തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്ന വ്യാജ വിവരണങ്ങൾ: ഡൽഹി കോൺഫറൻസിൽ തിരഞ്ഞെടുപ്പ് നിർവഹണ സംവിധാനങ്ങൾ (ഇഎംബികൾ) ആശങ്ക പ്രകടിപ്പിച്ചു
സാങ്കേതികവിദ്യ, സമൂഹമാധ്യമം, എഐ, സൈബർ സുരക്ഷ എന്നിവയുടെ പുരോഗതിയും അവ സൃഷ്ടിക്കുന്ന വെല്ലുവിളികളും അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പുകളുടെ ഭാവി രൂപപ്പെടുക : സിഇസി രാജീവ് കുമാർ
Posted On:
23 JAN 2025 3:58PM by PIB Thiruvananthpuram
2024 ൽ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും തിരഞ്ഞെടുപ്പ് നടത്തുന്നതിൽ തിരഞ്ഞെടുപ്പ് നിർവഹണ സംവിധാനങ്ങളുടെ (ഇഎംബി) വൈവിധ്യമാർന്ന അനുഭവങ്ങളെ അടിസ്ഥാനമാക്കി, 'ആഗോള തെരഞ്ഞെടുപ്പ് വർഷം 2024: ജനാധിപത്യ അവസരങ്ങൾ ഊട്ടിയുറപ്പിക്കൽ'എന്ന വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ന്യൂഡൽഹിയിൽ രണ്ട് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട് . തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട സമകാലിക പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കായി ഏകദേശം 13 രാജ്യങ്ങളിലെയും അന്താരാഷ്ട്ര സംഘടനകളിലെയും ഇഎംബികളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമായി.
മൗറീഷ്യസിലെ ഇലക്ടറൽ കമ്മീഷണർ Mr അബ്ദുൾ റഹ്മാൻ മുഹമ്മദ് ഇർഫാൻ, ഭൂട്ടാൻ സിഇസി Mr. ദാഷോ സോനം തപ്‌ഗെ; റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാന്റെ ചെയർമാനും സിഇസി യുമായ mr നൂർലാൻ അബ്ദിറോവ്; നേപ്പാളിലെ സിഇസി Mr . ദിനേശ് കെ. തപാലിയ, നമീബിയയിലെ ഇലക്ടറൽ കമ്മീഷൻ ചെയർപേഴ്‌സൺ ശ്രീമതി എൽസി നിഗികെമ്പുവ; ഇന്തോനേഷ്യയിലെ പൊതുതെരഞ്ഞെടുപ്പ് കമ്മീഷണർ Mr ഇധാം ഹോളിക്, റഷ്യൻ ഫെഡറേഷനിലെ Ms എൽമിറ ഖൈമുർസിന; ശ്രീലങ്കയിലെ Ms അനുസുയ ഷൺമുഖനാഥൻ; ടുണീഷ്യയിൽ നിന്നുള്ള Ms നജ്‌ല അബ്രൗഗി, ഉസ്‌ബെക്കിസ്ഥാനിലെ Mr.ബക്രോം കുച്ച്‌കരോവ്, എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. കൂടാതെ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഇലക്ടറൽ സിസ്റ്റംസ് (IFES) പ്രസിഡന്റും സിഇഒയുമായ Mr ആന്റണി നാഥൻ ബാൻബറി, എ-വെബ്, ഇന്റർനാഷണൽ ഐഡിയ സെക്രട്ടറി ജനറൽ Mr ഇൻ-സിക്-ജാങ് തുടങ്ങി അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പ്രതിനിധികളായി.
ഭൂട്ടാൻ, ജോർജിയ, നമീബിയ, ഉസ്‌ബെക്കിസ്ഥാൻ, ശ്രീലങ്ക, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, അയർലൻഡ്, മൗറീഷ്യസ്, ഫിലിപ്പീൻസ്, റഷ്യൻ ഫെഡറേഷൻ, ടുണീഷ്യ, നേപ്പാൾ എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് നിർവഹണ സംവിധാനങ്ങളിൽ (ഇഎംബി) നിന്ന് ഏകദേശം 30 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
തിരഞ്ഞെടുപ്പ് നിർവഹണ സംവിധാനങ്ങൾ / സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതും സങ്കീർണ്ണവുമായ സാഹചര്യങ്ങൾക്കിടയിലും ജനാധിപത്യ മൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു നിർണായക വർഷമായിരുന്നു 2024 എന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യയുടെ സിഇസി ശ്രീ രാജീവ് കുമാർ പറഞ്ഞു. കാര്യക്ഷമത, സുതാര്യത, വോട്ടർമാരിൽ ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കുന്നതിൽ സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ ആശയങ്ങളുടെയും നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. സൈബർ സുരക്ഷാ ഭീഷണികൾ, തെറ്റായ വിവരങ്ങൾ തുടങ്ങിയ വെല്ലുവിളികളുടെ അപകടസാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.അപകടസാധ്യതകൾ ഫലപ്രദമായി ലഘൂകരിക്കുന്നതിന് ഈ സാങ്കേതിക വെല്ലുവിളികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ കാര്യക്ഷമമാക്കണമെന്ന് അദ്ദേഹം ഇഎംബികളോട് ആവശ്യപ്പെട്ടു.
2024 ലെ തിരഞ്ഞെടുപ്പ് അനുഭവത്തെക്കുറിച്ച് ഉസ്ബെക്കിസ്ഥാൻ, ശ്രീലങ്ക, മൗറീഷ്യസ്, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് നിർവഹണ സ്ഥാപനങ്ങൾ അവതരണങ്ങൾ നടത്തി.തത്സമയം നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ, തിരഞ്ഞെടുപ്പിന്റെ ആധികാരികതയെ ബാധിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലെ തെറ്റായ വിവരങ്ങൾ, കൃത്യതയില്ലാത്ത വിവരങ്ങൾ, വ്യാജ വിവരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കപ്പെട്ടു . ഇഎംബികളിലുള്ള വോട്ടർമാരുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നതിന് വ്യാജ വാർത്തകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് മൗറീഷ്യസ് സിഇസി ശ്രീ അബ്ദുൾ റഹ്മാൻ ഊന്നിപ്പറഞ്ഞു. വ്യാജ വാർത്തകളുടെ വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച നമീബിയയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധി, സമൂഹമാധ്യമങ്ങളിലെ വ്യാജ വാർത്തകൾ കൈകാര്യം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ തേടി. തെറ്റായ വിവരങ്ങൾ തത്സമയം കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക വാട്ട്‌സ് ആപ്പ് ചാനൽ ഉപയോഗിച്ചതിന്റെ അനുഭവത്തെക്കുറിച്ച് ഇന്തോനേഷ്യയിലെ പൊതു തിരഞ്ഞെടുപ്പ് കമ്മീഷൻ കമ്മീഷണർ ശ്രീ. ഇദാൻ ഹോളിക് വിശദമാക്കി
കൂടാതെ, AI-അധിഷ്ഠിത പ്രക്രിയകൾ, ഓൺലൈൻ, വിദൂര വോട്ടിംഗ്, ബയോമെട്രിക് പ്രാമാണീകരണം, വർദ്ധിച്ച ആഗോള സഹകരണം എന്നിവയുൾപ്പെടെ തിരഞ്ഞെടുപ്പുകളുടെ ഭാവി രൂപപ്പെടുത്തുന്ന പ്രധാന പ്രവണതകളെക്കുറിച്ചും സിഇസി കുമാർ വിശദീകരിച്ചു. തിരഞ്ഞെടുപ്പുകൾ കൂടുതൽ സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രവേശനക്ഷമവും ആക്കുന്നതിൽ സാങ്കേതിക പുരോഗതിയുടെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ എല്ലാ പങ്കാളികളെയും അദ്ദേഹം ആഹ്വാനം ചെയ്തു. ആഗോളതലത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾ സംരക്ഷിക്കുന്നതിൽ മാത്രമല്ല, അവയുടെ വ്യാപ്തിയും സ്വാധീനവും വികസിപ്പിക്കുന്നതിലും ഇഎംബികളുടെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു.
647 ദശലക്ഷം വോട്ടർമാരുടെയും ഒരു ദശലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളുടെയും റെക്കോർഡ് പങ്കാളിത്തത്തോടെ ഇന്ത്യയുടെ ചരിത്രപരമായ പൊതുതെരഞ്ഞെടുപ്പ് പ്രക്രിയ ഉദാഹരിച്ചുകൊണ്ട് സ്ത്രീകൾ, 85 വയസ്സിനു മുകളിലുള്ള പ്രായമായവർ, ഭിന്നശേഷിയുള്ളവർ (പിഡബ്ല്യുഡി), ട്രാൻസ്ജെൻഡറുകൾ എന്നിവരുടെ കൂടുതൽ പങ്കാളിത്തത്തോടെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സമഗ്രമായി നടത്താനായി എന്ന് സിഇസി കുമാർ പറഞ്ഞു.
ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രക്രിയകൾ സംരക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനുമായി ആഗോള പങ്കാളിത്തത്തിനും സഹകരണപരമായ ശ്രമങ്ങൾക്കുമുള്ള പ്രാധാന്യത്തെ കുറിച്ച്സി ഇസി കുമാർ അഭിപ്രായപ്പെട്ടു
പ്രധാന അനുഭവ പഠനങ്ങളെ കുറിച്ചുള്ള ആദ്യ സെഷനിൽ, തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സംഘാടനത്തെ പറ്റി അവതരിപ്പിച്ചു. ഇന്ത്യയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ വ്യാപ്തി, സങ്കീർണ്ണത, നിലവാരമേന്മ എന്നിവ എടുത്തുപറഞ്ഞു. നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് പ്രക്രിയഅതിന്റ മേന്മ ഉയർത്തിപ്പിടിക്കുകയും ആഗോളതലത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ സാങ്കേതികവിദ്യയുടെ പങ്ക് - അവസരങ്ങളും വെല്ലുവിളികളും എന്ന സെഷനിൽ സംസാരിച്ച ഭൂട്ടാൻ സിഇസി ശ്രീ. ദാഷോ സോനം ടോപ്‌ഗെ, ഇവിഎമ്മുകൾ നൽകിയതിന് ഇന്ത്യയോട് നന്ദി അറിയിക്കുകയും ഭൂട്ടാനിൽ തിരഞ്ഞെടുപ്പിൽ ഇവിഎമ്മുകൾ കൊണ്ടുവന്ന കാര്യക്ഷമതയെ പ്രശംസിക്കുകയും ചെയ്തു. ഭൂട്ടാനിൽ ഇവിഎമ്മുകൾ, ജനങ്ങളുടെ വിശ്വാസം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ ഐഡികളെക്കുറിച്ച് സംസാരിച്ച ശ്രീ. ടോപ്‌ഗെ, ഭൂട്ടാനിൽ വോട്ടർ പ്രാമാണീകരണത്തിനായി ഒരു ദേശീയ ബയോമെട്രിക് ഏകീകൃത തിരിച്ചറിയൽ സംവിധാനം ഉണ്ടെന്ന് പറഞ്ഞു. ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ ഓൺലൈൻ വോട്ടിംഗിന്റെ സാധ്യത ഭൂട്ടാൻ, ഗവേഷണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിന്റെ ആദ്യ ദിവസം ഒന്നിലധികം സെഷനുകൾ നടന്നു,- തിരഞ്ഞെടുപ്പ് നടത്തിപ്പിൽ സാങ്കേതികവിദ്യയുടെ പങ്ക്; സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും തിരഞ്ഞെടുപ്പ് നടത്തിപ്പിൽ അവയുടെ സ്വാധീനവും ; എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രവേശന ക്ഷമവുമായ തിരഞ്ഞെടുപ്പുകൾക്കായി തിരഞ്ഞെടുപ്പ് തുല്യത പ്രോത്സാഹിപ്പിക്കൽ; ശേഷി വികസനം , പരിശീലനം, അന്താരാഷ്ട്ര സഹകരണം എന്നിവയുടെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
രണ്ടാം ദിവസം, ജനാധിപത്യ രാജ്യങ്ങളിലെ 'തെരഞ്ഞെടുപ്പുകളുടെ ഭാവി' എന്ന വിഷയത്തിൽ ഒരു സെഷൻ നടക്കും. തിരഞ്ഞെടുപ്പുകളുടെയും തിരഞ്ഞെടുപ്പ് ജനാധിപത്യ സംവിധാനത്തിന്റെയും ശക്തിപ്പെടുത്തലിനുമുള്ള പൊതു പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഒരു 'ഫല രേഖ/പ്രഖ്യാപനം' സമ്മേളനത്തിന്റെ അവസാനം രൂപപ്പെടുത്തും .
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ECI യുടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ സന്ദർശിക്കുക
****************
(Release ID: 2095602)
Visitor Counter : 14