വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
എക്സ്റ്റെൻഡഡ് റിയാലിറ്റി (XR ) ഇന്നൊവേറ്റർമാരുടെ അടുത്ത തലമുറയെ കണ്ടെത്തുന്നതിന് 'എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോൺ'
ചന്ദ്രയാൻ, ഗെയിമിംഗ് വാർഫെയർ സിമുലേഷൻ എന്നിവയുടെ വെർച്വൽ അനുഭവം പരിപാടിയിൽ പ്രദർശിപ്പിച്ചു
Posted On:
13 FEB 2025 6:26PM by PIB Thiruvananthpuram
'വേവ്സ്' ഉച്ചകോടിയുടെ ഭാഗമായി ഫെബ്രുവരി 8 ന് നോയിഡയിലെ 91 സ്പ്രിംഗ്ബോർഡിൽ വേവ്‌ലാപ്‌സും ഭാരത് എക്‌സ്‌ആറും ആതിഥേയത്വം വഹിച്ച എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോണിന്റെ ഡൽഹി പതിപ്പ് , മറ്റൊരു വിജയകരമായ നാഴികക്കല്ല്അടയാളപ്പെടുത്തി.ആവേശഭരിതരായ 80 ലധികം പങ്കാളികൾ അത്യാധുനിക എക്സ്റ്റെൻഡഡ് റിയാലിറ്റി (എക്‌സ്‌ആർ) സാങ്കേതികവിദ്യകൾ പര്യവേക്ഷണം ചെയ്തു. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പിന്തുണയോടെ വേവ്‌സിന്റെ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് ന്റെ ഭാഗമായി നടന്ന പരിപാടി, ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ സ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഡൽഹിയുടെ ഊർജ്ജസ്വലമായ 'ടെക്' സമൂഹത്തിന്റെ പ്രതിബദ്ധത പ്രകടമാക്കി.
ഡൽഹി മീറ്റിൽ എആർ, വിആർ സാങ്കേതികവിദ്യകളിൽ നടന്ന സമഗ്രമായ ചർച്ചകളിൽ ശ്രീമതി ഛവി ഗാർഗ്, ശ്രീ. അങ്കിത് രാഘവ്, ശ്രീ. സിദ്ധാർത്ഥ് സത്യാർത്ഥി തുടങ്ങി നിരവധി വ്യവസായ വിദഗ്ധർ പങ്കെടുത്തു. എ ആർ/ വി ആർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന്റെ പ്രായോഗിക ജ്ഞാനവും യൂണിറ്റിയെയും അൺറിയൽ എഞ്ചിനെയും കുറിച്ചും പരിപാടിയിൽ പങ്കെടുത്തവർക്ക് വിശദമായ ഉൾക്കാഴ്ചകൾ ലഭിച്ചു.
വിവിധ വ്യാവസായിക ഉപയോഗ സാഹചര്യങ്ങളെ സെഷനുകൾ ഉയർത്തിക്കാട്ടി. അത് പങ്കെടുക്കുത്തവർക്ക് യഥാർത്ഥ ലോകത്തിൽ ഇവയുടെ സാധ്യതകളെക്കുറിച്ച് വിലപ്പെട്ട കാഴ്ചപ്പാടുകൾ നൽകി.
WAVES- നോഡൽ ഓഫീസർ കൂടിയായ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർ ശ്രീ. അശുതോഷ് മൊഹ്ലെ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും സാങ്കേതിക നൂതനാശയങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹത്തിന്റെ പരിപാടിയിലെ സാന്നിധ്യം തെളിയിക്കുന്നു.
XR ക്രിയേറ്റർ ഹാക്കത്തോൺ പരിപാടിയിൽ പങ്കെടുത്തവർ വികസിപ്പിച്ചെടുത്ത മികവുറ്റ വെർച്വൽ റിയാലിറ്റി പദ്ധതികൾ ഒരു പ്രവർത്തന സെഷനിൽ അവതരിപ്പിച്ചത് പങ്കെടുത്തവർക്കെല്ലാം ആകർഷകമായ അനുഭവം നൽകി.ചന്ദ്രയാൻ , നൂതന ഗെയിമിംഗ് വാർഫെയർ സിമുലേഷൻ, വിനോദസഞ്ചാര മേഖലയിലെ ഒരു ആപ്ലിക്കേഷൻ എന്നിവ വെർച്വൽ റിയാലിറ്റിയിലൂടെ അവതരിപ്പിച്ചത് രാജ്യത്തെ XR സമൂഹത്തിന്റെ വൈവിധ്യമാർന്ന കഴിവുകളും സർഗ്ഗാത്മകതയും പ്രദർശിപ്പിക്കുന്നതായിരുന്നു.
XR ക്രിയേറ്റർ ഹാക്കത്തോണിന്റെ സഹ-സംഘാടകരായ അരെക്സ,ഭാരത് XR- എന്നിവയുടെ സഹസ്ഥാപക ശ്രീമതി ഛവി ഗാർഗ് XR സാങ്കേതികവിദ്യയുടെ വളരുന്ന സാധ്യതകളെ എടുത്തുകാണിച്ചു.
" ഗവൺമെന്റിന്റെയും വ്യവസായ പങ്കാളികളുടെയും ഈ സംരംഭങ്ങൾ XR വ്യവസായത്തിലെ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഇന്ത്യയിൽ സൃഷ്ടിക്കാനും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുമുള്ള ഒരു വേദി സൃഷ്ടിക്കുന്നു," WAVES-ന്റെ വ്യവസായ അസോസിയേഷൻ പങ്കാളിയും XR ക്രിയേറ്റർ ഹാക്കത്തോണിന്റെ സഹ-സംഘാടകനുമായ വേവ് ലാപ്സ്ന്റെ സിഇഒ ശ്രീ അശുതോഷ് കുമാർ പറഞ്ഞു.
ഡിഡി ന്യൂസ്, ഓൾ ഇന്ത്യ റേഡിയോ, മറ്റ് വിവിധ മാധ്യമ സ്ഥാപനങ്ങൾ എന്നിവയുടെ റിപ്പോർട്ടിംഗ് ഈ സുപ്രധാന പരിപാടിക്ക് മാധ്യമശ്രദ്ധ നേടിക്കൊടുത്തു . പരിപാടിയുടെ വിജയകരമായ സംഘാടനം പങ്കാളികളുടെ ആശയവിനിമയവും പഠനാനുഭവങ്ങളും കൂടുതൽ മെച്ചപ്പെടുത്തി.
ഭാരത് എക്‌സ്‌ആറിന്റെയും എക്‌സ്‌ഡിജിയുടെയും സഹകരണത്തോടെ വ്യവസായ പങ്കാളിയായ വേവ്‌ലാപ്‌സ് സംഘടിപ്പിക്കുന്ന ബൃഹത്തായ എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോണിന്റെ ഭാഗമാണ് ഡൽഹി മീറ്റ്അപ്പ്. 250-ലധികം നഗരങ്ങളിൽ നിന്ന് 2,200-ലധികം രജിസ്ട്രേഷനുകളോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിആർ/എആർ ഹാക്കത്തോണായി ഇത് ഇതിനകം ഒരു ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ഈ സംരംഭം ഇപ്പോൾ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. വ്യത്യസ്ത പ്രമേയങ്ങളിലായി നൂതന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച് അവസാന ഘട്ട ഫൈനലിസ്റ്റുകളായി അഞ്ച് സ്ഥാനങ്ങളിലെത്താൻ 40 ടീമുകൾ മത്സരിക്കുന്നു.
SKY
(Release ID: 2103082)
Visitor Counter : 20