സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ഇവിടുത്തെ ഊർജ്ജവും ജിജ്ഞാസയും പ്രചോദനകരമാണ് ": ഡോ. ബ്രയാൻ ഗ്രീൻ, താജ്മഹൽ സന്ദർശിച്ചു.

Posted On: 02 MAR 2025 9:44AM by PIB Thiruvananthpuram
" ശാസ്ത്രത്തോടും നൂതനാശയങ്ങളോടും സമാനതകളില്ലാത്ത ആവേശമാണ് ഞാൻ ഇന്ത്യയിൽ കണ്ടിട്ടുള്ളത്. ഇവിടുത്തെ വിദ്യാർത്ഥികളിലെ ഊർജ്ജവും ജിജ്ഞാസയും പ്രചോദനം നൽകുന്നതാണ്," താജ്മഹൽ സന്ദർശന വേളയിൽ ഡോ. ബ്രയാൻ ഗ്രീൻ പറഞ്ഞു. വിദ്യാഭ്യാസത്തിലും ശാസ്ത്ര ഗവേഷണത്തിലുമുള്ള ഇന്ത്യയുടെ സവിശേഷമായ സമീപനത്തെ പ്രശംസിച്ച അദ്ദേഹം, ആഗോളതലത്തിൽ സ്വാധീനം സൃഷ്ടിക്കാനുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ആവേശവും അഭിലാഷവും ചൂണ്ടിക്കാട്ടി.


"ഇന്ത്യ ഭൂതലത്തിലും കൂടുതൽ മനോഹരമാണ്," ബഹിരാകാശത്ത് നിന്ന് രാജ്യത്തെ നിരീക്ഷിച്ച മുൻ നാസ ബഹിരാകാശയാത്രികൻ മൈക്ക് മാസിമിനോ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സൗന്ദര്യാത്മക പ്രഭാവത്തോടുള്ള തന്റെ ആരാധന പ്രകടിപ്പിച്ച അദ്ദേഹം, താജ്മഹലിന്റെ അസാധാരണമായ കരകൗശല വൈദഗ്ധ്യത്തെ പ്രശംസിച്ചു. ഇത് ഇന്ത്യയുടെ എഞ്ചിനീയറിംഗിന്റെയും രൂപകൽപ്പനയുടെയും സമ്പന്നമായ പാരമ്പര്യത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യാ സന്ദർശനം നടത്തുന്ന ഡോ. ബ്രയാൻ ഗ്രീനും മൈക്ക് മാസിമിനോയും രാജ്യത്തിന്റെ സമ്പന്നമായ ശാസ്ത്രീയ, വിദ്യാഭ്യാസ, സാംസ്കാരിക പൈതൃകത്തിൽ ആകൃഷ്ടരായി . സന്ദർശനത്തിന്റെ ഭാഗമായി, അവർ താജ്മഹൽ സന്ദർശിച്ചു. അവിടെ അവർ ശാസ്ത്രം, എഞ്ചിനീയറിംഗ്, കരകൗശല വൈദഗ്ദ്ധ്യം എന്നിവയിൽ  ഇന്ത്യയുടെ മുന്നേറ്റങ്ങളിൽ  തങ്ങളുടെ പ്രശംസ അറിയിച്ചു .
 

പ്രശസ്ത സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും, എഴുത്തുകാരനും, കൊളംബിയ സർവകലാശാലയിലെ ഗണിതശാസ്ത്ര-ഭൗതികശാസ്ത്ര പ്രൊഫസറുമായ പ്രൊഫ. ബ്രയാൻ ഗ്രീൻ, സൂപ്പർസ്ട്രിംഗ് സിദ്ധാന്തത്തിന് നൽകിയ വിപ്ലവകരമായ സംഭാവനകൾക്ക് പ്രശസ്തനാണ്.
 

നാസയുടെ രണ്ട് പ്രധാന ബഹിരാകാശ ദൗത്യങ്ങളിൽ ഭാഗമായിട്ടുള്ള മൈക്ക് മാസിമിനോ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. നിലവിൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. ബഹിരാകാശത്ത് നിന്ന് ട്വീറ്റ് ചെയ്ത ആദ്യത്തെ ബഹിരാകാശയാത്രികൻ എന്ന നിലയിൽ ശ്രദ്ധേയനാണ്. ബഹിരാകാശ പര്യവേക്ഷണത്തിൽ, പ്രത്യേകിച്ച് 2002 ലും 2009 ലും ഹബിൾ ബഹിരാകാശ ദൂരദർശിനി സേവന ദൗത്യങ്ങളിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഡോ. ഗ്രീനിന്റെയും,മാസിമിനോയുടെയും താജ്മഹൽ സന്ദർശനം ആഗോള ശാസ്ത്ര സമൂഹത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ എടുത്തുകാണിക്കുന്നു. കരകൗശല വൈദഗ്ധ്യത്തിലെ ഇന്ത്യയുടെ ചരിത്രപരമായ മികവിനും ആഗോളതലത്തിൽ ശാസ്ത്രത്തിലും നൂതനാശയത്തിലും രാജ്യത്തിന്റെ അതിവേഗ മുന്നേറ്റത്തിനും ഇടയിലുള്ള ഒരു പാലമായി ഇവരുടെ ഇന്ത്യാ സന്ദർശനം വർത്തിക്കുന്നു

 

 
SKY

(Release ID: 2107596) Visitor Counter : 15