ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജീവകാരുണ്യ പ്രവർത്തനങ്ങൾ വാണിജ്യവൽക്കരണത്തിന്റെയും വില്പനയുടെയും തത്വചിന്തയാൽ നയിക്കപ്പെടരുത് : ഉപരാഷ്ട്രപതി

മുംബൈയിലെ കെപിബി ഹിന്ദുജ കോളേജിന്റെ 75-ാം വാർഷികാഘോഷ ചടങ്ങിനെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു

Posted On: 01 MAR 2025 8:02PM by PIB Thiruvananthpuram
ജീവകാരുണ്യ പ്രവർത്തനങ്ങൾ, വാണിജ്യവൽക്കരണത്തിന്റെയും വില്പനയുടെയും തത്വചിന്തയാൽ നയിക്കപ്പെടരുത് എന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ എന്ന് പറഞ്ഞു.

മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതി ചെയ്യുന്ന കെ.പി.ബി ഹിന്ദുജ കോളേജ് ഓഫ് കൊമേഴ്‌സിന്റെ 75-ാം വാർഷികാഘോഷത്തിൽ അദ്ദേഹം മുഖ്യാതിഥിയായി. “ സമത്വം സ്ഥാപിക്കുന്നതിനാൽ, വിദ്യാഭ്യാസം ഏറ്റവും സ്വാധീനം ചെലുത്തുന്നതും പരിവർത്തനാത്മകവുമായ ഒരു സംവിധാനമാണ്. അത് അസമത്വങ്ങളെ കുറയ്ക്കുന്നു. സന്തുലിതാവസ്ഥ പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ പാതയിലൂടെ പ്രതിഭയെ കണ്ടെത്തി അത് പ്രതിഭയെ വാർത്തെടുക്കുന്നു ”. അദ്ദേഹം പറഞ്ഞു.

വ്യവസായ മേഖലയോടും കോർപ്പറേറ്റ് പ്രമുഖരോടും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്തു. “ഈ വേദിയിൽ നിന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് തിരികെ സംഭാവന നൽകുന്നു എന്ന് ഞാൻ കണ്ട ഈ വേദിയിൽ നിന്ന് ഞാൻ അഭ്യർത്ഥിക്കുന്നു . അത് സർക്കാരിന്റെയും സ്വകാര്യ മേഖലയുടെയും സംയുക്ത ഉത്തരവാദിത്വമാണ്. രാജ്യത്തെ സ്വകാര്യ മേഖല ഈ അവസരത്തിനൊത്ത് ഉണർന്ന് വിദ്യാഭ്യാസത്തിന് ഉയർന്ന മുൻഗണന നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു".

 

നളന്ദ പോലുള്ള വിജ്ഞാന കേന്ദ്രങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ശ്രീ ധൻഖർ ഇങ്ങനെ പറഞ്ഞു :" ഓദന്തപുരി, തക്ഷശില, വിക്രമശില, സോമപുര, നളന്ദ, വല്ലഭി തുടങ്ങിയ മഹത്തായ വിജ്ഞാന കേന്ദ്രങ്ങൾ നമുക്ക് ഉണ്ടായിരുന്നു. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും പണ്ഡിതന്മാർ അറിവ് നേടാനും, അറിവ് നൽകാനും, അറിവ് പങ്കിടാനും ഇവിടെ എത്തി. എന്നാൽ പിന്നീട് ഏകദേശം ആയിരത്തി ഇരുനൂറ് വർഷങ്ങൾക്ക് മുമ്പ് എന്താണ് സംഭവിച്ചത്!"

ഉപരാഷ്ട്രപതിയുടെ ഭാര്യ ഡോ. സുദേഷ് ധൻഖർ, മഹാരാഷ്ട്ര ഗവർണർ ശ്രീ സി.പി. രാധാകൃഷ്ണൻ, ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ശ്രീ അശോക് പി. ഹിന്ദുജ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 
**************

(Release ID: 2107482) Visitor Counter : 16