കൃഷി മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി ഫസൽ ബീമ യോജനയുടെ ഒന്‍പത് വര്‍ഷങ്ങള്‍

അന്നദാതാക്കളുടെ ശാക്തീകരണവും ഉപജീവന സംരക്ഷണവും

Posted On: 17 FEB 2025 6:55PM by PIB Thiruvananthpuram
ആമുഖം

രാജ്യത്തെ കര്‍ഷക ശാക്തീകരണത്തന്റെ ദശകം പൂര്‍ത്തീകരിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി ഫസൽ ബീമ യോജന 2025 ഫെബ്രുവരി 18 ന് അതിന്റെ ഒമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു.  2016 ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ച  ഈ പദ്ധതി, പ്രവചനാതീത പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന വിളനാശത്തിന് സമഗ്രമായ ഒരു പ്രതിരോധം തീര്‍ക്കുന്നു.  ഈ സംരക്ഷണം കർഷകരുടെ വരുമാനം സ്ഥിരപ്പെടുത്തുക മാത്രമല്ല,  നൂതന രീതികൾ അവലംബിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
 

 


പ്രകൃതി ദുരന്തങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്ന സുപ്രധാന അപകട ലഘൂകരണ സംവിധാനമാണ് വിള ഇൻഷുറൻസ്. ആലിപ്പഴവര്‍ഷം, വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കനത്ത അകാല മഴ, രോഗബാധയും കീടങ്ങളുടെ ആക്രമണവും തുടങ്ങി പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന വിളനാശനഷ്ടങ്ങള്‍  അനുഭവിക്കുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
 


പദ്ധതിയുടെ വിജയത്തിനും സാധ്യതകൾക്കും സാക്ഷ്യം വഹിച്ചതോടെ പ്രധാനമന്ത്രി ഫസൽ ബീമ യോജനയും പുനഃക്രമീകരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും 69,515.71 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ 2025-26 വരെ തുടരാൻ  2025 ജനുവരിയിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.  

കാലാവസ്ഥാ സൂചികയുചടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയ്ക്കൊപ്പം അവതരിപ്പിച്ച പദ്ധതിയാണ് പുനഃക്രമീകരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (ആര്‍.ഡബ്ല്യു.ബി.സി.ഐ.എസ്).  കർഷകർക്ക് അനുവദനീയമായ നഷ്ടപരിഹാരത്തുക കണക്കാക്കുന്ന രീതിശാസ്ത്രത്തിലാണ്  ഈ രണ്ട് പദ്ധതികള്‍ തമ്മിലെ അടിസ്ഥാന വ്യത്യാസം.

സാങ്കേതിക പുരോഗതി

ഉപഗ്രഹ ചിത്രങ്ങൾ, ഡ്രോണുകൾ, മനുഷ്യരഹിത ആകാശ വാഹനം (യുഎവി), റിമോട്ട് സെൻസിങ് എന്നിവയടക്കം മെച്ചപ്പെട്ട സാങ്കേതികവിദ്യയുടെ ഉപയോഗം പ്രധാനമന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ) വിഭാവനം ചെയ്യുന്നു.

വിള വിസ്തീർണ്ണം കണക്കാക്കൽ, വിള തർക്കങ്ങൾ തുടങ്ങിയവയില്‍ പ്രായോഗികതലത്തില്‍ ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു.  കൂടാതെ  കൊയ്ത്ത് പ്രയോഗപരീക്ഷണം (സിസിഇ-കൾ) ആസൂത്രണം, വിളവ് കണക്കാക്കൽ, നഷ്ടം വിലയിരുത്തൽ, കൃഷിയ്ക്ക് തടസ്സമുള്ള പ്രദേശങ്ങള്‍ വിലയിരുത്തൽ, ജില്ലകളെ തരംതിരിക്കല്‍ എന്നിവയ്ക്ക് റിമോട്ട് സെൻസിങും  മറ്റ് അനുബന്ധ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നത്  പ്രോത്സാഹിപ്പിക്കുന്നു.

നഷ്ടം വിലയിരുത്തുന്നതിലും ഇന്‍ഷുറന്‍സ് തുക സമയബന്ധിതമായി കൈമാറുന്നതിലും കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും കൃത്യതയും ഇത് ഉറപ്പാക്കുന്നു.

നാഷണൽ ക്രോപ്പ് ഇൻഷുറൻസ് പോർട്ടലിലേക്ക് (എന്‍സിഐപി) നേരിട്ട് അപ്‌ലോഡ് ചെയ്യുന്നതിന് വിളവുമായി ബന്ധപ്പെട്ട വിവരങ്ങളും കൊയ്ത്ത് പ്രയോഗപരീക്ഷണ വിവരങ്ങളും സിസിഇ-അഗ്രി ആപ്പ് വഴി ശേഖരിക്കുന്നതിലൂടെ ഇൻഷുറൻസ് കമ്പനികൾക്ക് സിസിഇ-കളുടെ നടത്തിപ്പ് കാണാന്‍ അവസരമൊരുക്കുകയും സംസ്ഥാന ഭൂരേഖകൾ എന്‍സിഐപി-യുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ, സമയബന്ധിതവും സുതാര്യവുമായി നഷ്ടം വിലയിരുത്തുന്നതിനും സ്വീകാര്യമായ നഷ്ടപരിഹാരത്തിന്റെ സമയബന്ധിത തീർപ്പാക്കലിനും വേണ്ടി പങ്കാളികളുമായി നടത്തിയ ചർച്ചകൾക്കും സാങ്കേതിക കൂടിയാലോചനകൾക്കും ശേഷം 2023 ഖാരിഫ് മുതൽ യെസ്-ടെക് (സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള വിള  കണക്കാക്കല്‍ സംവിധാനം) അവതരിപ്പിച്ചു. പിഎംഎഫ്ബിവൈ പ്രകാരം വിള നാശത്തിനും ഇൻഷുറൻസ് അവകാശവാദങ്ങള്‍ വിലയിരുത്തുന്നതിനുമായി   സാങ്കേതികവിദ്യ അധിഷ്ഠിതമാക്കി വന്‍തോതില്‍ വിള കണക്കാക്കാന്‍ യെസ്-ടെക് സഹായിക്കുന്നു. സാങ്കേതികവിദ്യ അധിഷ്ഠിതമാക്കി വിളവ് കണക്കാക്കുന്ന രീതിയെ പരമ്പരാഗത രീതികളുമായി സംയോജിപ്പിച്ച് പഴയ സംവിധാനം ആശ്രയിക്കുന്നത് ക്രമേണ കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.


പ്രധാന നേട്ടങ്ങൾ

താങ്ങാവുന്ന ഇന്‍ഷുറന്‍സ് വരിസംഖ്യ: ഖാരിഫ് ഭക്ഷ്യ, എണ്ണക്കുരു വിളകൾക്ക് കർഷകര്‍ അടയ്ക്കേണ്ട പരമാവധി ഇന്‍ഷുറന്‍സ് വരിസംഖ്യ 2% ആയിരിക്കും. റാബി ഭക്ഷ്യ, എണ്ണക്കുരു വിളകൾക്ക് ഇത് 1.5 ശതമാനവും വാർഷിക വാണിജ്യവിളകള്‍ക്കും പൂന്തോട്ട വിളകൾക്കും ഇത് 5 ശതമാനവുമായിരിക്കും. ബാക്കി തുക സർക്കാർ സബ്‌സിഡിയായി  നൽകുന്നു.

സമഗ്ര പരിരക്ഷ: പ്രകൃതിദുരന്തങ്ങൾ (വരൾച്ച, വെള്ളപ്പൊക്കം), കീടങ്ങൾ, രോഗബാധ എന്നിവയും, ആലിപ്പഴവര്‍ഷം, മണ്ണിടിച്ചിൽ തുടങ്ങി പ്രാദേശിക അപകടസാധ്യത മൂലം വിളവെടുപ്പിനു ശേഷമുണ്ടാകുന്ന നഷ്ടങ്ങളും പദ്ധതിയിലൂടെ പരിരക്ഷക്കപ്പെടുന്നു.

സമയബന്ധിത  നഷ്ടപരിഹാരം: കർഷകർക്ക് ഉടന്‍ നഷ്ടപരിഹാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും കടക്കെണിയിലകപ്പെടുന്നത് തടയാനുമായി വിളവെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിനകം നഷ്ടപരിഹാരത്തുക ലഭ്യമാക്കുകയെന്നതാണ് പിഎംഎഫ്ബിവൈ ലക്ഷ്യമിടുന്നത്.

സാങ്കേതികവിദ്യ അധിഷ്ഠിത നിര്‍വഹണം:  വിളനാശം കൃത്യമായി കണക്കാക്കാനും കൃത്യമായ ഇന്‍ഷുറന്‍സ് ലഭ്യത ഉറപ്പാക്കാനും ഉപഗ്രഹ ചിത്രങ്ങള്‍‍, ഡ്രോണുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുള്‍പ്പെടെ നൂതന സാങ്കേതികവിദ്യകൾ പദ്ധതിയില്‍ സംയോജിപ്പിക്കുന്നു.

പരിരക്ഷിക്കപ്പെടുന്ന അപകടസാധ്യതകൾ

വിളനഷ്ടം: തീപ്പിടിത്തം, ഇടിമിന്നൽ, കൊടുങ്കാറ്റ്, ആലിപ്പഴവര്‍ഷം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, പ്രളയം, മണ്ണിടിച്ചിൽ, കീടങ്ങൾ/രോഗബാധ, വരൾച്ച തുടങ്ങിയ തടയാനാവാത്ത അപകടങ്ങളിലെ വിള നഷ്ടങ്ങൾക്ക് സർക്കാർ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.

നിയന്ത്രിത വിതയ്ക്കൽ:  പ്രതികൂല കാലാവസ്ഥ കാരണം കൃഷി നിയന്ത്രണം വിജ്ഞാപനം ചെയ്ത പ്രദേശങ്ങളിലെ മിക്ക കർഷകരും (ഇൻഷുർ ചെയ്തവര്‍) കൃഷിചെയ്യാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങളിൽ അതിനുള്ള ചെലവ് അവർ വഹിക്കണം. ഇന്‍ഷൂര്‍ ചെയത വിളകള്‍ ഇത്തരം പ്രദേശങ്ങളില്‍ കൃഷിചെയ്യാനാവില്ല. ഇൻഷൂർ ചെയ്ത തുകയുടെ പരമാവധി 25% വരെ നഷ്ടപരിഹാരത്തിന് ഈ കർഷകർ അർഹരാകും.

വിളവെടുപ്പിനു ശേഷമുള്ള നഷ്ടങ്ങൾ: വിളവെടുപ്പിനു ശേഷമുള്ള നഷ്ടങ്ങൾക്ക് വ്യക്തിഗത കൃഷിയിടങ്ങളുടെ അടിസ്ഥാനത്തിൽ പരിരക്ഷ സർക്കാർ  വ്യവസ്ഥ ചെയ്യുന്നു. വിളവെടുത്ത അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന വിളകൾക്ക്  14 ദിവസം വരെ (പരമാവധി) പരിരക്ഷ സർക്കാർ വാഗ്ദാനം ചെയ്യുന്നു.

പ്രാദേശിക ദുരന്തങ്ങൾ: പ്രാദേശിക ദുരന്തങ്ങൾക്ക് വ്യക്തിഗത കൃഷിയിടങ്ങളുടെ അടിസ്ഥാനത്തിൽ പരിരക്ഷ സർക്കാർ വ്യവസ്ഥ ചെയ്യുന്നു. വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശത്തെ വേർതിരിക്കപ്പെട്ട കൃഷിയിടങ്ങളെ ബാധിക്കുന്ന ആലിപ്പഴലവര്‍ഷം, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രാദേശിക അപകടങ്ങള്‍ മൂലമുണ്ടാകുന്ന  നാശനഷ്ടം പോലുള്ള അപകടസാധ്യതകൾ ഈ പരിരക്ഷയിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രി ഫസൽ ബീമാ യോജന ശക്തിപ്പെടുത്തുന്നു

2016 ൽ പദ്ധതി ആരംഭിച്ചതുമുതല്‍ കർഷകർക്ക് മെച്ചപ്പെട്ട സുതാര്യത, ഉത്തരവാദിത്തം, നഷ്ടപരിഹാരത്തുക സമയബന്ധിതമായി കൈമാറല്‍ എന്നിവ ഉറപ്പാക്കുന്നതിന് സർക്കാർ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി 2023-24 കാലയളവില്‍ പദ്ധതിയുടെ പരിധിയിൽ വരുന്ന പ്രദേശവും കർഷകരും എക്കാലത്തെയും ഉയർന്ന നിലയിലെത്തി. കർഷക അപേക്ഷകളില്‍  ലോകത്തെ ഏറ്റവും വലിയ പദ്ധതിയാണിത്. ചില സംസ്ഥാനങ്ങൾ കർഷകരുടെ വരിസംഖ്യാവിഹിതം എഴുതിത്തള്ളിയതോടെ പദ്ധതിയില്‍ കർഷകരുടെ ഭാരം വളരെ കുറവാണ്.

യോഗ്യത‌


കർഷകർക്ക് സ്വമേധയാ ഭാഗമാകാവുന്ന പദ്ധതിയാണെങ്കിലും 2023-24 കാലയളവിൽ വായ്പയെടുക്കാത്ത കർഷകരുടെ പരിരക്ഷ പദ്ധതിയുടെ ആകെ പരിരക്ഷയുടെ 55 ശതമാനമായി വർധിച്ചത് പദ്ധതിയുടെ സ്വീകാര്യതയും ജനപ്രീതിയും കാണിക്കുന്നു.

അപേക്ഷാ പ്രക്രിയ


 

 

https://sansad.in/getFile/loksabhaquestions/annex/184/AU269_UCTI1z.pdf?source=pqals

ഉപസംഹാരം

കഴിഞ്ഞ ഒന്‍പത് വർഷമായി പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന വിളനാശത്തിനെതിരെ കർഷകർക്ക് സമഗ്ര സുരക്ഷാ വലയമൊരുക്കിക്കൊണ്ട്  പ്രധാനമന്ത്രി ഫസൽ ബീമ യോജന (PMFBY) ഇന്ത്യൻ കാർഷിക രംഗത്തെ മാറ്റിമറിച്ചു. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിളനാശ വിലയിരുത്തലിലും നഷ്ടപരിഹാരത്തുക കൈമാറുന്നതിലും സുതാര്യത, കൃത്യത, കാര്യക്ഷമത എന്നിവ പദ്ധതി മെച്ചപ്പെടുത്തി.  താങ്ങാവുന്ന ഇന്‍ഷുറന്‍സ് വരിസംഖ്യയില്‍  വിളനാശം, വിളവെടുപ്പിനു ശേഷമുള്ള നഷ്ടങ്ങൾ, പ്രാദേശിക ദുരന്തങ്ങൾ എന്നിവയടക്കം വിപുലമായ അപകട പരിരക്ഷയുമുള്ളതിനാൽ കർഷകർക്ക് സമയബന്ധിത നഷ്ടപരിഹാരം ഉറപ്പാക്കുകയും അവരുടെ വരുമാനം സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന  നിർണായക പിന്തുണയായി ഈ പദ്ധതി മാറിയിരിക്കുന്നു.  വായ്പയെടുക്കാത്ത കർഷകര്‍പോലും വ്യാപകമായി സ്വമേധയാ  പദ്ധതിയുടെ ഭാഗമാകുന്നത് പിഎംഎഫ്ബിവൈ-യുടെ  കൂടിവരുന്ന വിശ്വാസ്യതയെയും  സ്വീകാര്യതയെയും എടുത്തുകാണിക്കുന്നു. അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്ന പദ്ധതി   കർഷകരെ ശാക്തീകരിക്കുകയും ഇന്ത്യയുടെ കാർഷിക പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
 

References:

Kindlly find the pdf file 

 

SKY


(Release ID: 2104578) Visitor Counter : 24