വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മാഘ പൂര്‍ണ്ണിമ അമൃത സ്‌നാനത്തിനു ശേഷം ഒറ്റ രാത്രികൊണ്ടു നടത്തിയ ശുചീകരണ പ്രവര്‍ത്തനം ഭക്തര്‍ക്ക് വൃത്തിയും വെടിപ്പുമുള്ള ഒരു വിശുദ്ധ സ്‌നാനം ഉറപ്പാക്കി;  പ്രത്യേക ശുചീകരണ വാഹനങ്ങളും വെള്ളക്കെട്ടുകള്‍ ശുചിയാക്കുന്ന പ്രവര്‍ത്തനങ്ങളും ഘാട്ടുകളിലും മേള മൈതാനത്തും ശുചിത്വം നിലനിര്‍ത്തി

Posted On: 13 FEB 2025 7:28PM by PIB Thiruvananthpuram
2025ലെ മഹാകുംഭമേളയിലെ മാഘ പൂര്‍ണ്ണിമ അമൃത് സ്‌നാനത്തിനു ശേഷം, ശുചീകരണത്തൊഴിലാളികളുടെ അര്‍പ്പണബോധത്തോടെയുള്ള വിപുലമായ ശുചീകരണ പ്രവര്‍ത്തനം, ഒറ്റരാത്രികൊണ്ട് ഘാട്ടുകളും മേള മൈതാനങ്ങളും അവയുടെ പൂര്‍വ്വ അവസ്ഥയില്‍ എത്തിച്ചു. ബുധനാഴ്ച, പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ 2 കോടിയിലധികം ഭക്തര്‍ പുണ്യസ്‌നാനം നടത്തി . ഭക്തർ പിരിഞ്ഞു  പോകാന്‍ തുടങ്ങിയ ഉടന്‍ തന്നെ ഭരണകൂടം ശുചീകരണ യജ്ഞം ആരംഭിക്കുകയും അടുത്ത പ്രഭാതത്തോടെ പുണ്യ നദീ തടങ്ങള്‍ പൂര്‍ണ്ണമായും ശുചിത്വമുള്ളതാണെന്ന് ഉറപ്പാക്കുകയും ചെയ്തു.

സമഗ്ര ശുചിത്വത്തിനായി പ്രത്യേക ശുചീകരണ പ്രവര്‍ത്തനവും വെള്ളക്കെട്ട് ശുചീകരണവും

ഘാട്ടുകളില്‍ നിന്നും മേള സ്ഥലത്തു നിന്നും ഖരമാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക ശുചീകരണ വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. കൂടാതെ പ്രദേശത്തെ എല്ലാ ശൗചാലയങ്ങളുടെയും  ശുചിത്വം നിലനിര്‍ത്താന്‍ വെള്ളക്കെട്ടുകള്‍ ശുചിയാക്കുന്നതിനുള്ള പ്രവര്‍ത്തനവും നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഘാട്ടുകളില്‍ മാത്രമായി ഒതുങ്ങി നിന്നില്ലെന്നും മേള മൈതാനിയിലേക്കുള്ള പ്രധാന റോഡുകളിലേക്കു വ്യാപിപ്പിക്കുകയും അവ നന്നായി വൃത്തിയാക്കിയിടുകയും പരിപാലിക്കുകയും ചെയ്തുവെന്ന് മേളയുടെ സാനിറ്റേഷന്‍ ഇന്‍-ചാര്‍ജ് പറഞ്ഞു. കൂടാതെ ടിപ്പര്‍ ട്രക്കുകളും കോംപാക്ടറുകളും ഉപയോഗിച്ച് ഡസ്റ്റ്ബിന്നുകളിലെയും ലിനര്‍ ബാഗുകളിലെയും മാലിന്യങ്ങള്‍ ശേഖരിക്കുകയും മഹാകുംഭമേള പ്രദേശം മുഴുവന്‍ ആസൂത്രിതമായി വൃത്തിയും വെടിപ്പുമുള്ളതാക്കി.
 
SKY

(Release ID: 2103079) Visitor Counter : 17