കൃഷി മന്ത്രാലയം
azadi ka amrit mahotsav

"കൃഷിയും ഗ്രാമീണ അഭിവൃദ്ധിയും" എന്ന വിഷയത്തിലുള്ള ബജറ്റ് അനന്തര വെബിനാർ നാളെ നടക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെർച്വൽ ആയി മുഖ്യപ്രഭാഷണം നടത്തും

प्रविष्टि तिथि: 28 FEB 2025 1:37PM by PIB Thiruvananthpuram
കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയം നാളെ "കൃഷിയും ഗ്രാമീണ അഭിവൃദ്ധിയും" എന്ന വിഷയത്തിൽ ഏകദിന ബജറ്റ് അനന്തര വെബിനാർ സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയിൽ എല്ലാ കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും.  നാളെ ഉച്ചകഴിഞ്ഞ് 3:30 ന് കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ തന്റെ വീക്ഷണം അവതരിപ്പിക്കും. 2025 ലെ ബജറ്റ് പ്രഖ്യാപനങ്ങളുടെ ഫലപ്രദമായ നിർവഹണത്തിനായി കേന്ദ്രീകൃത ചർച്ചയിൽ പങ്കാളികളെ ഉൾപ്പെടുത്താനും തന്ത്രങ്ങൾ രൂപീകരിക്കാനും വെബിനാർ ലക്ഷ്യമിടുന്നു.

ഒരു വെബിനാറിന്റെ രൂപത്തിൽ ക്രമീകരിച്ചിരിക്കുന്ന ഈ പരിപാടി, കാർഷിക വളർച്ച, ഗ്രാമീണ അഭിവൃദ്ധി എന്നിവയുമായി ബന്ധപ്പെട്ട   പ്രധാന മേഖലകളെ അഭിസംബോധന ചെയ്യും. ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്ന കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സഹകരണ സമീപനം ഉറപ്പാക്കും. കൂടാതെ,2025 ലെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള "കൃഷിയും ഗ്രാമീണ അഭിവൃദ്ധിയും" സംബന്ധിച്ച നയങ്ങൾ  നടപ്പിലാക്കുന്നതിൽ സ്വകാര്യ മേഖലയിലെ പ്രമുഖർ,വ്യവസായ പ്രതിനിധികൾ, വിഷയ വിദഗ്ധർ എന്നിവരുൾപ്പെടെയുള്ള പ്രധാന പങ്കാളികളെ ഘടനാപരമായ, ഉപ-പ്രമേയങ്ങളെ ആസ്പദമാക്കിയുള്ള കേന്ദ്രീകൃത വെബിനാറുകളിലൂടെ ഭാഗമാക്കുക എന്നതാണ് പരിപാടിയുടെ  ലക്ഷ്യം.

സംഭാഷണങ്ങൾ സുഗമമാക്കുക, ഉൾക്കാഴ്ചകൾ സമാഹരിക്കുക , നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സമയബന്ധിതവും ഏകോപിതവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. നാളെ രാവിലെ 10 ന്ആരംഭിക്കുന്ന സമ്മേളനത്തിൽ എട്ടോളം പ്രഭാഷകർ വിവിധ വിഷയങ്ങളിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12:3O ന് പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തും.
 
SKY
 
***

(रिलीज़ आईडी: 2106957) आगंतुक पटल : 59
इस विज्ञप्ति को इन भाषाओं में पढ़ें: Odia , Urdu , English , हिन्दी , Tamil