തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ സമ്മേളനം സംഘടിപ്പിക്കുന്നു
Posted On:
24 FEB 2025 5:12PM by PIB Thiruvananthpuram
ന്യൂഡൽഹി, 24 ഫെബ്രുവരി 2025
2025 മാർച്ച് 4-5 തീയതികളിൽ ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി & ഇലക്ഷൻ മാനേജ്‌മെന്റിൽ വെച്ച് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി (സിഇഒ) ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്മളനം സംഘടിപ്പിക്കുന്നു.
ശ്രീ ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റതിനുശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്. ഇപ്രാവശ്യം ആദ്യമായി, സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരു ഡി.ഇ.ഒയെയും ഒരു ഇ.ആർ.ഒയെയും നാമനിർദ്ദേശം ചെയ്യാൻ സി.ഇ.ഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമപ്രകാരം സ്ഥാപിതമായ ഭരണസ്ഥാപനത്തിലെ അധികാരികൾ (Statutory authorities) എന്ന നിലയിൽ, സി.ഇ.ഒമാർ, ഡി.ഇ.ഒമാർ, ഇ.ആർ.ഒമാർ എന്നിവർ സംസ്ഥാന, ജില്ലാ, നിയമസഭാ മണ്ഡല തലങ്ങളിൽ പ്രധാന പ്രവർത്തകരാണ്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരസ്പരം അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കുന്നതിനും പരസ്പര പഠനത്തിനുമുള്ള ഒരു വേദിയാണ് രണ്ട് ദിവസത്തെ സമ്മേളനം. ഐടി ആർക്കിടെക്ചർ, ഫലപ്രദമായ ആശയവിനിമയം, സോഷ്യൽ മീഡിയ വ്യാപനം വർദ്ധിപ്പിക്കൽ, തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ വിവിധ പ്രവർത്തകരുടെ നിയമപരമായ പങ്ക് എന്നിവയുൾപ്പെടെ ആധുനിക തിരഞ്ഞെടുപ്പ് നിർവഹണത്തിന്റെ പ്രധാന മേഖലകളെക്കുറിച്ച് സമ്മേളനത്തിന്റെ ഒന്നാം ദിവസം ചർച്ചകൾ നടക്കും. രണ്ടാം ദിവസം, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സിഇഒമാർ കഴിഞ്ഞ ദിവസത്തെ വിഷയാധിഷ്ഠിത ചർച്ചകളെക്കുറിച്ചുള്ള പ്രവർത്തന പദ്ധതികൾ അവതരിപ്പിക്കും.
(Release ID: 2105864)
Visitor Counter : 14