വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

2023 ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമപ്രകാരം പ്രക്ഷേപണ സേവനങ്ങൾ നൽകുന്നതിനുള്ള സേവന അനുമതി ചട്ടക്കൂട് സംബന്ധിച്ച ശുപാർശകൾ ട്രായ് പുറത്തിറക്കി

Posted On: 21 FEB 2025 3:28PM by PIB Thiruvananthpuram

ന്യൂ ഡൽഹി, 21 ഫെബ്രുവരി 2025

 

2023 ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമപ്രകാരം പ്രക്ഷേപണ സേവനങ്ങൾ നൽകുന്നതിനുള്ള സേവന അനുമതി ചട്ടക്കൂട് സംബന്ധിച്ച ശുപാർശകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഇന്ന് പുറത്തിറക്കി.

 

വിവിധ പ്രക്ഷേപണ സേവനങ്ങൾക്കായുള്ള നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ടെലിവിഷൻ ചാനൽ അപ്‌ലിങ്കിംഗ്/ഡൗൺലിങ്കിംഗ് (ടെലിപോർട്ട് ഉൾപ്പെടെ), SNG/DSNG, DTH, HITS, IPTV, FM റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ (CRS) തുടങ്ങിയ പ്രക്ഷേപണ സേവനങ്ങൾ നൽകുന്നതിന് കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ലൈസൻസുകൾ/അനുമതികൾ/രജിസ്ട്രേഷനുകൾ അനുവദിക്കുന്നു.

 

1885-ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിന് പകരമുള്ള 2023-ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമം സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, 2023-ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രാബല്യത്തിൽ വരുന്ന തീയതി ഇതുവരെ അറിയിച്ചിട്ടില്ല. 2023-ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമത്തിലെ 3(1)(a) വകുപ്പ് പ്രകാരം, നിർദ്ദേശിച്ചിരിക്കുന്ന ഫീസ് അല്ലെങ്കിൽ ചാർജുകൾ ഉൾപ്പെടെയുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നവർക്ക് അനുമതി നിർബന്ധമാണ്.

 

2024 ജൂലൈ 25-ന് നൽകിയ കത്തിലൂടെ, കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, 1997-ലെ TRAI നിയമത്തിന്റെ 1(1)(a) വകുപ്പ് പ്രകാരം, ഫീസുകളോ ചാർജുകളോ ഉൾപ്പെടെയുള്ള നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് TRAI-യോട് ശുപാർശകൾ തേടിയിട്ടുണ്ട്; പ്രക്ഷേപണ സേവനങ്ങൾ നൽകുന്നതിനുള്ള അനുമതി, 2023 ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമത്തിന് വിധേയമാക്കാനും, വിവിധ സേവന ദാതാക്കളുടെ കാര്യത്തിൽ നിബന്ധനകളും വ്യവസ്ഥകളും ഏകീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.

 

അതിൻപ്രകാരം, 2024 ഒക്ടോബർ 30-ന്, '2023 ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമപ്രകാരം പ്രക്ഷേപണ സേവനങ്ങൾ നൽകുന്നതിനുള്ള സേവന അനുമതി ചട്ടക്കൂട്' എന്ന തലക്കെട്ടിൽ ഒരു സമാലോചനാ പത്രം പുറത്തിറക്കുകയും ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തു. ബന്ധപ്പെട്ടവരിൽ നിന്ന് ലഭിച്ച അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ട്രായ്-യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടിയാലോചന പ്രക്രിയയുടെ ഭാഗമായി, 2024 ഡിസംബർ 18-ന് ഓപ്പൺ ഹൗസ് ചർച്ച (OHD) നടന്നു.

 

ബന്ധപ്പെട്ട എല്ലാവരിൽ നിന്നും ലഭിച്ച അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളുടെയും, ഓപ്പൺ ഹൗസ് ചർച്ചയിൽ നിന്ന് സമാഹരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ, വിവിധ പ്രക്ഷേപണ നയ മാർഗ്ഗനിർദ്ദേശങ്ങളിലെ വ്യവസ്ഥകൾ പരിശോധിച്ചും, സർക്കാരിന്റെ പരിഗണനയിലുള്ള ട്രായ്-യുടെ പ്രസക്തമായ മുൻകാല ശുപാർശകൾ കണക്കിലെടുത്തും, നിബന്ധനകളും വ്യവസ്ഥകളും വിശകലനത്തിലൂടെ സംയോജിപ്പിച്ച് ലളിതമായ ഒരു അനുമതി ചട്ടക്കൂട് പുനഃക്രമീകരിച്ചു. 2023 ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾക്ക് ഈ നിബന്ധനകളും വ്യവസ്ഥകളും അനുപൂരകമാണ്. അതനുസരിച്ച്, '2023 ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമപ്രകാരം പ്രക്ഷേപണ സേവനങ്ങൾ നൽകുന്നതിനുള്ള സേവന അനുമതി ചട്ടക്കൂട്' സംബന്ധിച്ച ശുപാർശകൾ ട്രായ് അന്തിമമാക്കി. ഈ മേഖലയിലെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ്സ് സുഗമമാക്കുന്നതിനും ശുപാർശകൾ ലക്ഷ്യമിടുന്നു.

 

ശുപാർശ ചെയ്യുന്ന അനുമതി ചട്ടക്കൂട് വ്യത്യസ്ത രീതിയിലുള്ള രണ്ട് നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ട് വയ്ക്കുന്നു. പ്രക്ഷേപണ സേവനങ്ങൾക്ക് അംഗീകാരം നേടാൻ അപേക്ഷിക്കുന്ന സ്ഥാപനത്തിനുള്ളതാണ് ആദ്യത്തേത്; അനുമതി കാലയളവിൽ സേവന വ്യവസ്ഥകൾക്കായി അംഗീകൃത സ്ഥാപനം പാലിക്കേണ്ടവയാണ് രണ്ടാമത്തേത്.

 

ചട്ടങ്ങൾ രൂപപ്പെടുത്തുമ്പോൾ വ്യത്യസ്ത രീതിയിലുള്ള രണ്ട് നിബന്ധനകളും വ്യവസ്ഥകളും സ്വീകരിക്കണം, അതായത്, 'ദി ബ്രോഡ്കാസ്റ്റിംഗ് (സർവീസ് ഓതറൈസേഷൻസ് ഗ്രാന്റ്) റൂൾസ്', 'ദി ബ്രോഡ്കാസ്റ്റിംഗ് (ടെലിവിഷൻ ചാനൽ ബ്രോഡ്കാസ്റ്റിംഗ്, ടെലിവിഷൻ ചാനൽ ഡിസ്ട്രിബ്യുഷൻ, റേഡിയോ ബ്രോഡ്കാസ്റ്റിംഗ്) സേവന ചട്ടങ്ങൾ'.

 

പ്രക്ഷേപണ സേവനങ്ങൾക്ക് ശുപാർശ ചെയ്യുന്ന അംഗീകാരങ്ങളിൽ ടെലിവിഷൻ ചാനൽ ബ്രോഡ്കാസ്റ്റിംഗ് (ഉപഗ്രഹാധിഷ്ഠിതം/ഭൂതല അധിഷ്ഠിതം), ടെലിവിഷൻ ചാനലുകൾക്കുള്ള വാർത്താ ഏജൻസി, ടെലിപോർട്ട്/ടെലിപോർട്ട് ഹബ്, വിദേശ ചാനൽ/വാർത്ത ഏജൻസിയുടെ തത്സമയ പരിപാടി/വാർത്ത/ഫൂട്ടേജുകളുടെ അപ്‌ലിങ്കിംഗ്, ഡയറക്ട് ടു ഹോം (DTH) സേവനം, ഹെഡ് എൻഡ് ഇൻ ദി സ്കൈ (HITS) സേവനം, ഭൂതല റേഡിയോ സേവനം, കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ, ലോ പവർ സ്മോൾ റേഞ്ച് റേഡിയോ സേവനം എന്നിവ ഉൾപ്പെടുന്നു.

 

ശുപാർശയിലെ പ്രസക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു:

  • 1885-ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിന്റെ വകുപ്പ് 4 പ്രകാരം ലൈസൻസ്/അനുമതി നൽകുന്ന നിലവിലുള്ള രീതിക്ക് പകരം, 2023-ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമത്തിന്റെ വകുപ്പ് 3(1)(a) പ്രകാരമാണ് പ്രക്ഷേപണ സേവന അനുമതി നൽകുന്നത്. സേവന അനുമതിയ്ക്കുള്ള നിബന്ധനകളും വ്യവസ്ഥകളും 2023-ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമത്തിന്റെ വകുപ്പ് 56-ന് കീഴിലുള്ള ചട്ടങ്ങളായി വിജ്ഞാപനം ചെയ്യും.
  •  3(1)(a) വകുപ്പ് പ്രകാരമുള്ള സേവന അനുമതി, സേവനവുമായി ബന്ധപ്പെട്ട അവശ്യ വിശദാംശങ്ങൾ അടങ്ങിയ ഒരു അനുമതി പത്രത്തിന്റെ രൂപത്തിലായിരിക്കണം. അനുമതി രേഖയുടെ ഘടന ശുപാർശ ചെയ്തിട്ടുണ്ട്.
  • ‘സേവന അനുമതിക്കുള്ള’ നിബന്ധനകളും വ്യവസ്ഥകളും സമാന സേവനങ്ങൾക്കായി ഏകീകരിച്ചിട്ടുണ്ട്. കൂടാതെ സേവന അനുമതിയ്ക്കായി അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ പ്രക്രിയ, അപേക്ഷക സ്ഥാപനത്തിന് ബാധകമായ മറ്റ് പ്രസക്തമായ വിശദാംശങ്ങൾ/വിവരങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു.
  • നിലവിലുള്ള ലൈസൻസി/അനുമതി കൈവശമുള്ളയാൾ കാലാവധി കഴിയുന്നതിന് മുമ്പ് സ്വമേധയാ പുതിയ അനുമതി വ്യവസ്ഥയിലേക്ക് മാറുന്നതായിരിക്കും. കൂടാതെ, പ്രക്ഷേപണ സേവനങ്ങളുടെ കാര്യത്തിൽ മൈഗ്രേഷന് പ്രോസസ്സിംഗ് ഫീസോ പ്രവേശന ഫീസോ ആവശ്യമില്ല. എന്നിരുന്നാലും. നിലവിലുള്ള ലൈസൻസിന്റെയോ അനുമതിയുടെയോ സാധുത കാലയളവ് പരിഗണിക്കാതെ, ബന്ധപ്പെട്ട സേവന അനുമതിയുടെ സാധുത കാലയളവ് മൈഗ്രേഷൻ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ആയിരിക്കണം.
  •  'ഒരു ടെലിവിഷൻ ചാനലിന്റെ ഗ്രൗണ്ട്-ബേസ്ഡ് ബ്രോഡ്കാസ്റ്റിംഗ്', 'ലോ പവർ സ്മോൾ റേഞ്ച് റേഡിയോ ർവീസ്' എന്നിങ്ങനെയുള്ള പുതിയ സേവനങ്ങളുടെ കൂട്ടിച്ചേർക്കൽ അതോറിറ്റിയുടെ മുൻ ശുപാർശകളെ അടിസ്ഥാനമാക്കിയായിരിക്കും.
  • സേവന വ്യവസ്ഥകളിൽ രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. എല്ലാ പ്രക്ഷേപണ സേവന അനുമതികൾക്കും അനുഗുണമായ രീതിയിൽ ബാധകക്കപ്പെട്ട 'പൊതു നിബന്ധനകളും വ്യവസ്ഥകളും', നിർദ്ദിഷ്ട സേവന അനുമതികൾക്ക് ബാധകമായ 'നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും'.
  • സേവന ദാതാക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്, സേവന അനുമതിയുടെ നിബന്ധനകളിലും വ്യവസ്ഥകളിലും ഭേദഗതികൾ വരുത്തുന്നതിന് (ദേശീയ സുരക്ഷ ഒഴികെയുള്ള കാരണങ്ങൾ) ട്രായ് -യുടെ ശുപാർശകൾ ആവശ്യമായിരിക്കും.
  • റേഡിയോ പ്രക്ഷേപണ സേവനത്തിന്റെ അംഗീകൃത സ്ഥാപനങ്ങൾക്ക് നിർബന്ധിത കോ-ലൊക്കേഷൻ നീക്കം ചെയ്യണം.
  • സാങ്കേതികമായും വാണിജ്യപരമായും സാധ്യമാകുന്നിടത്തെല്ലാം, പ്രക്ഷേപണ സേവന ദാതാക്കൾ തമ്മിലും, ടെലികോം സേവന ദാതാക്കൾ/അടിസ്ഥാന സൗകര്യ ദാതാക്കൾ എന്നിവരുമായും സ്വമേധയാ ഉള്ള അടിസ്ഥാന സൗകര്യങ്ങളുടെ പങ്കിടൽ ശുപാർശ ചെയ്തിട്ടുണ്ട്.
  • ഉപഭോക്തൃ തിരഞ്ഞെടുപ്പ് മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും പരസ്പര പ്രവർത്തനക്ഷമമായ STB കൾ സ്വീകരിക്കാൻ 'ടെലിവിഷൻ ചാനൽ ഡിസ്ട്രിബ്യൂഷൻ സർവീസസ്' ശ്രമിക്കണം.
  • ഇൻബിൽറ്റ് STB പ്രവർത്തനക്ഷമതയുള്ള ഇന്റർ ഓപ്പറബിൾ STB കൾക്കും ടെലിവിഷൻ സെറ്റുകൾക്കുമുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കാനും വിജ്ഞാപനം ചെയ്യാനും TEC.
  • IPTV സേവനം നൽകുന്നതിന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിശ്ചയിക്കപ്പെട്ട 100 കോടി രൂപയുടെ ഏറ്റവും കുറഞ്ഞ ആസ്തി ആവശ്യകത നീക്കം ചെയ്യാൻ ശുപാർശ ചെയ്യുന്നു, കൂടാതെ അത് DoTനൽകുന്ന ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള അംഗീകാരത്തിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകളുമായി ഏകീകരിക്കണം.
  • ഡിജിറ്റൽ സാങ്കേതികവിദ്യ സ്വീകരിക്കാൻ പ്രാപ്തമാക്കുന്ന തരത്തിൽ റേഡിയോ പ്രക്ഷേപണത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും സാങ്കേതികാധിഷ്ഠിതമാക്കി മാറ്റിയിരിക്കുന്നു.
  • 'ടെറസ്ട്രിയൽ റേഡിയോ സർവീസ്' എന്നതിനുള്ള സേവന അനുമതി ഫ്രീക്വൻസി അസൈൻമെന്റിൽ നിന്ന് വേർപെടുത്തുകയും ടെറസ്ട്രിയൽ റേഡിയോ സർവീസിനുള്ള ഫ്രീക്വൻസി അസൈൻമെന്റിനുള്ള സ്പെക്ട്രത്തിന്റെ ലേലം വെവ്വേറെ നടത്തുകയും വേണം.
  • റേഡിയോ ചാനലുകളുടെ പ്രക്ഷേപണത്തിന് പുറമേ, ടെറസ്ട്രിയൽ റേഡിയോ സേവനത്തിന് അനുമതിയുള്ള സ്ഥാപനങ്ങൾക്ക് ഉപയോക്തൃ നിയന്ത്രണമില്ലാതെ ഒരേ ഉള്ളടക്കം ഇന്റർനെറ്റിലൂടെ ഒരേസമയം സ്ട്രീം ചെയ്യാൻ അനുവദിക്കണം.
  • റേഡിയോ പ്രക്ഷേപണ സേവന ദാതാക്കൾക്കായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേക പ്രോഗ്രാം കോഡും പരസ്യ കോഡും നിർദ്ദേശിക്കണം.
     
  • വിവിധ പ്രക്ഷേപണ സേവനങ്ങൾക്കുള്ള ഫീസും ചാർജുകളും ഉൾപ്പെടെയുള്ള നിബന്ധനകളും വ്യവസ്ഥകളും, പ്രത്യേകിച്ച് 'ടെലിവിഷൻ ചാനൽ വിതരണ സേവനങ്ങൾ', 2023 ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമത്തിലെ വ്യവസ്ഥകളുമായി ഏകീകരിച്ചിരിക്കുന്നു.

 

ശുപാർശ ചെയ്യപ്പെട്ട പ്രധാന നിബന്ധനകളും വ്യവസ്ഥകളും താഴെപ്പറയുന്നു:

വ്യവസ്ഥകൾ

നിലവിലുള്ളത്

ശുപാർശ ചെയ്യുന്നത്

DTH സേവനങ്ങൾക്കുള്ള അംഗീകാര ഫീസ് (മുമ്പ് ലൈസൻസ് ഫീസ് എന്നറിയപ്പെട്ടിരുന്നത്)

AGR ന്റെ 8% AGR ന്റെ 3%, 'പൂജ്യം' ആയി കുറയ്ക്കും.  2026-27 സാമ്പത്തിക വർഷം അവസാനിച്ചതിന് ശേഷം അംഗീകാര ഫീസ് ഇല്ല
റേഡിയോ പ്രക്ഷേപണ സേവനങ്ങൾക്കുള്ള അംഗീകാര ഫീസ് (മുമ്പ് വാർഷിക ഫീസ് എന്നറിയപ്പെട്ടിരുന്നത്)
  • AGR ന്റെ 4% അല്ലെങ്കിൽ NOTEF ന്റെ 2.5%, ഏതാണോ കൂടിയത് അത്;
  • ആദ്യ 3 വർഷങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു കാശ്മീർ, ദ്വീപ് പ്രദേശങ്ങൾ എന്നിവയ്ക്ക് GR ന്റെ 2% അല്ലെങ്കിൽ NOTEF ന്റെ 1.25%, അതിനുശേഷം മുകളിൽ പറഞ്ഞതുപോലെ.
  • എല്ലാ നഗരങ്ങൾക്കും AGR ന്റെ 4%;
  • ആദ്യ 3 വർഷങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു കശ്മീർ, ദ്വീപ് പ്രദേശങ്ങൾ എന്നിവയ്ക്ക് AGR ന്റെ 2%, തുടർന്ന് മുകളിൽ പറഞ്ഞതു പോലെ

DTH സേവനത്തിനുള്ള ബാങ്ക് ഗ്യാരണ്ടി

ആദ്യം 5 കോടി രൂപ, തുടർന്ന് രണ്ട് പാദങ്ങളിലെ ലൈസൻസ് ഫീസ്

5 കോടി രൂപ അല്ലെങ്കിൽ രണ്ട് പാദങ്ങളിലെ അംഗീകാര ഫീസിന്റെ 20%, ഏതാണോ കൂടിയത് അത്
HITS സേവനത്തിനുള്ള ബാങ്ക് ഗ്യാരണ്ടി ആദ്യ 3 വർഷത്തേക്ക് 40 കോടി രൂപ

അംഗീകാരത്തിന്റെ സാധുതയ്ക്ക് 5 കോടി രൂപ

HITS സേവനത്തിന്റെ പ്രോസസ്സിംഗ് ഫീസ് 1 ലക്ഷം രൂപ 10000 രൂപ
HITS സേവനത്തിന്റെ സാധുത കാലയളവ്

തുടക്കത്തിൽ 10 വർഷം, പുതുക്കുന്നതിന് വ്യവസ്ഥയില്ല

ഒരു സമയം 10 വർഷം വീതം പുതുക്കാവുന്ന 20 വർഷം
ടെറസ്ട്രിയൽ റേഡിയോ സർവീസിനുള്ള പുതുക്കൽ കാലയളവ് FM റേഡിയോയിൽ പുതുക്കുന്നതിന് വ്യവസ്ഥയില്ല ഒരു സമയം 10 വർഷം കൂടുമ്പോൾ പുതുക്കൽ

 

സാമ്പത്തിക ആവശ്യകതകളുടെ ഏകീകരണം, പൊതുവായ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ഏകീകരണം, സമാന സേവനങ്ങൾക്കുള്ള ബാധ്യതകൾ (DTH, HITS), അടിസ്ഥാന സൗകര്യങ്ങൾ പങ്കിടാനുള്ള വ്യവസ്ഥകൾ, അടിയന്തര/ദുരന്ത സാഹചര്യങ്ങളിൽ ബാധകമായ വ്യവസ്ഥകൾ, നിരീക്ഷണവും പരിശോധനയും, നിയമ ലംഘനം, ടെലിവിഷൻ പ്രക്ഷേപണം/വിതരണ സേവനങ്ങൾ, എല്ലാ റേഡിയോ പ്രക്ഷേപണ സേവനങ്ങൾക്കും ബാധകമായ പ്രോഗ്രാം കോഡും പരസ്യ കോഡും എന്നിവ ശുപാർശ ചെയ്തിട്ടുണ്ട്.

 

ശുപാർശകൾ ട്രായ്-യുടെ വെബ്‌സൈറ്റിൽ (www.trai.gov.in) ലഭ്യമാണ്. വ്യക്തതയ്‌ക്കും വിവരങ്ങൾക്കും ഡോ. ദീപാലി ശർമ്മ, ഉപദേഷ്ടാവ് (ബ്രോഡ്‌കാസ്റ്റിംഗ് ആൻഡ് കേബിൾ സർവീസസ്), ട്രായ്‌-യുമായി +91-11-20907774 എന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടാം.

*********************


(Release ID: 2105415) Visitor Counter : 14