ധനകാര്യ മന്ത്രാലയം
യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഇന്ത്യൻ അനുഭവത്തിൽ നിന്ന് പഠിക്കാൻ മറ്റ് രാജ്യങ്ങൾക്ക് അവസരം നൽകുന്നു - പ്രൊഫസർ കാർലോസ് മോണ്ടസ്, കേംബ്രിഡ്ജ് ബിസിനസ് സ്കൂൾ
23.48 ലക്ഷം കോടി മൂല്യം വരുന്ന 16.99 ബില്യൺ യുപിഐ ഇടപാടുകൾ നടന്നതിലൂടെ 2025 ജനുവരി മാസത്തിലെ യുപിഐ ഇടപാടുകൾ എക്കാലത്തെയും ഏറ്റവും ഉയർന്ന സംഖ്യയിൽഎത്തി
Posted On:
27 FEB 2025 11:01PM by PIB Thiruvananthpuram
നാളെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന എൻഎക്‌സ്‌ടി പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ എത്തിയ പ്രൊഫ. കാർലോസ് മോണ്ടെസ് -ന് യുപിഐ സംവിധാനത്തിൻ്റെ പ്രവർത്തനങ്ങളേയും നേട്ടങ്ങളെയും കുറിച്ച് വിശദീകരിച്ചു .കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിലെ ഇന്നൊവേഷൻ ഹബ്ബ് ഫോർ പ്രോസ്‌പെരിറ്റിയുടെ തലവനാണ് പ്രൊഫ. കാർലോസ്.
ഇന്ത്യയിലെ യുപിഐയുടെ പ്രവർത്തനം, വിജയം, ട്രെൻഡുകൾ എന്നിവയെക്കുറിച്ച് DFS, NPCI സംഘം പ്രൊഫ. കാർലോസ് മോണ്ടസിനോട് വിശദീകരിച്ചു . പരിപാടിയിൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (DFS) സാമ്പത്തിക ഉപദേഷ്ടാവ് ശ്രീ സുധീർ ശ്യാം , ഡയറക്ടർ ശ്രീ ജിഗ്നേഷ് സോളങ്കി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യൻ അനുഭവത്തിൽ നിന്ന് പഠിക്കാനും സ്വന്തം രാജ്യങ്ങളിൽ ഇത് എങ്ങനെ നടപ്പിലാക്കണമെന്ന് മനസിലാക്കാനും അവസരമൊരുക്കുന്നുവെന്ന് പ്രൊഫസർ കാർലോസ് മോണ്ടസ് അഭിപ്രായപ്പെട്ടു.

2025 ജനുവരി മാസത്തിൽ ആദ്യമായി യുപിഐ ഇടപാടുകൾ 23.48 ലക്ഷം കോടി മൂല്യം വരുന്ന എക്കാലത്തെയും ഏറ്റവും ഉയർന്ന സംഖ്യയായ 16.99 ബില്യണിൽ എത്തി .
യുപിഐ പേയ്‌മെന്റ് സംവിധാനത്തിന്റെ വിജയത്തിൽ സന്തോഷമുണ്ടെന്ന് അറിയിച്ച പ്രൊഫ. മോണ്ടെസ് ,സർക്കാർ, യുപിഐ സാങ്കേതികവിദ്യ പൗരന്മാർക്ക് ഉപയോക്തൃ സൗഹൃദവമാക്കുന്നതായും നിരന്തര നവീകരണത്തിന് വിധേയമാക്കുന്നതായുമാണ് യുപിഐയുടെ ഉപയോക്താക്കളിൽ എണ്ണത്തിലെ വർധന സൂചിപ്പിക്കുന്നത് എന്നും വ്യക്തമാക്കി.
2023-24 സാമ്പത്തിക വർഷത്തിൽ, ഡിജിറ്റൽ പേയ്‌മെന്റ് മേഖല ശ്രദ്ധേയമായ വികാസം പ്രകടമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള റീട്ടെയിൽ പേയ്‌മെന്റുകളുടെ 80 ശതമാനവും സംഭാവന ചെയ്‌തുകൊണ്ട് ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥയുടെ മൂലക്കല്ലായി യുപിഐ തുടരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ മൊത്തം ഇടപാട് 131 ബില്യൺ കടന്നു. ഇതിന്റെ മൂല്യം 200 ലക്ഷം കോടി രൂപയാണ്. ഉപയോഗിക്കാനുള്ള എളുപ്പവും, ബാങ്കുകളുടെയും ഫിൻടെക് പ്ലാറ്റ്‌ഫോമുകളുടെയും മികച്ച ശൃംഖലയും ചേർന്ന്, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് യുപിഐ പേയ്‌മെന്റുകൾ സൗകര്യപ്രദവും പ്രിയപ്പെട്ടതുമാക്കി മാറ്റി.
2025 ജനുവരിയിലെ കണക്ക് അനുസരിച് 80- ലധികം UPI ആപ്പുകൾ (ബാങ്കിങ് ആപ്പുകളും തേർഡ് പാർട്ടി ആപ്ലിക്കേഷൻ ദാതാക്കളും), 641 ബാങ്കുകൾ എന്നിവ UPI സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 2025 ജനുവരി വരെയുള്ള കണക്കനുസരിച് , മൊത്തം UPI ഇടപാടുകളിൽ P2M വഴി 62.35 ശതമാനവും , P2P ഇടപാടുകൾ 37.65 ശതമാനവും സംഭാവന ചെയ്യുന്നു. 2025 ജനുവരിയിൽ P2M ഇടപാടുകൾ 62.35 ശതമാനത്തിലെത്തുകയും ഇതിൽ 86 ശതമാനവും 500 രൂപ വരെ മൂല്യമുള്ളതുമായിരുന്നു. കുറഞ്ഞ മൂല്യമുള്ള പേയ്‌മെന്റുകൾ നടത്തുന്നതിന് പൗരന്മാർക്കിടയിൽ UPI യിലുള്ള വിശ്വാസത്തെ ആണ് ഇത് സൂചിപ്പിക്കുന്നത് .
UPI സംവിധാനത്തിന്റെ ആഗോളതലത്തിലെ വികാസം:
ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവം അതിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുകയാണെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസ് (DFS) സാമ്പത്തിക ഉപദേഷ്ടാവ് ശ്രീ സുധീർ ശ്യാം അഭിപ്രായപ്പെട്ടു. UPI ആഗോളതലത്തിൽ അതിവേഗം വികാസം പ്രാപിച്ചുകൊണ്ട് വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് തടസ്സമില്ലാത്ത ക്രോസ്-ബോർഡർ ഇടപാടുകൾ സാധ്യമാക്കുന്നു. നിലവിൽ, യുഎഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ് എന്നിങ്ങനെ 7-ലധികം രാജ്യങ്ങളിൽ യുപിഐ സജീവമാണ്. ഇത് ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര തലത്തിലെ പണമിടപാടുകൾ സുഗമമാക്കുന്നു. ഈ വിപുലീകരണം പണമിടപാടുകളെ കൂടുതൽ ശക്തിപ്പെടുത്തുകയും സാമ്പത്തിക ഉൾചേർക്കൽ സാധ്യമാക്കുകയും ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ സ്ഥാനം ഉയർത്തുകയും ചെയ്യും.

യുപിഐയുടെ പ്രകടനം
വർഷങ്ങൾ കൊണ്ട് ഓൺലൈൻ ഇടപാടുകളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും, UPI ഇടപാടുകളുടെ സൗകര്യവും കുറഞ്ഞ ചെലവുമാണ് ഇതിന്റെ തോത് വർധിക്കാൻ കാരണമെന്ന് ശ്രീ ജിഗ്നേഷ് സോളങ്കി അഭിപ്രായപ്പെട്ടു. യുപിഐ സേവനങ്ങൾ ലഭ്യമല്ലാത്ത മേഖലകളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാൻ സഹായിക്കുന്ന നൂതന കണ്ടുപിടുത്തങ്ങൾ ആവിഷ്കരിക്കുന്നതിനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
SKY
****************
(Release ID: 2106841)
Visitor Counter : 55