രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഭവനിൽ, 'വിവിധത കാ അമൃത് മഹോത്സവ്' രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
Posted On:
05 MAR 2025 8:38PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (മാർച്ച് 5, 2025) രാഷ്ട്രപതി ഭവനിൽ 'വിവിധത കാ അമൃത് മഹോത്സവ്' എന്ന പരിപാടിയുടെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളുടെയും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ്ജസ്വലമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ജനങ്ങൾക്ക് ഇതിലൂടെ അറിയാൻ കഴിയുമെന്ന് പറഞ്ഞു. ഏകദേശം 500 കരകൗശല വിദഗ്ധരും നെയ്ത്തുകാരും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു . ഈ ഉത്സവത്തിൽ പങ്കെടുക്കാനും ദക്ഷിണേന്ത്യയുടെ കലയെയും സംസ്കാരത്തെയും കുറിച്ച് അറിയാനും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത് എല്ലാ കരകൗശല വിദഗ്ധരുടെയും കലാകാരന്മാരുടെയും മനോവീര്യം വർദ്ധിപ്പിക്കുകയും ചെയ്യും.

ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം ആഘോഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി രാഷ്ട്രപതി ഭവനിലാണ് 'വിവിധത കാ അമൃത് മഹോത്സവ്' സംഘടിപ്പിക്കുന്നത്. വടക്കു-കിഴക്ക് , തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറൻ, മധ്യ മേഖല, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നീ മേഖലകൾക്കായി ഏഴ് വ്യത്യസ്ത പതിപ്പുകളായാണ് ഈ മഹോത്സവം ക്രമീകരിച്ചിരിക്കുന്നത്.
ഈ ആഘോഷത്തിന്റെ രണ്ടാം പതിപ്പ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ്. കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവയുടെ സമ്പന്നമായ പൈതൃകവും സംസ്കാരവും ഈ ആഘോഷ പരിപാടി സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ കലാകാരന്മാർ, കരകൗശല വിദഗ്ധർ, കൈത്തൊഴിലുകാർ, എഴുത്തുകാർ, പാചക വിദഗ്ധർ എന്നിവർ പരിപാടിയുടെ ഭാഗമാകും. സാംസ്കാരിക പ്രകടനങ്ങൾ, കരകൗശല, കൈത്തറി പ്രദർശനങ്ങൾ, സാഹിത്യ സമ്മേളനങ്ങൾ, വിജ്ഞാനപ്രദമായ ശില്പശാലകൾ , ഭക്ഷ്യമേളകൾ മുതലായവയിലൂടെ അവരുടെ നൈപുണ്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയും ഈ ഉത്സവം നൽകും.
2025 മാർച്ച് 6 മുതൽ 9 വരെ രാവിലെ 10 മുതൽ രാത്രി 8 വരെ മഹോത്സവത്തിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം. രാഷ്ട്രപതി ഭവനിലെ 35-ാം നമ്പർ ഗേറ്റ് വഴി (നോർത്ത് അവന്യൂ രാഷ്ട്രപതി ഭവനിൽ ചേരുന്ന) പ്രവേശനം ലഭിക്കും. https://visit.rashtrapatibhavan.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി ബുക്കിംഗ് നടത്താം.
SKY
***********
(Release ID: 2108698)
Visitor Counter : 49