റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
പുതിയ ഫാസ്റ്റാഗ് നിയമം സംബന്ധിച്ച വിശദീകരണം
Posted On:
19 FEB 2025 5:02PM by PIB Thiruvananthpuram
ഫാസ്ടാഗ് നിയമങ്ങളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വിശദീകരണം നൽകി. റീഡ് ചെയ്യുന്നതിന് മുൻപ് 60 മിനിറ്റിൽ കൂടുതൽ നേരമോ റീഡ് ടൈമിനു ശേഷം 10 മിനിറ്റ് വരെയോ സജീവമല്ലാത്ത ഫാസ്ടാഗുകളിലെ ഇടപാടുകൾ നിരസിക്കുന്നതായി വാർത്തയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറപ്പെടുവിച്ച 28.01.2025 ലെ സർക്കുലർ നമ്പർ No NPCI/2024-25/NETC/004A, ഫാസ്‌ടാഗിൻ്റെ ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചു..
വാഹനം ടോൾ പ്ലാസകൾ കടക്കുമ്പോൾ ഫാസ്റ്റ് ടാഗ് തൽസ്‌ഥിതി സംബന്ധിച്ച് അക്വയറർ ബാങ്കും ഇഷ്യൂവർ ബാങ്കും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനാണ് NPCI ഈ സർക്കുലർ പുറപ്പെടുവിച്ചത്.വാഹനം ടോൾ പ്ലാസ കടന്നുപോകുന്ന അവസരത്തിൽ ന്യായമായ സമയത്തിനുള്ളിൽ ഫാസ്റ്റ് ടാഗ് ഇടപാടുകൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതുവഴി ഇടപാടുകളുടെ കാലതാമസം മൂലം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും ഈ സർക്കുലർ ലക്ഷ്യമിടുന്നു.
എല്ലാ ദേശീയപാത ടോൾ പ്ലാസകളും ICD 2.5 പ്രോട്ടോക്കോളിലാണ് പ്രവർത്തിക്കുന്നത്.ഇത് തത്സമയ ടാഗ് സ്റ്റാറ്റസ് നൽകുന്നു. അതിനാൽ ഫാസ്റ്റ് ടാഗ് ഉപഭോക്താക്കൾക്ക് ടോൾ പ്ലാസ കടക്കുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും റീചാർജ് ചെയ്യാം.
സംസ്ഥാന പാതകളിലെ ചില ടോൾ പ്ലാസകൾ ഇപ്പോഴും ICD 2.4 പ്രോട്ടോക്കോളിലാണ് പ്രവർത്തിക്കുന്നത്. അവയ്ക്ക് ടാഗ് സ്റ്റാറ്റസ് സംബന്ധിച്ച പുതുക്കിയ വിവരങ്ങൾ ലഭ്യമാക്കേണ്ടത് ആവശ്യമാണ്. അത്തരം എല്ലാ ടോൾ പ്ലാസകളും ഉടൻ തന്നെ ICD 2.5 പ്രോട്ടോക്കോളിലേക്ക് മാറ്റാൻ പദ്ധതിയിടുന്നു.
നേരിട്ടുള്ള റീചാർജുകളുടെ ആവശ്യകത ഇല്ലാതാക്കുന്നതിനായി, ഫാസ്ടാഗ് ഉപഭോക്താക്കൾ അവരുടെ ഫാസ്ടാഗ് വാലറ്റ് യുപിഐ/കറന്റ്/സേവിംഗ് അക്കൗണ്ടുകളുമായി ഓട്ടോ-റീചാർജ് ക്രമീകരണത്തിന് കീഴിൽ ലിങ്ക് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. ടോളിൽ എത്തുന്നതിനുമുമ്പ്, യുപിഐ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ വിവിധ പേയ്‌മെന്റ് ചാനലുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഫാസ്ടാഗ് റീചാർജ് ചെയ്യുന്നത് തുടരാം.
SKY
**********
(Release ID: 2104803)
Visitor Counter : 39