വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മഹാകുംഭ് 2025: പ്രയാഗ്‌രാജ് മേളയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ പ്രദർശനം ഡി ജി (ആകാശവാണി) അവലോകനം ചെയ്തു ; മീഡിയ സെന്ററിൽ മാധ്യമപ്രവർത്തകരുമായി സംവദിച്ചു
Posted On:
07 FEB 2025 8:17PM by PIB Thiruvananthpuram
പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭിൽ, ' ജനപങ്കാളിത്തത്തിലൂടെ ജനക്ഷേമം ' എന്ന പേരിൽ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മൾട്ടിമീഡിയ പ്രദർശനം ആകാശവാണി ഡയറക്ടർ ജനറൽ ഡോ. പ്രഗ്യാ പാലിവാൽ ഗൗർ അവലോകനം ചെയ്തു.കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ 10 വർഷമായുള്ള പരിപാടികൾ, നയങ്ങൾ, പദ്ധതികൾ, നേട്ടങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ പ്രയോജനകരമായ പദ്ധതികൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഫോട്ടോ പ്രദർശനം വളരെ രസകരവും വിജ്ഞാനപ്രദവുമാണെന്ന് ഡി ജി അഭിപ്രായപ്പെട്ടു . കൂടാതെ, മഹാകുംഭിന്റെ പ്രാധാന്യവും അതിന്റെ ചരിത്രപരമായ പ്രാധാന്യവും വളരെ ആകർഷകമായ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പുരാണങ്ങളുടെയും ആധുനികതയുടെയും ആകർഷകമായ സങ്കരമാണ് പ്രദർശനം, സന്ദർശകർക്ക് അനുഭവവേദ്യമാക്കുന്നത് . സന്ദർശന വേളയിൽ, പിഎം ഇന്റേൺഷിപ്പ് പദ്ധതി, വാർത്താവിതരണ പ്രക്ഷേപണം മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗം, എൻഡിആർഎഫ് എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാളുകളും ഡോ. ഗൗർ അവലോകനം ചെയ്തു.

നേരത്തെ, സെക്ടർ 4 ലെ താൽക്കാലിക ആകാശവാണി, ദൂരദർശൻ കേന്ദ്രവും ശ്രീമതി പ്രഗ്യാ പാലിവാൽ ഗൗർ സന്ദർശിച്ചു. ആകാശവാണിയിലും ദൂരദർശനിലും സംപ്രേഷണം ചെയ്യുന്ന വാർത്താ ബുള്ളറ്റിനുകളും പരിപാടികളും അവർ അവലോകനം ചെയ്യുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. ഈ പരിപാടികളിലൂടെ, മഹാകുംഭത്തിലെ ഓരോ മിനിറ്റിലെയും സംഭവവികാസങ്ങളെ കുറിച്ച് ശ്രോതാക്കളെ അറിയിക്കുന്നതായി അവർ പറഞ്ഞു. മഹാകുംഭവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കിടാൻ ആകാശവാണിയുടെ പ്രത്യേക എഫ്എം ചാനൽ ‘കുംഭവാണി ’ (എഫ്എം 103.5 മെഗാഹെട്സ്) ഉപയോഗിക്കുന്നു.കൂടാതെ, ഭക്തർക്ക് പ്രയോജനകരമാകുന്ന തരത്തിൽ, എഫ്എം റേഡിയോ പ്രക്ഷേപണങ്ങൾ മഹാാകുംഭത്തിലെ പൊതു പ്രക്ഷേപണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
മേള പ്രദേശത്തെ മീഡിയ സെന്റർ സന്ദർശിച്ച ഡോ.ഗൗർ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയും അവർക്ക് നൽകിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.
SKY
*************
(Release ID: 2101037)
Visitor Counter : 26