രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പൂർവ്വ വിദ്യാർത്ഥികൾ , പ്രമുഖ വ്യക്തികള്‍, സിഎസ്ആറിലേക്കു സംഭാവന ചെയ്യുന്നവര്‍ തുടങ്ങിയവരുടെ ഒരു സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

Posted On: 03 MAR 2025 8:31PM by PIB Thiruvananthpuram
വിസിറ്റേഴ്‌സ് കോൺഫറൻസിനോടനുബന്ധിച്ച്  പൂർവ്വ വിദ്യാർത്ഥികൾ, പ്രമുഖ വ്യക്തികള്‍, സിഎസ്ആറിലേക്കു സംഭാവന ചെയ്യുന്നവര്‍ തുടങ്ങിയവരുടെ ഒരു സംഘം ഇന്ന് (മാര്‍ച്ച് 3, 2025) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി.

ജീവിത വിജയം നേടിയ വിശാല മനസ്‌കരും മനുഷ്യ സ്‌നേഹികളുമായ ആളുകളെ കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ടെന്നു രാഷ്ട്രപതി ഭവനില്‍ അവരെ സ്വാഗതം ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. രാജ്യങ്ങളുടെ യഥാര്‍ത്ഥ സമ്പത്ത് അവിടുത്തെ ജനങ്ങളാണെന്ന് അവര്‍ പറഞ്ഞു. വിദേശത്തു താമസിക്കുന്നവര്‍ ഉള്‍പ്പടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭാരതമാതാവിനോട് ദൃഢമായ സ്‌നേഹബന്ധം ഉണ്ടെന്നുള്ളത് സന്തോഷകരമാണ്.

മികവിനൊപ്പം സാമൂഹിക ഉള്‍പ്പെടുത്തലും സംവേദനക്ഷമതയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അനിവാര്യമായ ഘ്ടകമാകണമെന്ന് രാഷ്ട്രപതി പറഞ്ഞു. സമൂഹത്തെ സഹായിക്കുമ്പോള്‍ അവരുടെ വിജയം യഥാര്‍ത്ഥത്തില്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നുവെന്ന് അവര്‍ പറഞ്ഞു. പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യൂദയകാംക്ഷികളാണ് അവരില്‍ പലരുമെന്ന് അവര്‍ പറഞ്ഞു . അങ്ങനെ ചെയ്യുന്നതു വഴി, തങ്ങളുടെ പഴയ സ്ഥാപനത്തെ സഹായിക്കുക മാത്രമല്ല, മഹത്തായ ജീവിതമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുക കൂടിയാണു ചെയ്യുന്നത് . കൃതജ്ഞതയും സേവനവുമാണ് ആ ജീവിതമൂല്യങ്ങള്‍.

യുവതലമുറകള്‍ക്ക് ഇവര്‍ മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.  ജീവിത വിജയം നേടിയ അ വരെപ്പോലുള്ളവര്‍ ഉദാരമതികളാകുമ്പോള്‍, യുവാക്കളും അവരുടെ മാതൃക പിന്തുടരാന്‍ സാദ്ധ്യതയുണ്ട്.

ഇന്തോ-എംഐഎം പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. കൃഷ്ണ ചിവുകുല; ഐസിഎഫ് ഇന്റര്‍നാഷണല്‍ മുന്‍ ചെയര്‍മാന്‍ ശ്രീ സുധാകര്‍ കേശവന്‍; ഫസ്റ്റ് നാഷണല്‍ റിയാലിറ്റി മാനേജ്‌മെന്റ് എല്‍എല്‍സി പ്രസിഡന്റ് ശ്രീ അനില്‍ ബന്‍സാല്‍; ഇന്‍ഡിഗോ പെയ്ന്റ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ഹേമന്ത് ജലന്‍; ഐഐടി ബോംബെ മുന്‍ ഡയറക്ടര്‍ പ്രൊഫസര്‍ ജുസര്‍ വാസി; ആക്‌സിലര്‍ വെഞ്ചേഴ്‌സ് ചെയര്‍മാന്‍ ശ്രീ ക്രിസ് ഗോപാലകൃഷ്ണന്‍; അഗിലസിസ് ഇന്‍കിന്റെ പ്രസിഡന്റും സിഇഒയുമായ ശ്രീ രമേഷ് ശ്രീനിവാസന്‍; ഡയമണ്ട് എക്‌സ്പ്രസ് കാര്‍ വാഷ് ഇന്‍ക് സ്ഥാപകന്‍ ശ്രീ നരേഷ് ജയിന്‍; ഐഐടി ഖരഗ്പൂര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ശ്രീ അശോക് ദേസര്‍ക്കാര്‍; മാജിക് സോഫ്റ്റ്‌വെയര്‍ ഇന്‍ക് ചെയര്‍മാന്‍ ശ്രീ അര്‍ജുന്‍ മല്‍ഹോത്ര; ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് ലിമിറ്റഡിന്റെ സിഇഒയും എംഡിയുമായ ശ്രീ കെ. കൃതിവാസന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.
 
SKY

(Release ID: 2107970) Visitor Counter : 42