സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി വിശ്വകർമ പദ്ധതിയുടെ 100  ഗുണഭോക്താക്കൾക്ക് ന്യൂഡൽഹിയിലെ കർതവ്യപഥത്തിൽ 2025 ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ "വിശേഷ അതിഥികളായി" ക്ഷണം  

Posted On: 23 JAN 2025 3:36PM by PIB Thiruvananthpuram
17.09.2023 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമാരംഭിച്ച വിശ്വകർമ പദ്ധതി, സ്വയം തൊഴിൽ ചെയ്യുന്നവരോ സ്വന്തമായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവരോ ആയ വിശ്വകർമമാർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുക എന്നതാണ് പ്രധാനമന്ത്രി വിശ്വകർമ ലക്ഷ്യമിടുന്നത്.  18 വ്യാപാരങ്ങളിൽ നിന്നുള്ള കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും ഈ പദ്ധതി പൂർണ്ണ പിന്തുണ നൽകുന്നു. നിലവിൽ, 26.87 ലക്ഷം ഗുണഭോക്താക്കളെ പദ്ധതിക്ക് കീഴിൽ വിജയകരമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി വിശ്വകർമ പദ്ധതിയുടെ ഗുണഭോക്താക്കളെ ശാക്തീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, ന്യൂഡൽഹിയിലെ കർത്തവ്യപഥത്തിൽ 2025 ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ "വിശേഷ അതിഥികളായി" പ്രതിരോധ മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി വിശ്വകർമയുടെ 100 ഗുണഭോക്താക്കളും അവരുടെ പങ്കാളികളും റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കും. ഇതിൽ 37 ഗുണഭോക്താക്കൾ സ്ത്രീകളാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും 4 കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും നിന്നുള്ളവരാണ് ഈ ഗുണഭോക്താക്കൾ. അവരിൽ ചിലർ അഭിലാഷ ജില്ലകളിൽ നിന്നുള്ളവരാണ്.

(Release ID: 2095672)