തെരഞ്ഞെടുപ്പ് കമ്മീഷന്‍
സമാന തിരിച്ചറിയൽക്കാർഡ് (EPIC) നമ്പറുകൾ, ഇരട്ട /വ്യാജ വോട്ടർമാരുണ്ടെന്നതിന്റെ സൂചനയല്ലെന്ന് വ്യക്തമാക്കി തിരെഞ്ഞെടുപ്പ് കമ്മീഷൻ (EC)
Posted On:
02 MAR 2025 12:52PM by PIB Thiruvananthpuram
രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് ഒരേ തിരിച്ചറിയൽക്കാർഡ് (ഇലക്ടറുടെ ഫോട്ടോ ഐഡൻ്റിറ്റി കാർഡ്- EPIC) നമ്പറുകൾ ഉള്ളതായി ചൂണ്ടിക്കാട്ടുന്ന ചില സാമൂഹ്യ മാധ്യമ പോസ്റ്റുകളും മാധ്യമ റിപ്പോർട്ടുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില സമ്മതിദായകരുടെ EPIC നമ്പറുകൾ സമാനമായിരിക്കാമെങ്കിലും, ജനസംഖ്യാ വിശദാംശങ്ങൾ, നിയമസഭാ മണ്ഡലം, പോളിംഗ് ബൂത്ത് എന്നിവയുൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു.
EPIC നമ്പർ ഏതായാലും, ഏതൊരു സമ്മതിദായകനും അവരുടെ സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെ അതത് മണ്ഡലത്തിലെ നിർദ്ദിഷ്ട പോളിംഗ് സ്റ്റേഷനിൽ മാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ. വോട്ടർ പട്ടികയിൽ ചേർത്തിട്ടുള്ളത് എവിടെയോ അവിടെ മാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ എന്ന് സാരം.
എല്ലാ സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങളിലെയും വോട്ടർപ്പട്ടിക ഡാറ്റാബേസ് ERONET പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിന് മുമ്പ് പിന്തുടർന്നിരുന്ന വികേന്ദ്രീകൃതവും മനുഷ്യശേഷിയിലധിഷ്ഠിതവുമായ സംവിധാനം മൂലമാണ് വ്യത്യസ്ത സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങളിലെ ചില സമ്മതിദായകർക്ക് സമാനമായ EPIC നമ്പർ/സീരീസ് അനുവദിക്കപ്പെട്ടത്. ചില സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങളിലെ സിഇഒ ഓഫീസുകൾ ഒരേ EPIC ആൽഫാന്യൂമെറിക് സീരീസ് ഉപയോഗിക്കുന്നതിനും വ്യത്യസ്ത സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങളില വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാർക്ക് ഇരട്ട EPIC നമ്പറുകൾ അനുവദിക്കുന്നതിനുമുള്ള സാധ്യതയ്ക്ക് ഇത് കാരണമായി.
എന്നിരുന്നാലും, ഇത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി, രജിസ്റ്റർ ചെയ്യുന്ന സമ്മതിദായകർക്ക് സമർപ്പിത EPIC നമ്പർ അനുവദിക്കുന്നത് ഉറപ്പാക്കാൻ കമ്മീഷൻ തീരുമാനിച്ചു. ഇരട്ട EPIC നമ്പർ സംബന്ധിച്ച കേസുകൾ സമർപ്പിത EPIC നമ്പർ അനുവദിച്ചുകൊണ്ട് പരിഹരിക്കും. ഈ പ്രക്രിയയ്ക്ക് സഹായകമാം വിധം ERONET 2.0 പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ് ചെയ്യും.
SKY
*********
(Release ID: 2107598)
Visitor Counter : 20