ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

സമത്വം സ്ഥാപിക്കുന്നതിനും അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനും ഭരണസംവിധാനത്തിൽ ലിംഗ പങ്കാളിത്തം ഉണ്ടാകേണ്ടത് അനിവാര്യം :ഉപരാഷ്ട്രപതി

ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻഖർ ആഫ്രിക്കൻ-ഏഷ്യൻ ഗ്രാമവികസന സംഘടനയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു

Posted On: 21 FEB 2025 4:47PM by PIB Thiruvananthpuram

ന്യൂ ഡൽഹി, 21 ഫെബ്രുവരി 2025

 

ന്യൂഡൽഹിയിൽ ഇന്ന് നടന്ന ആഫ്രിക്കൻ-ഏഷ്യൻ ഗ്രാമവികസന സംഘടനയുടെ സമ്മേളനത്തിൽ ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻഖർ പ്രതിനിധികളെ അഭിസംബോധന ചെയ്തു. സമത്വം സ്ഥാപിക്കുന്നതിനും അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനും ഭരണസംവിധാനത്തിൽ ലിംഗ പങ്കാളിത്തം ഉണ്ടാകേണ്ടത് അടിസ്ഥാനപരമായ അനിവാര്യതയാണെന്ന്അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായി, ഭരണത്തിൽ സ്ത്രീകളുടെ ഘടനാപരമായ പങ്കാളിത്തം ഉള്ള ലോകത്തിലെ ഏക രാജ്യം ഇന്ത്യയായിരിക്കാം . ഗ്രാമങ്ങളിലും മുനിസിപ്പൽ മേഖലകളിലും മൂന്നിലൊന്ന് സീറ്റ് സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മുതൽ എല്ലാ തലങ്ങളിലുമായി സ്ത്രീ ശാക്തീകരണത്തിന് തന്റെ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത്, സഹകരണം തുടങ്ങിയ മേഖലകളിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ലക്ഷക്കണക്കിന് സ്ത്രീകൾ തിരഞ്ഞെടുക്കപ്പെടുന്നത്, വിവിധ മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത്, ജില്ലാ തലങ്ങളിൽ സ്ത്രീകൾ ഭരണപരമായ വെല്ലുവിളികൾ  നേരിടുന്നു. 

1.5 ശതകോടി ജനങ്ങളുള്ള ഒരു രാജ്യത്ത്, കഴിഞ്ഞ ഒരു ദശകത്തിനിടെ വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, എന്നിവയ്ക്ക് പുറമെ മറ്റ് അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ ആയ ഇന്റർനെറ്റ്, വൈദ്യുതി, പാചകവാതകം,ശുചിമുറി തുടങ്ങിയ എല്ലാ മേഖലകളിലും വലിയ മാറ്റം കാണുന്നുണ്ടെന്ന് ഡോ. ജഗ്ദീപ് ധൻഖർ വ്യക്തമാക്കി. വിദ്യാഭ്യാസം, ജന ശാക്തീകരണം എന്നീ വീക്ഷണ വശങ്ങളിലൂടെ സർക്കാർ വിവിധ പരിവർത്തന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തിനും ജനങ്ങൾക്കും വളരെയധികം ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിശീർഷ ഇന്റർനെറ്റ് ഉപയോഗത്തിൽ ഇന്ത്യ, അമേരിക്കയേക്കാളും ചൈനയേക്കാളും മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിന്റെയോ ഡിജിറ്റൽ കൈമാറ്റത്തിന്റെയോ കാര്യത്തിൽ, ആഗോള സമൂഹങ്ങളിൽ 50 ശതമാനത്തിലധികവും നമ്മുടെ സംഭാവനയാണെന്ന് അദ്ദേഹം പറഞ്ഞു.ഒരു ദശാബ്ദം മുമ്പ്, നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥാനം ആഗോള തലത്തിൽ ഇരട്ട അക്കത്തിലായിരുന്നു . ഇപ്പോൾ നാം ലോകത്തിലെ അഞ്ചാം സ്ഥാനത്താണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള പാതയിലാണ് നാം . ഗ്രാമവികസനം, ജനങ്ങളുടെ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ മികച്ച സംരംഭങ്ങളുടെ സ്വാധീനം എന്തായിരിക്കുമെന്നതിന് ഇന്ത്യ ലോകത്തിന് ഒരു മാതൃകയാണെന്ന് ഡോ. ധൻഖർ പറഞ്ഞു. ഈ സംയോജനം രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ലോകത്തിന്റെ സ്ഥിരത നിർവചിക്കുന്നതിൽ ആഫ്രിക്കൻ-ഏഷ്യൻ ഗ്രാമവികസന സംഘടനയുടെ ഈ സമ്മേളനം വളരെയധികം നിർണായകമാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടുു. ലോകത്തിന്റെ സ്ഥിരത നിർവചിക്കണമെങ്കിൽ ഗ്രാമീണ മേഖല, കൃഷി, കോർപ്പറേറ്റ് മേഖല എന്നിവയുടെ വളർച്ചയാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിന് ധാരാളം വെല്ലുവിളികൾ നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി . നാം ഉടമസ്ഥരല്ലാത്ത പ്രകൃതിവിഭവങ്ങൾ അശ്രദ്ധമായി ചൂഷണം ചെയ്യുന്നതിലൂടെ നാം തന്നെ സൃഷ്ടിക്കുന്ന ഒരു ഭീഷണിയാണ് കാലാവസ്ഥാ വ്യതിയാനമെന്ന് ഉപരാഷ്ട്രപതി ശ്രീ ധൻഖർ പറഞ്ഞു. ഭൂമി മനുഷ്യർക്ക് മാത്രമല്ല, മറ്റുള്ളവർക്കും വേണ്ടിയുള്ളതാണ്. വിശപ്പ് , ദാരിദ്ര്യം തുടങ്ങിയ വെല്ലുവിളികളും ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ജനങ്ങളെ ശാക്തീകരിക്കുന്നതിനും, പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനും, അഴിമതി കുറയ്ക്കുന്നതിനും, സുതാര്യതയും ഉത്തരവാദിത്വവും സൃഷ്ടിക്കുന്നതിനും ഇന്ത്യ അതിന്റെ സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു.

****************

 


(Release ID: 2105429) Visitor Counter : 19


Read this release in: English , Urdu , Hindi , Tamil