കൃഷി മന്ത്രാലയം
2024-25 ലെ പ്രധാന കാർഷിക വിളകളുടെ (ഖാരിഫ്, റാബി) ഉത്പാദനത്തിന്റെ രണ്ടാം മുൻകൂർ എസ്റ്റിമേറ്റ് കൃഷി, കർഷക ക്ഷേമ മന്ത്രാലയം പുറത്തിറക്കി
അരി, ഗോതമ്പ്, ചോളം, നിലക്കടല, സോയാബീൻ എന്നിവയിൽ റെക്കോർഡ് ഉത്പാദനം കൈവരിച്ചു.
Posted On:
10 MAR 2025 4:17PM by PIB Thiruvananthpuram
2024-25 വർഷത്തെ പ്രധാന കാർഷിക വിളകളുടെ (ഖാരിഫ്, റാബി) ഉത്പാദനത്തിന്റെ രണ്ടാം മുൻകൂർ എസ്റ്റിമേറ്റ് കൃഷി, കർഷകക്ഷേമ മന്ത്രാലയം പുറത്തിറക്കി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ കാർഷിക മേഖലയുടെ വികസനത്തിനായി നിരന്തരം പ്രവർത്തിച്ചു പോരുന്നതായി പ്രധാന കാർഷിക വിളകളുടെ ഔദ്യോഗിക ഡാറ്റ പുറത്തിറക്കവെ കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. വിവിധ പദ്ധതികളിലൂടെ കൃഷി മന്ത്രാലയം കർഷകർക്ക് സഹായവും പ്രോത്സാഹനവും നൽകുന്നുണ്ടെന്നും ഇത് കാർഷിക വിള ഉൽപാദനത്തിൽ റെക്കോർഡ് വർദ്ധനവിന് കാരണമാകുന്നതായും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച വിള വിസ്തൃതി വിവരങ്ങൾ, റിമോട്ട് സെൻസിംഗ്, വീക്ക്‌ലി ക്രോപ്പ് വെതർ വാച്ച് ഗ്രൂപ്പ്, മറ്റ് ഏജൻസികൾ എന്നിങ്ങനെ ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് പരിശോധിച്ചുറപ്പിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണിത്. ബന്ധപ്പെട്ട വ്യാവസായിക, സർക്കാർ പ്രതിനിധികളിൽ നിന്ന് ഖാരിഫ്, റാബി സീസണുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അനുഭവങ്ങളും സ്വീകരിക്കുന്നതിന് കൃഷി, കർഷകക്ഷേമ വകുപ്പ് (DoA&FW) മുൻകൈയെടുത്തു. എസ്റ്റിമേറ്റുകൾ അന്തിമമാക്കുമ്പോൾ അവയും പരിഗണിച്ചു. കൃഷിയിടത്തിലെ ഒരു ചെറിയ സ്ഥലത്തിന്റെ സാമ്പിൾ എടുത്ത് വിളവ് കണക്കാക്കുന്ന രീതി (CCE), മുൻകാല പ്രവണതകൾ, മറ്റ് ഘടകങ്ങൾ എന്നിവയും കണക്കുകൾക്ക് അടിസ്ഥാനമാക്കിയിട്ടുണ്ട്.
വിവിധ വിളകളുടെ (ഖാരിഫ്, റാബി) ഉത്പാദനത്തിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു:
ഖാരിഫ് ഭക്ഷ്യധാന്യങ്ങൾ - 1663.91 LMT / റാബി ഭക്ഷ്യധാന്യങ്ങൾ (വേനൽക്കാല ഉത്പാദനം ഒഴികെ) - 1645.27 LMT
ഖാരിഫ് അരി - 1206.79 LMT (റെക്കോർഡ്); റാബി അരി (വേനൽക്കാല ഉത്പാദനം ഒഴികെ) - 157.58 LMT
ഗോതമ്പ് - 1154.30 LMT (റെക്കോർഡ്)
ഖാരിഫ് ചോളം - 248.11 LMT (റെക്കോർഡ്); റാബി ചോളം (വേനൽക്കാല ഉത്പാദനം ഒഴികെ) - 124.38 LMT
ഖാരിഫ് ശ്രീ അന്ന - 137.52 LMT; റാബി ശ്രീ അന്ന – 30.81 LMT
ചുവന്ന പയർ - 35.11 LMT
പയറുവർഗ്ഗങ്ങൾ– 115.35 LMT
തുവര പരിപ്പ്– 18.17 LMT
ഖാരിഫ് എണ്ണക്കുരുക്കൾ – 276.38 LMT / റാബി എണ്ണക്കുരുക്കൾ (വേനൽക്കാല ഉത്പാദനം ഒഴികെ) – 140.31 LMT
ഖാരിഫ് നിലക്കടല – 104.26 LMT (റെക്കോർഡ്); റാബി നിലക്കടല (വേനൽക്കാല ഉത്പാദനം ഒഴികെ) – 8.87 LMT
സോയാബീൻ – 151.32 LMT (റെക്കോർഡ്)
കടുക് വർഗ്ഗങ്ങൾ – 128.73 LMT
കരിമ്പ് – 4350.79 LMT
പരുത്തി – 294.25 ലക്ഷം ബെയ്ൽസ് അഥവാ കെട്ട് (ഓരോ കെട്ടിലും 170 കിലോഗ്രാം)
ചണം – 83.08 ലക്ഷംബെയ്ൽസ് അഥവാ കെട്ട് (ഓരോ കെട്ടിലും 180 കിലോഗ്രാം)
ഖാരിഫ് ഭക്ഷ്യധാന്യ ഉത്പാദനം 1663.91 ലക്ഷം മെട്രിക് ടണ്ണും റാബി ഭക്ഷ്യധാന്യ ഉത്പാദനം 1645.27 ലക്ഷം മെട്രിക് ടണ്ണും ആയി കണക്കാക്കപ്പെടുന്നു.
2023-24 ലെ 1132.59 ലക്ഷം മെട്രിക് ടണ്ണുമായി (LMT) താരതമ്യം ചെയ്യുമ്പോൾ ഖാരിഫ് അരി ഉത്പാദനം 1206.79 ലക്ഷം മെട്രിക് ടൺ ആയി ഉയർന്നതായി കണക്കാക്കപ്പെടുന്നു. ഇത് 74.20 LMT യുടെ വർദ്ധനവ് കാണിക്കുന്നു. റാബി അരി ഉത്പാദനം 157.58 ലക്ഷം മെട്രിക് ടൺ ആണെന്ന് കണക്കാക്കുന്നു.ഗോതമ്പ് ഉത്പാദനം 1154.30 ലക്ഷം മെട്രിക് ടൺ ആയി കണക്കാക്കപ്പെടുന്നു. ഇത് മുൻ വർഷത്തെ 1132.92 ലക്ഷം മെട്രിക് ടൺ ഉത്പാദനത്തേക്കാൾ 21.38 ലക്ഷം മെട്രിക് ടൺ കൂടുതലാണ്.
ശ്രീ അന്ന (ഖാരിഫ്) യുടെ ഉത്പാദനം 137.52 LMT ഉം ശ്രീ അന്ന (റാബി) യുടെ ഉത്പാദനം 30.81 LMT ഉം ആയി കണക്കാക്കപ്പെടുന്നു. കൂടാതെ, പോഷക / നാടൻ ധാന്യങ്ങളുടെ (ഖാരിഫ്) ഉത്പാദനം 385.63 LMT ഉം പോഷക / നാടൻ ധാന്യങ്ങളുടെ (റാബി) ഉത്പാദനം 174.65 LMT ഉം ആയി കണക്കാക്കപ്പെടുന്നു.
തുവര, പയർ എന്നിവയുടെ ഉത്പാദനം യഥാക്രമം 35.11 LMT ഉം 115.35 LMT ഉം ആയി കണക്കാക്കപ്പെടുന്നു. പയറിന്റെ ഉത്പാദനം 18.17 LMT ഉം ആയി കണക്കാക്കപ്പെടുന്നു.
ഖാരിഫ്, റാബി നിലക്കടലയുടെ ഉത്പാദനം യഥാക്രമം 104.26 LMT ഉം 8.87 LMT ഉം ആയി കണക്കാക്കപ്പെടുന്നു. ഖാരിഫ് നിലക്കടല ഉത്പാദനം മുൻ വർഷത്തെ ഉത്പാദനമായ 86.60 LMT നെ അപേക്ഷിച്ച് 17.66 LMT വർദ്ധിച്ചു. സോയാബീൻ ഉത്പാദനം 151.32 LMT ആയി കണക്കാക്കപ്പെടുന്നു, ഇത് മുൻ വർഷത്തെ 130.62 LMT ഉത്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ 20.70 LMT കൂടുതലാണ്. കടുക് വർഗ്ഗങ്ങളുടെ ഉത്പാദനം 128.73 LMT ഉം ആയി കണക്കാക്കപ്പെടുന്നു. പരുത്തിയുടെ ഉത്പാദനം 294.25 ലക്ഷം കെട്ടുകളും (ഓരോന്നിലും 170 കിലോഗ്രാം) കരിമ്പിന്റെ ഉത്പാദനം 4350.79 LMT ഉം ആയി കണക്കാക്കപ്പെടുന്നു.
കൃഷിയിടത്തിലെ ഒരു ചെറിയ സ്ഥലത്തിന്റെ സാമ്പിൾ എടുത്ത് വിളവ് കണക്കാക്കുന്ന രീതി (CCE) അവലംബിച്ചാണ് ഖാരിഫ് വിള ഉത്പാദന കണക്കുകൾ തയ്യാറാക്കുന്നത്. തുവര, കരിമ്പ്, ആവണക്ക് തുടങ്ങിയ ചില വിളകളുടെ CCE ഇപ്പോഴും തുടരുകയാണ്. റാബി വിള ഉത്പാദനം ശരാശരി വിളവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. CCE-കളെ അടിസ്ഥാനമാക്കി തുടർക്കണക്കുകൾ ലഭിക്കുന്ന മുറയ്ക്ക് എസ്റ്റിമേറ്റുകൾ മാറ്റത്തിന് വിധേയമാണ്. വിവിധ വേനൽക്കാല വിളകളുടെ ഉത്പാദനം വരാനിരിക്കുന്ന മൂന്നാം മുൻകൂർ എസ്റ്റിമേറ്റുകളിൽ ഉൾപ്പെടുത്തും.
പ്രധാനമായും, സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം മുൻകൂർ എസ്റ്റിമേറ്റിൽ ഖാരിഫ്, റാബി സീസണുകൾ ഉൾപ്പെടുന്നു. വേനൽക്കാല ഉത്പാദനം മൂന്നാം മുൻകൂർ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തും.
*****
(Release ID: 2110034)
Visitor Counter : 17