വാണിജ്യ വ്യവസായ മന്ത്രാലയം
നിർമ്മാണം, കയറ്റുമതി, ആണവോർജ്ജം എന്നിവ സംബന്ധിച്ച ബജറ്റാനന്തര വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
കയറ്റുമതി ആവാസവ്യവസ്ഥയെയും ഇ-കൊമേഴ്‌സ് വളർച്ചയെയും കുറിച്ച് വെബിനാർ ചർച്ച ചെയ്തു.
2,250 കോടി രൂപയുടെ നിർദ്ദിഷ്ട സംരംഭമായ എക്‌സ്‌പോർട്ട് പ്രമോഷൻ മിഷൻ (ഇപിഎം) ഇന്ത്യയുടെ കയറ്റുമതി പരിപോഷിപ്പിക്കും: വിദഗ്ധർ
Posted On:
04 MAR 2025 6:22PM by PIB Thiruvananthpuram
2025-26 ലെ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കി നിതി ആയോഗ് സംഘടിപ്പിച്ച പോസ്റ്റ്-ബജറ്റ് വെബിനാറിന്റെ ഭാഗമായി, ഉൽപ്പാദനം, കയറ്റുമതി, ആണവോർജ്ജ ദൗത്യങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഉൾക്കൊള്ളുന്ന തീം 3-നെക്കുറിച്ചുള്ള വിവിധ സെഷനുകൾ 2025 മാർച്ച് 4-ന് വിജയകരമായി നടന്നു. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലത്തിന്റെ (MeitY) സഹകരണത്തോടെ സംഘടിപ്പിച്ച കയറ്റുമതി സംബന്ധിച്ച സെഷൻ, ഇന്ത്യയുടെ കയറ്റുമതി ശേഷി വർദ്ധിപ്പിക്കുന്നതിനും ആഗോള വ്യാപരത്തിൽ രാജ്യത്തിന്റെ നില ശക്തിപ്പെടുത്തുന്നതിനുമുള്ള തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി വ്യവസായ നേതാക്കൾ, കയറ്റുമതിക്കാർ, സംരംഭകർ, നയരൂപീകരണകർത്താക്കൾ എന്നിവരുൾപ്പെടെയുള്ള പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അഭിസംബോധനയോടെയാണ് വെബിനാറിന് തുടക്കമായത്. രാജ്യത്ത് ഉൽപ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനുമുതകുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഗവണ്മെന്റ് കൈക്കൊണ്ട പരിഷ്കാരങ്ങൾ അദ്ദേഹം എടുത്തുകാട്ടി. ഗവണ്മെന്റ് ഏറ്റെടുത്ത പരിഷ്‌കാരാധിഷ്ഠിതമായ അജണ്ടയ്ക്ക് അനുസൃതമായ 2025-26 ലെ കേന്ദ്ര ബജറ്റിന്റെ പരിവർത്തനാത്മക സമീപനം അദ്ദേഹം എടുത്തുകാട്ടി. ഇന്ത്യയുടെ കയറ്റുമതി ലോകവ്യാപകമായി പ്രോത്സാഹിപ്പിക്കുന്നതിനായി, നിർമാണം, കയറ്റുമതി, ആണവോർജം എന്നീ വിഷയങ്ങളിലെ നയ രൂപീകരണത്തിലും നടപ്പാക്കലിലും സഹകരിക്കാൻ പുതിയതും നവീനവുമായ ആശയങ്ങൾ മുന്നോട്ട് കൊണ്ടുവരണമെന്ന് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തവരോട് ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ആശയങ്ങൾ എല്ലാ പങ്കാളികളും വിലമതിക്കുകയും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തുടർ ചർച്ചകൾക്ക് രൂപം നല്കാൻ അത് പ്രേരകമാവുകയും ചെയ്തു.
തുടർന്ന്, അസോചം പ്രസിഡന്റ് ശ്രീ സഞ്ജയ് നയ്യാർ മോഡറേറ്ററായി കയറ്റുമതിയെക്കുറിച്ചുള്ള ബ്രേക്ക്ഔട്ട് സെഷൻ നടന്നു. നാസ്കോം പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്ഐഇഒ) ഡയറക്ടർ ജനറൽ ശ്രീ അജയ് സഹായ്, ഇന്ത്യൻ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) പ്രസിഡന്റ് ശ്രീ പങ്കജ് മോഹിന്ദ്രൂ, മോനെറ്റാഗോ മാനേജിംഗ് ഡയറക്ടർ ശ്രീ കല്യാൺ ബസു, എഫ്ഐസിസിഐ ഡയറക്ടർ ജനറൽ ശ്രീമതി ജ്യോതി വിജ്, ഇൻവെസ്റ്റ് ഇന്ത്യ സിഇഒ ശ്രീമതി നിവൃതി റായ് എന്നിവർ അംഗങ്ങളായ ഒരു ഉന്നത പാനലും ഈ സെക്ഷന്റെ ഭാഗമായി. നയപരമായ ഇടപെടലുകളിലൂടെയും ഡിജിറ്റൽ നവീകരണത്തിലൂടെയും കയറ്റുമതിക്ക് അനുകൂലമായ ഒരു ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നതിനെക്കുറിച്ചും സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനെക്കുറിച്ചും അർത്ഥവത്തായ ചർച്ചകൾക്ക് അവരുടെ ഉൾക്കാഴ്ചകളും വൈദഗ്ധ്യവും സഹായകമായി.
ഇന്ത്യയുടെ കയറ്റുമതി ശക്തിപ്പെടുത്താൻ സാധ്യതയുള്ള പ്രധാന സംരംഭങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇവയിൽ ഒരു പ്രധാന പദ്ധതിയായി നിർദ്ദിഷ്ട എക്സ്പോർട്ട് പ്രൊമോഷൻ മിഷൻ (EPM) ഉൾപ്പെടുന്നു. ₹2,250 കോടി കോടിയുടെ ഈ പദ്ധതി ഇന്ത്യയുടെ കയറ്റുമതി, പ്രത്യേകിച്ച് MSME മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കും. സാമ്പത്തിക പ്രോത്സാഹനങ്ങൾ, വിപണിയിൽ പ്രവേശന സഹായം, നിയമാനുസരണ സഹായം എന്നിവ നൽകുക വഴിയാണിത് നടപ്പിലാക്കുന്നത്. വിപണി പ്രവേശന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ, ഇ-കൊമേഴ്‌സ് കയറ്റുമതിക്കാരുടെ വളർച്ച സുഗമമാക്കുന്നതിനും പങ്കാളിത്താധിഷ്ഠിതമായ, സമ്പൂർണ ഗവണ്മെന്റ് സമീപനം ആവശ്യമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.
നഷ്ടസാധ്യത കൂടുതലുള്ള വിപണികളിലേക്ക് എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ (ECGC) കവറേജ് വികസിപ്പിക്കുക, EXIM ബാങ്ക് വഴി ഈട് രഹിത കയറ്റുമതി വായ്‌പ്പാ വർദ്ധിപ്പിക്കുക, സുസ്ഥിരതാ മാനദണ്ഡങ്ങളും ആഗോള സർട്ടിഫിക്കേഷനുകളും സ്വീകരിക്കുന്നതിന് MSME-കൾക്ക് പ്രോത്സാഹനങ്ങൾ നൽകുക എന്നിവ തന്ത്രപരമായ അധിക നയ ശുപാർശകളിൽ ഉൾപ്പെടുന്നു. മേഖലാ-നിർദ്ദിഷ്ട MSME പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി ഡ്രൈവിംഗ് ഇന്റർനാഷണൽ ഹോളിസ്റ്റിക് മാർക്കറ്റ് ആക്‌സസ് ഇനിഷ്യേറ്റീവ് (DISHA) ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വ്യവസായ വിദഗ്ധർ ഊന്നിപ്പറഞ്ഞു.
ഇ-കൊമേഴ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, അന്താരാഷ്ട്ര വ്യാപാര നിയന്ത്രണങ്ങൾ എന്നിവയിൽ MSME-കളെ പരിശീലിപ്പിക്കുന്നതിനുള്ള എക്‌സ്‌പോർട്ട് റെഡിനസ് പ്രോഗ്രാമുകളുടെ പ്രാധാന്യവും പങ്കാളികൾ എടുത്തുകാണിച്ചു. അതിർത്തി കടന്നുള്ള ഡിജിറ്റൽ വ്യാപാരം ശക്തിപ്പെടുത്തുന്നതിന് ഇ-കൊമേഴ്‌സ് നിര്യാത് ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ വിപുലീകരണം സംബന്ധിച്ച ചർച്ച മറ്റൊരു പ്രധാന മേഖലയായിരുന്നു.
അന്താരാഷ്ട്ര വ്യാപാരത്തിനും വ്യാപാര ധനകാര്യത്തിനുമായി തടസ്സമില്ലാത്തതും ഇലക്ട്രോണിക്, പേപ്പർ രഹിത വ്യാപാര ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മുൻനിര ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) സംരംഭമായ ഭാരത്‌ട്രേഡ്‌നെറ്റ് (BTN) ആയിരുന്നു മറ്റൊരു പ്രധാന ചർച്ചാ വിഷയം. ഭാരത് ട്രേഡ്നെറ്റിനെ ഇന്ത്യയുടെ വ്യാപാരത്തിനായുള്ള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായി സ്ഥാപനവൽക്കരിക്കുക, ആധാർ, ഡിജിലോക്കർ, യുപിഐ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി സംയോജിപ്പിക്കുക, തടസ്സമില്ലാത്ത വ്യാപാര ധനസഹായ അംഗീകാരങ്ങൾക്കായി ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയും കയറ്റുമതി പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന് അനിവാര്യമായി കണക്കാക്കപ്പെട്ടു. സംസ്ഥാന/ജില്ലാ കയറ്റുമതി സെല്ലുകൾ ശക്തിപ്പെടുത്തുക, ബെയർ സെല്ലർ മീറ്റ് (Buyer - Seller Meet - ബിഎസ്എം) പ്രോഗ്രാമുകൾ വികസിപ്പിക്കുക, ഭാരത് ട്രേഡ്നെറ്റിനായി ഒരു കേന്ദ്ര വ്യാപാര രജിസ്ട്രിയും ഇന്ററോപ്പറബിലിറ്റി ചട്ടക്കൂടും വികസിപ്പിക്കുക എന്നിവ വ്യാപാര സൗകര്യങ്ങളിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പുകളാണെന്ന് വിലയിരുത്തി. ആഗോള വ്യാപാര സൗകര്യ മാനദണ്ഡങ്ങളുമായി, സംയോജിപ്പിക്കുന്നതിലൂടെ, വ്യാപാര വിവര ശേഖരണം കാര്യക്ഷമമാക്കാനും വ്യാപാര ധനസഹായം വർദ്ധിപ്പിക്കാനും കയറ്റുമതി വായ്പാ പ്രവേശനക്ഷമത വർദ്ധിപ്പിക്കാനും ബിടിഎൻ സഹായിക്കുമെന്ന് പങ്കാളികൾ അഭിപ്രായപ്പെട്ടു. ബിടിഎൻ നടപ്പിലാക്കുന്നതിന് മുൻഗണന നൽകുന്നതിനുള്ള മാർഗം ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) സ്ഥാപിക്കുക എന്നതായിരിക്കണമെന്നും നിർദ്ദേശിക്കപ്പെട്ടു.
ജിസിസികൾക്കായുള്ള ദേശീയ ചട്ടക്കൂടിന് കീഴിലുള്ള ഘടനാപരമായ ഒരു പദ്ധതിയും ചർച്ചാ വിഷയമായി. ഇതിൽ നിയന്ത്രണങ്ങൾ, നികുതി നയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പുനഃക്രമീകരിച്ചുകൊണ്ട് ടയർ-1 നഗരങ്ങൾക്ക് പുറത്ത് ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (ജിസിസികൾ) വികസിപ്പിക്കുന്നതിനുള്ള ഘടനാപരമായ പദ്ധതി വിശദമായി ചർച്ച ചെയ്തു. ചർച്ചയെ അടിസ്ഥാനമാക്കി, ജിസിസികളെ വളർന്നുവരുന്ന ജിസിസി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി പാനൽ ചർച്ചയിൽ പങ്കെടുത്തവർ ഇനിപ്പറയുന്ന ശുപാർശകൾ നൽകി:
നിയമ ഭാരം കുറയ്ക്കലും ബിസിനസ്സ് എളുപ്പമാക്കലും, ഗുണനിലവാരമുള്ള ഒരു ടാലന്റ് പൂളും ടാലന്റ് പൈപ്പ്‌ലൈനും സൃഷ്ടിക്കൽ, അക്കാദമിക് മേഖലയുമായുള്ള ഗവേഷണ-വികസനത്തിൽ ജിസിസികളുടെ പങ്കാളിത്തം, ജിസിസിയും സമർപ്പിത നയ ഇടപെടലുകളും സംബന്ധിച്ച ദേശീയ ചട്ടക്കൂട്, വളർന്നുവരുന്ന ടയർ 2 നഗരങ്ങൾക്കുള്ള ഗിഫ്റ്റ് സിറ്റി മോഡൽ, ടയർ 2 നഗരങ്ങളിലെ SEZ ലെ ജിസിസികൾക്കുള്ള നികുതി ആനുകൂല്യങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഗവേഷണ-വികസന പ്രവർത്തനങ്ങൾ, നൈപുണ്യ വികസനം, ട്രാൻസ്ഫർ പ്രൈസിംഗ് റാഷണലൈസേഷൻ, ജിസിസിക്കായുള്ള വളർന്നുവരുന്ന ടയർ-2 ഹബ്ബുകളിൽ ഭൗതികവും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തൽ, ദേശീയ ദൗത്യവുമായുള്ള പങ്കാളിത്തം, ഉദാഹരണത്തിന് AI, ക്വാണ്ടം , ഇന്ത്യയിലെ ജിസിസികളുടെയും വളർന്നുവരുന്ന ടയർ 2 നഗരങ്ങളുടെയും മാർക്കറ്റിംഗും ബ്രാൻഡിംഗും.
ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ കയറ്റുമതി ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലും ഇന്ത്യൻ സംരംഭങ്ങളെ ആഗോള മൂല്യ ശൃംഖലകളുമായി തടസ്സമില്ലാതെ സംയോജിപ്പിക്കുന്നത് ഉറപ്പാക്കുന്നതിലും ഗവണ്മെറ്റിന്റെ അചഞ്ചലമായ പ്രതിബദ്ധത എടുത്തുകാണിച്ചുകൊണ്ട് കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ നടത്തിയ സമാപന പ്രസംഗത്തോടെയാണ് സെഷൻ അവസാനിച്ചത്.
വ്യവസായ വിദഗ്ധർ, നയരൂപീകരണകർത്താക്കൾ, സംരംഭകർ എന്നിവരിൽ നിന്നുള്ള പ്രധാന ഉൾക്കാഴ്ചകളും ശുപാർശകളും ഉൾക്കൊള്ളുന്ന, ഭാവിയിലേക്കുള്ള പ്രവർത്തനക്ഷമമായ രൂപരേഖ സൃഷ്ടിക്കുന്നതിൽ കയറ്റുമതിയെക്കുറിച്ചുള്ള ബ്രേക്ക്ഔട്ട് സെഷൻ വിജയകരമായിരുന്നു. ഈ ചർച്ചകൾ നയ പരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ പരിവർത്തനം എന്നിവയിലൂടെ ഇന്ത്യയുടെ കയറ്റുമതി ശക്തിപ്പെടുത്തുന്നതിനുള്ള ഭാവി നയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കും. സെഷനിലെ പ്രധാന നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ വഴി നടപ്പിലാക്കും.
***
NK
(Release ID: 2108239)
Visitor Counter : 13