വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
എക്സ്റ്റെൻഡഡ് റിയാലിറ്റിയിലെ നൂതനാശയത്തെയും സഹകരണത്തെയും ഉയർത്തിക്കാട്ടി WAVES 2025 - എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോൺ പട്ന സമ്മേളനം
Posted On:
11 MAR 2025 5:19PM by PIB Thiruvananthpuram
സാങ്കേതികവിദ്യയുടെയും നൂതനാശയത്തിന്റെയും ചലനാത്മകമായ സംയോജനം പ്രദർശിപ്പിച്ചുകൊണ്ട് എക്സ്ആർ ക്രിയേറ്റർ ഹാക്കത്തണിന്റെ പട്ന സമ്മേളനം 2025 മാർച്ച് 8 ന് നടന്നു. വിവിധ മേഖലകളെ പരിവർത്തനം ചെയ്യുന്നതിൽ എക്സ്റ്റെൻഡഡ് റിയാലിറ്റിയുടെ (എക്സ്ആർ) സാധ്യതകൾ ഈ പരിപാടിയിൽ പ്രദർശിപ്പിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2025 ലെ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയുടെ (WAVES) 'ക്രിയേറ്റ് ഇൻ ചലഞ്ച്' സംരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടി, ബിഹാറിലുടനീളം എക്സ്ആർ സാങ്കേതികവിദ്യകളിൽ വളർന്നുവരുന്ന താൽപ്പര്യവും നൈപുണ്യവും പ്രകടമാക്കുന്നതായിരുന്നു. എക്സ്റ്റെൻഡഡ് റിയാലിറ്റി സാങ്കേതികവിദ്യകളിലെ നൂതനാശയങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു രാജ്യവ്യാപക സംരംഭമാണ് എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോൺ. ഇന്ത്യയിലുടനീളമുള്ള 150-ലധികം നഗരങ്ങളിൽ നിന്നുള്ള 2,200-ലധികം പങ്കാളികൾ ഇതിനകം ഇതിന്റെ ഭാഗമായിട്ടുണ്ട്.
ഓഗ്മെന്റഡ്, വെർച്വൽ റിയാലിറ്റിയിൽ പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യാൻ രാജ്യത്തുടനീളമുള്ള ഡെവലപ്പർമാരെ ക്ഷണിക്കുന്ന ഒരു മുൻനിര സംരംഭമാണ് വേവ്സ് XR ക്രിയേറ്റർ ഹാക്കത്തൺ (XCH). മനുഷ്യനും സാങ്കേതികവിദ്യയുമായുള്ള സംവേദനത്തെ പുനർനിർവചിക്കുന്ന അത്യാധുനിക നൂതനാശയങ്ങളുടെ ഒരു വിക്ഷേപണ കേന്ദ്രമായി XCH വർത്തിക്കുന്നു.വേവ്‌ലാപ്‌സ്, ഭാരത്എക്‌സ്‌ആർ, എക്‌സ്‌ഡിജി എന്നിവയുമായി സഹകരിച്ചാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വേവ്സ് XR ക്രിയേറ്റർ ഹാക്കത്തൺ സംഘടിപ്പിച്ചിരിക്കുന്നത്.
IIT പട്നയിലെ വകുപ്പ് മേധാവി ഡോ. രാജീവ് മിശ്ര; ഒപ്ലസ് കോവർക്ക് ന്റെ സ്ഥാപകനും സിഇഒയുമായ പ്രീതേഷ് ആനന്ദ്; വേവ്‌ലാപ്‌സിന്റെ സിഇഒയും സ്ഥാപകനുമായ അശുതോഷ് കുമാർ; സോണിക് റെൻഡറിന്റെ സ്ഥാപകനും സിഇഒയുമായ സൂരജ് വിശ്വകർമ എന്നിവരുൾപ്പെടെ നിരവധി പ്രഭാഷകർ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയുടെ സാങ്കേതിക ശേഷി വികസിപ്പിക്കുന്നതിൽ വ്യവസായ പ്രമുഖർ, അക്കാദമിക മേഖല, ഗവണ്മെന്റ് എന്നിവ തമ്മിലുള്ള സഹകരണ ശ്രമങ്ങളെ ഈ പരിപാടി എടുത്തുകാണിച്ചു.
എക്സ് ആർ ക്രിയേറ്റർ ഹാക്കത്തോണിന്റെ മൂന്നാം ഘട്ടത്തിൽ നിന്നുള്ള ഫൈനലിസ്റ്റ് ടീമായ neAR ന്റെ സാന്നിധ്യമായിരുന്നു പരിപാടിയുടെ ശ്രദ്ധേയമായ ആകർഷണം. ഹാക്കത്തോണിൽ പങ്കെടുക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ അവർ പങ്ക് വെച്ചു. രാജ്യത്തെ പ്രഥമ സാമൂഹ്യ എ ആർ ആപ്പ് സൃഷ്ടിച്ചതിന്റെ അനുഭവവും അവർ പരിപാടിയിൽ പങ്കുവെച്ചു.
മിക്സഡ് റിയാലിറ്റിയിൽ നളന്ദ സർവകലാശാലയെ പുന സൃഷ്ടിച്ചുകൊണ്ട് ഒരു ബൃഹത് പദ്ധതി ഡോ. രാജീവ് മിശ്ര അവതരിപ്പിച്ചു.ഇത് സാംസ്കാരിക വിഭവ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും XR ന്റെ സാധ്യതകളെ പ്രദർശിപ്പിച്ചു.തുടർന്ന്,ബീഹാറിന്റെ സ്റ്റാർട്ടപ്പ് നയത്തിന് സംഭാവന നൽകിയ ശ്രീ പ്രീതേഷ് ആനന്ദ് സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ പങ്കിട്ടു. ബീഹാറിൽ നൂതനാശയവും സംരംഭകത്വവും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ബീഹാറിന്റെ ഡിജിറ്റൽ XR സാങ്കേതികവിദ്യകളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും പരിപാടി ഉയർത്തിക്കാട്ടി
(Release ID: 2110638)
Visitor Counter : 5