റെയില്‍വേ മന്ത്രാലയം
2025-ലെ മഹാകുംഭ വേളയിൽ ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു
Posted On:
10 FEB 2025 4:41PM by PIB Thiruvananthpuram
മഹാകുംഭ വേളയിലെ തിരക്ക് നിയന്ത്രിക്കാനും ഭക്തരെ സുരക്ഷിതമായി വീടുകളിലെത്തിക്കാനും ഇന്ത്യൻ റെയിൽവേ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ച് വരുന്നു. എട്ട് പ്രയാഗ്‌രാജ് സ്റ്റേഷനുകളിൽ നിന്നായി 330 ട്രെയിനുകൾ 12.5 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തു എത്തിച്ചതായി, തെറ്റായ മാധ്യമ റിപ്പോർട്ടുകൾ നിരാകരിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഓരോ 4 മിനിറ്റിലും ഒരു ട്രെയിൻ പുറപ്പെടുന്നതിനാൽ, പുണ്യസ്നാനത്തിന് ശേഷം ഭക്തർക്ക് നീണ്ട കാത്തിരിപ്പ് വേണ്ടി വരുന്നില്ല .
മാഘ പൂർണിമ അമൃത സ്നാനത്തിന് മുന്നോടിയായി, ഒരു ട്രെയിൻ റേക്ക് ഒരു ട്രിപ്പിൽ ശരാശരി 3,780 യാത്രക്കാരെ വഹിക്കുന്നു . റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ശ്രീ സതീഷ് കുമാർ, ഇന്ത്യൻ റെയിൽവേയുടെ മുഴുവൻ ശേഷിയുമുപയോഗിച്ച് പ്രവർത്തിക്കാൻ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. പ്രയാഗ്‌രാജ് ജംഗ്ഷനിലും മറ്റ് ഏഴ് സ്റ്റേഷനുകളിലും -പ്രയാഗ്‌രാജ് ഛേകി, നൈനി, സുബേദർഗഞ്ച്, പ്രയാഗ്, ഫഫാമൗ, പ്രയാഗ്‌രാജ് രാംബാഗ്, ജുസി - പൂർണ്ണ ശേഷിയിൽ പ്രത്യേക, സാധാരണ ട്രെയിനുകൾ ഓടുന്നതിനാൽ അവ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഏതെങ്കിലും അമൃത് സ്നാനിനു മുമ്പും ശേഷവും രണ്ട് ദിവസത്തേക്ക് പ്രയാഗ്‌രാജ് സംഗമം സ്റ്റേഷൻ താൽക്കാലികമായി അടച്ചിടുന്നത് പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടത്തിൻ്റെ ശുപാർശയെ അടിസ്ഥാനമാക്കിയുള്ള ഒരു പതിവാണ്, ഇത് മുമ്പത്തെ എല്ലാ പുണ്യസ്നാനങ്ങളിലും പിന്തുടർന്നു വരുന്നു . ഈ അടച്ചുപൂട്ടലിൽ പുതിയതായി ഒന്നുമില്ല എന്നും ശ്രീ സതീഷ് കുമാർ ഊന്നിപ്പറഞ്ഞു.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി വരെ 8 ലക്ഷത്തിലധികം തീർത്ഥാടകരുമായി ഈ സ്റ്റേഷനുകളിൽ നിന്ന് 190+ സ്‌പെഷ്യൽ, റെഗുലർ ട്രെയിനുകൾ ഇതിനകം പുറപ്പെട്ടു. എല്ലാ സ്റ്റേഷനുകളിലെയും സിസിടിവി ദൃശ്യങ്ങൾ വഴി പ്രയാഗ്‌രാജിൻ്റെ റെയിൽവേ സേവനങ്ങളെക്കുറിച്ച് ശ്രീ സതീഷ് കുമാർ റെയിൽവേ മന്ത്രിയെ അറിയിച്ചു.
എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും സിസിടിവി ക്യാമറ ദൃശ്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന റെയിൽ ഭവനിലെ വാർ റൂമിൽ, പ്രയാഗ്‌രാജ് ഏരിയയിലെ റെയിൽവേയുടെ സുഗമമായ പ്രവർത്തനത്തെക്കുറിച്ച് സിആർബിയും സിഇഓ യുമായ ശ്രീ സതീഷ് കുമാർ ശ്രീ അശ്വനി വൈഷ്ണവിനെ ധരിപ്പിച്ചു .പ്രയാഗ്‌രാജ് ജംഗ്‌ഷനിലെ സേവനങ്ങളെ സംബന്ധിക്കുന്ന ഒറ്റപ്പെട്ട മാധ്യമ റിപ്പോർട്ടുകളിൽ വീഴരുതെന്ന് റെയിൽവേ ബോർഡ് ചെയർമാൻ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചു.പ്രതിദിനം 330 ട്രെയിനുകൾ ഓടുന്നത് ഇന്ത്യൻ റെയിൽവേയുടെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. യാത്രക്കാരുടെ എണ്ണം അതിൻ്റെ ഉച്ചസ്ഥായിയിലായിരുന്ന മൗനി അമാവാസിയിൽ 360 ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു .
കൃത്യമായ അപ്‌ഡേറ്റുകൾക്കായി യാത്രക്കാർ ഔദ്യോഗിക റെയിൽവേ സ്രോതസ്സുകളെ ആശ്രയിക്കാൻ അധികൃതർ നിർദേശിച്ചു .
SKY
***************
(Release ID: 2101398)
Visitor Counter : 71
Read this release in:
English
,
Khasi
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada