ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിനായി 2024-25 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പുതിയ വായ്പാ യോഗ്യത വിലയിരുത്തൽ മാതൃക കേന്ദ്ര ധനമന്ത്രിയും ധനകാര്യ സഹമന്ത്രിയും ചേർന്ന് പുറത്തിറക്കി

Posted On: 06 MAR 2025 4:11PM by PIB Thiruvananthpuram

ന്യൂ ഡൽഹി, 06 ഫെബ്രുവരി 2025

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) ഡിജിറ്റൽ ഇടപാടുകളുടെ സ്കോറിംഗ് അടിസ്ഥാനമാക്കിയുള്ള പുതിയ വായ്പാ യോഗ്യത വിലയിരുത്തൽ മാതൃക (Credit Assessment Model ),  ഇന്ന് വിശാഖപട്ടണത്ത് നടന്ന ബജറ്റ് അനന്തര ചർച്ചയ്ക്ക് ശേഷം, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമനും ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരിയും ചേർന്നു പുറത്തിറക്കി.

 

എംഎസ്എംഇകൾക്ക് വായ്പകൾ നൽകുന്നതിന് ബാഹ്യ സംവിധാനങ്ങളിൽ നിന്നുള്ള വിലയിരുത്തലിനെ ആശ്രയിക്കുന്നതിനുപകരം, ഇതിനുള്ള സംവിധാന ശേഷി പൊതുമേഖലാ ബാങ്കുകൾ സ്വന്തമായി വികസിപ്പിക്കുമെന്ന് 2024-25 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എംഎസ്എംഇകളുടെ, സമ്പദ്‌വ്യവസ്ഥയിലുള്ള ഡിജിറ്റൽ ഇടപെടലുകളുടെ സ്കോറിംഗ് അടിസ്ഥാനമാക്കി പൊതു മേഖലാ ബാങ്കുകൾ ഒരു പുതിയ വായ്പാ യോഗ്യത വിലയിരുത്തൽ മാതൃക വികസിപ്പിക്കും.

 

എം എസ് എം ഇ കളുടെ ഡിജിറ്റലായി ലഭ്യമായതും പരിശോധിക്കാവുന്നതുമായ ഡാറ്റ പ്രയോജനപ്പെടുത്തിക്കൊണ്ട് എല്ലാ വായ്പാ അപേക്ഷകളിലും വസ്തുനിഷ്ഠമായ തീരുമാനമെടുക്കുന്നതിന് ഇത് പൊതുമേഖല ബാങ്കുകളെ സഹായിക്കും. ബാങ്കിന്റെ നിലവിലുള്ള എംഎസ്എംഇ ഉപഭോക്താക്കളുടെയും (ETB) ബാങ്കിലേക്ക് പുതുതായി വരുന്ന (NTB) MSME വായ്പ അപേക്ഷകരുടെയും ഡിജിറ്റൽ ഇടപെടലുകൾ ഈ പുതിയ മാതൃക അടിസ്ഥാനമാക്കി, ഓട്ടോമാറ്റഡ് ആയി വിലയിരുത്തൽ നടത്തുകയും വായ്പ പരിധി നിശ്ചയിക്കുകയും ചെയ്യും.

 

എൻ എസ് ഡി എൽ ഉപയോഗിച്ചുള്ള പേര്, പാൻ വിവരങ്ങൾ എന്നിവയുടെ ആധികാരികത പരിശോധിക്കൽ , ഓ ടി പി ഉപയോഗിച്ചുള്ള മൊബൈൽ, ഇമെയിൽ സ്ഥിരീകരണം, സേവന ദാതാക്കൾ വഴി ജി എസ് ടി ഡാറ്റയുടെ എ പി ഐ ലഭ്യമാക്കൽ, അക്കൗണ്ട് അഗ്രഗേറ്റർ ഉപയോഗിച്ചുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് വിശകലനം, ITR അപ്‌ലോഡും പരിശോധനയും, എ പി ഐ ഉപയോഗിച്ച് വാണിജ്യ, ഉപഭോക്തൃ ബ്യൂറോ ലഭ്യമാക്കൽ, CIC-കൾ ഉപയോഗിച്ചു കൊണ്ട് തിരിച്ചടവ് ശേഷി പരിശോധിക്കൽ, എ പി ഐ -കൾ വഴിയുള്ള തട്ടിപ്പ് പരിശോധനകൾ, ഹണ്ടർ പരിശോധനകൾ എന്നിവയാണ് ഈ മാതൃകയിലൂടെ പ്രധാനമായും പരിശോധിക്കപ്പെടുന്ന ഡിജിറ്റൽ ഇടപെടലുകൾ.

 

ഈ സംവിധാനം ഉപയോഗിക്കുന്നതിലൂടെ MSME-കൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ നിരവധിയാണ്. ഓൺലൈൻ രീതിയിൽ എവിടെ നിന്നും അപേക്ഷ സമർപ്പിക്കൽ, കുറഞ്ഞ നിരക്കിൽ ഉള്ള കടലാസ് നടപടിക്രമങ്ങളും ബാങ്ക് ശാഖയുടെ സന്ദർശനവും, ഡിജിറ്റൽ മാർഗത്തിലൂടെ തൽക്ഷണമായി തത്വത്തിലുള്ള അനുമതി,വായ്പ അപേക്ഷകളുടെ തടസ്സമില്ലാത്ത നടപടിക്രമങ്ങൾ, എൻഡ് ടു എൻഡ് സ്ട്രെയിറ്റ് ത്രൂ പ്രോസസ് (STP), കുറഞ്ഞ നടപടി സമയം (TAT), ഡാറ്റ/ ഇടപാട് രീതികൾ, വായ്പ ചരിത്രം എന്നിവ അടിസ്ഥാനമാക്കിയുള്ള വസ്തുനിഷ്ഠമായ തീരുമാനം, CGTMSE-യുടെ കീഴിൽ ഭൗതിക ഈട്  ആവശ്യമില്ലാത്ത വായ്പകൾ  എന്നിവ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

 

ഡിജിറ്റൽ ഇടപെടലുകളെ അടിസ്ഥാനമാക്കി എംഎസ്എംഇകൾക്കായുള്ള വായ്പ യോഗ്യത വിലയിരുത്തൽ മാതൃക, ആസ്തി അല്ലെങ്കിൽ വിറ്റുവരവ് മാനദണ്ഡങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത വായ്പ യോഗ്യത വിലയിരുത്തലിനേക്കാൾ ഗണ്യമായ പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഔപചാരിക അക്കൗണ്ടിംഗ് സംവിധാനമില്ലാത്ത എംഎസ്എംഇകളെയും ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തും.

 

********************


(Release ID: 2108891) Visitor Counter : 23