വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-യുകെ വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച സംയുക്ത പ്രസ്താവന

Posted On: 24 FEB 2025 5:08PM by PIB Thiruvananthpuram
2024 നവംബറിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ യു കെ  പ്രധാനമന്ത്രി കെയർ സ്റ്റാർമറും കൂടിക്കാഴ്ച നടത്തി.വ്യാപാര ചർച്ചകൾ എത്രയും വേഗം പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യം കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും അടിവരയിട്ടു വ്യകതമാക്കുകയുണ്ടായി.

വ്യാപാര കരാറിനായുള്ള ചർച്ചകൾ റിപ്പബ്ലിക് ഓഫ് ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും പുനരാരംഭിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും യു.കെ. ബിസിനസ് ആൻഡ് ട്രേഡ്, സ്റ്റേറ്റ് സെക്രട്ടറി ഹോൺ ജോനാഥൻ റെയ്നോൾഡും ചേർന്ന് ഡൽഹിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. മേൽപ്പറഞ്ഞ, പ്രധാനമന്ത്രിതല ചർച്ചകളുടെ തുടർച്ചയാണിത്.

സുരക്ഷ, പ്രതിരോധം, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, കാലാവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങൾ, ഹരിത ധനകാര്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ സഹകരണാത്മകമായി കെട്ടിപ്പടുത്ത അടുത്ത പങ്കാളിത്തമാണ് ഇന്ത്യയ്ക്കും യുണൈറ്റഡ് കിംഗ്ഡത്തിനും തമ്മിലുള്ളത്. സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും കൈവരിക്കാനുള്ള സംയുക്ത അഭിലാഷമാണ് ഈ ബന്ധത്തിന്റെ കേന്ദ്രബിന്ദു.

ഉഭയകക്ഷി വളർച്ചയ്ക്ക് ഉതകുന്നതും, പരസ്പരപൂരക സമ്പദ്‌വ്യവസ്ഥകളുടെ ശക്തി അടിസ്ഥാനമാക്കിയുള്ളതും, സന്തുലിതവും, പരസ്പര പ്രയോജനകരവും, ഭാവി ലക്ഷ്യമിട്ടുള്ളതുമായ  ഒരു കരാർ യാഥാർത്ഥ്യമാക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇരുപക്ഷവും സമ്മതിച്ചു. വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങളിലുമുള്ള ബിസിനസ് സംരംഭങ്ങൾക്കും ഉപഭോക്താക്കൾക്കും അവസരങ്ങൾ തുറന്നു നൽകുന്നതിനും, നിലനിൽക്കുന്ന ആഴത്തിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാധ്യത തെളിക്കും.

ഇരുരാജ്യങ്ങളുടെയും ശോഭനമായ ഭാവി ലക്ഷ്യമിട്ട് നീതിയുക്തവുമായ ഒരു വ്യാപാര കരാർ ഉറപ്പാക്കും വിധം കരാറിന്മേലുള്ള അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സഹകരിച്ച് പ്രവർത്തിക്കാനും ഇരു നേതാക്കളും ഇരുപക്ഷത്തെയും പ്രതിനിധികൾക്ക് നിർദ്ദേശം നൽകി.

(Release ID: 2106059) Visitor Counter : 30


Read this release in: English , Urdu , Marathi , Hindi