശോധനാ ശകലം സമർപ്പിക്കൽ: മേല്‍ സൂചിപ്പിച്ച മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഇതേ വെബ്സൈറ്റിലൂടെയാണ് പരിശോധനാശകലം സമർപ്പിച്ചത്.

മത്സര റൗണ്ടുകൾ:
പ്രാഥമിക റൗണ്ട്:
സമർപ്പിച്ച ശബ്ദശകലങ്ങളെ അടിസ്ഥാനമാക്കി നടത്തിയ കൃത്യമായ ഓൺലൈൻ പരിശോധന പ്രക്രിയയിലൂടെ മത്സരാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. മികച്ച 40-50 സംഗീതജ്ഞരെ തിരഞ്ഞെടുത്ത ശേഷം നാല് മേഖലകളിലായി സിംഫണി രൂപീകരിച്ചതോടെ മത്സരം ഗ്രൂപ്പുകളായി പുരോഗമിച്ചു.
സെമി-ഫൈനൽ, ഫൈനൽ റൗണ്ടുകൾ:
3 വിജയികളെയും 2 റണ്ണേഴ്‌സ്-അപ്പിനെയും തിരഞ്ഞെടുക്കുന്നതിനായി മികച്ച 8 സിംഫണി ഗ്രൂപ്പുകളെ സെമിഫൈനലിലേക്ക് തിരഞ്ഞെടുത്തു.
ഫൈനൽ വിജയികൾ:
മൂന്ന് വിജയികളെയും ഉയര്‍ന്ന ശ്രേണിയിലെ അഞ്ച് വിജയികളെയും തിരഞ്ഞെടുക്കും.
സംപ്രേഷണം
പ്രകടനങ്ങളും ഫലങ്ങളുമടക്കം മുഴുവൻ മത്സരവും ദൂരദർശനിലും അതിന്റെ പ്രാദേശിക ചാനലുകളിലും 26 പതിപ്പുകളില്‍ പരമ്പരയായി സംപ്രേഷണം ചെയ്യും.
പ്രാദേശിക പ്രദര്‍ശനങ്ങള്‍ :
പ്രാദേശിക പ്രദര്‍ശനങ്ങള്‍ക്ക് യോഗ്യത നേടുന്ന മത്സരാര്‍ത്ഥികള്‍ പ്രാദേശിക പരിപാടികളിൽ പ്രകടനം കാഴ്ചവെയ്ക്കും.
ഗ്രാൻഡ് ഫിനാലെ:
പ്രാദേശിക പ്രദര്‍ശനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും.
സർഗാത്മകതയുടെയും സംഗീതത്തിന്റെയും അതിരുകൾ ഭേദിക്കുന്നതിനൊപ്പം സാമൂഹ്യബോധം, നവീകരണം, വളർച്ച എന്നിവ അഭിവൃദ്ധിപ്പെടുത്തുകയാണ് സിംഫണി ഓഫ് ഇന്ത്യ മത്സരം ലക്ഷ്യമിടുന്നത്. യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ലോകമെങ്ങുമുള്ള പ്രേക്ഷകർക്ക് പുത്തന്‍ സംഗീതാനുഭവങ്ങൾ നൽകുന്നതിനും മുൻനിര വേദിയായി വേവ്സ് മാറും.
മഹാവീർ ജെയിൻ ഫിലിംസുമായി സഹകരിച്ച് ദൂരദർശൻ ദൃശ്യവല്‍ക്കരിക്കുന്ന ഈ മത്സരം പ്രശസ്ത ഷോ സംവിധായിക ശ്രുതി അനിന്ദിത വര്‍മയാണ് സംവിധാനം ചെയ്യുന്നത്. പ്രതിഭാശാലിയായ ഗൗരവ് ദുബെ ആതിഥേയത്വം വഹിക്കുന്ന ഈ മത്സരത്തിന്റെ വിധികർത്താക്കൾ പത്മശ്രീ സോമ ഘോഷ്, ഗായിക ശ്രുതി പഥക്, നാടോടി ഗായകന്‍ സ്വരൂപ് ഖാൻ എന്നിവരാണ്. അന്തര്‍ദേശീയ പ്രശസ്തി നേടിയ വാദ്യവിദഗ്ധൻ തൗഫിഖ് ഖുറേഷി, പത്മശ്രീ ഫ്ലൂട്ട് ഗായിക റോണു മജുംദാർ, വയലിനിസ്റ്റ് സുനിത ഭൂയാൻ, വാദ്യവിദഗ്ധൻ പണ്ഡിറ്റ് ദിനേശ്, ശ്രീ തൻമോയ് ബോസ്, ലെസ്ലി ലൂയിസ്, ഫ്ലൂറ്റിസ്റ് രാകേഷ് ചൗരസ്യ തുടങ്ങിയ ഇന്ത്യൻ പ്രതിഭകളും പരമ്പരയുടെ വിധികർത്താക്കളായി പങ്കെടുക്കുന്നു.
ഏകാംഗ പ്രകടനത്തില്‍ തുടങ്ങി നാല് പേരടങ്ങുന്ന ഗ്രൂപ്പുകളായും പിന്നീട് എട്ട് പേരടങ്ങുന്ന ഗ്രൂപ്പുകളായും ഒടുവിൽ 10 സംഗീതജ്ഞരായും മത്സരിക്കുന്ന അവർ യഥാർത്ഥ സംഗീത സൃഷ്ടിയിലൂടെയും പ്രാചീന നാടോടി സംഗീതത്തിന്റെ പുനരാവിഷ്ക്കാരത്തിലൂടെയും സംഗീത പ്രതിഭയുടെ അത്ഭുതകരമായ സ്വരലയം സൃഷ്ടിക്കുന്നു. 10 സംഗീതജ്ഞരിൽ മികച്ച 3 പേർ മെഗാ സിംഫണി രൂപീകരിക്കും, അവർക്ക് വേവ്സിന്റെ പ്രശസ്ത വേദിയില്‍ ഇത് അവതരിപ്പിക്കാൻ അവസരം ലഭിക്കും. പരമ്പരയില്‍ വിജയികളായ മൂന്ന് ടീമുകള്‍ക്ക് ആവേശഭരിതരായ പ്രേക്ഷകർക്ക് മുന്നിൽ പ്രകടനം നടത്താന്‍ ലഭിക്കുന്ന അവസരം മത്സരത്തിനപ്പുറം പുതിയ ശൈലികളും വിഭാഗങ്ങളും സംഗീത സ്വാധീനങ്ങളും പരിചയപ്പെടുത്താനും വേദിയൊരുക്കും.
പൊതു വ്യവസ്ഥകൾ:
വിധികര്‍ത്താക്കളുടെ തീരുമാനങ്ങൾ: താര വിധികര്‍ത്താക്കളുടെയും പ്രാദേശിക വിധികര്‍ത്താക്കളുടെയും തീരുമാനം അന്തിമവും എല്ലാ പങ്കാളികളെയും ബാധിക്കുന്നതുമായിരിക്കും.
അനുമതികൾ: സംഗീതപ്രകടനങ്ങൾ സമർപ്പിക്കുന്നതിലൂടെ മത്സരാര്‍ത്ഥികള്‍ പ്രസാർ ഭാരതിയുടെ എല്ലാ വേദികളിലും അവരുടെ സൃഷ്ടികള്‍ സംപ്രേഷണം ചെയ്യാനും പ്രചരിപ്പിക്കാനും അവകാശം നൽകുന്നു.
ചെലവുകൾ: സംസ്ഥാനതല പരിശോധനാ ഘട്ടങ്ങളിലും തുടർന്നുള്ള ഘട്ടങ്ങളിലും യാത്രാ, താമസ ചെലവുകൾ മത്സരാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്.
ഉപസംഹാരം
ഇന്ത്യൻ സംഗീത പാരമ്പര്യങ്ങളിലും സമകാലിക വ്യാഖ്യാനങ്ങളിലും ആഴത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സംഗീതജ്ഞർക്ക് അവരുടെ കലാപരമായ കഴിവുകൾ വലിയ തോതിൽ പ്രദർശിപ്പിക്കുന്നതിന് മുൻനിര വേദിയായി സിംഫണി ഓഫ് ഇന്ത്യ നിലകൊള്ളുന്നു. ക്ലാസിക്കൽ ഇന്ത്യൻ സംഗീത പൈതൃകത്തെ സംഗീതരംഗത്തെ നൂതനാശയങ്ങളുമായി ലയിപ്പിച്ചുകൊണ്ട് പുതുതലമുറ സംഗീതജ്ഞരെ പ്രചോദിപ്പിക്കാനും ഇന്ത്യന്‍ സംഗീത പാരമ്പര്യത്തെ ആഗോള വേദിയിലേക്ക് ഉയർത്താനും മത്സരം ശ്രമിക്കുന്നു.
പിഡിഎഫ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക :
*****
(Release ID: 2110651)
Visitor Counter : 10