ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നീതിന്യായ സംവിധാനത്തിലേക്കുള്ള പ്രവേശനക്ഷമത ആയുധമാക്കിയിരിക്കുന്നു, നമ്മുടെ ഭരണത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നു: ഉപരാഷ്ട്രപതി

എന്തുകൊണ്ട് ഒരു വിപ്പ് വേണം? വിപ്പ് എന്നാൽ നിങ്ങൾ നിങ്ങളുടെ പ്രതിനിധിയെ അനുസരണയ്ക്ക് വിധേയമാക്കുന്നു എന്നാണ്:ഉപരാഷ്ട്രപതി

Posted On: 22 JAN 2025 2:51PM by PIB Thiruvananthpuram
സമീപ വർഷങ്ങളിൽ നീതിന്യായ വ്യവസ്ഥയിലേക്ക് ഉള്ള പ്രവേശനക്ഷമത ആയുധമാക്കപ്പെട്ടുവെന്നും അത് നമ്മുടെ ഭരണത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡർഷിപ്പിൽ (ഐഐഡിഎൽ) നിന്നുള്ള പ്രതിനിധികളുമായി ഉപരാഷ്ട്രപതിയുടെ എൻക്ലേവിൽ ഇന്ന് സംവദിക്കവേ ശ്രീ ധൻഖർ പറഞ്ഞു: “രാജ്യത്ത് നമുക്ക് നീതിന്യായ സംവിധാനത്തിലേക്കുള്ള പ്രവേശനം മൗലികാവകാശമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി, ജുഡീഷ്യറിയിലേക്കുള്ള പ്രവേശനം മറ്റൊരു തലത്തിലേക്ക് ആയുധമാക്കപ്പെട്ടിരിക്കുന്നു.

അതായത് അത് നമ്മുടെ ഭരണത്തിനും നമ്മുടെ ജനാധിപത്യ മൂല്യങ്ങൾക്കും വലിയ വെല്ലുവിളി ഉയർത്തുന്നു."

പാർലമെന്റിൽ വിപ്പ് നൽകുന്നതിനെക്കുറിച്ച് പങ്കെടുത്തവരോട് ഒരു ചോദ്യം ഉന്നയിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, “എന്തിനാണ് വിപ്പ്? വിപ്പ് എന്നാൽ നിങ്ങൾ ആവിഷ്കാരത്തെ പരിമിതപ്പെടുത്തുകയാണ്, സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയാണ്, നിങ്ങളുടെ പ്രതിനിധിയെ അടിമത്തത്തിന് വിധേയമാക്കുകയാണ്. ആ വ്യക്തിയെ തന്റെ മനസ്സ് ഉപയോഗിക്കാൻ നിങ്ങൾ അനുവദിക്കുന്നില്ല. യുഎസിന് വിപ്പ് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക, കഴിഞ്ഞ പത്ത് വർഷമായി സെനറ്റിന്റെ തീരുമാനങ്ങൾ പ്രേരണയാൽ എങ്ങനെ സ്വാധീനിക്കപ്പെട്ടുവെന്ന് കണ്ടെത്തുക. എന്നാൽ നിങ്ങൾ ഒരു വിപ്പ് പുറപ്പെടുവിക്കുമ്പോൾ, പ്രേരണയില്ല. ആരെയാണ് പ്രേരിപ്പിക്കേണ്ടത് ?.......രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.പക്ഷേ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടോ? വിപ്പ് തടസ്സമാകുന്നു”.

പാർലമെന്റിലെ തടസ്സങ്ങളെക്കുറിച്ച് ശ്രീ ധൻഖർ പറഞ്ഞു,:“ഒരുകാലത്ത് ജനാധിപത്യത്തിന്റെ ക്ഷേത്രമായിരുന്ന ഇത് ഇപ്പോൾ ഒരു ഗുസ്തി വേദിയും യുദ്ധക്കളവുമായി മാറിയിരിക്കുന്നു. ആളുകൾ 'മാന്യത ' എന്ന വാക്ക് മറന്നുപോയി, ഇപ്പോൾ അന്തസ്സ് എന്ന ആശയം തന്നെ ഇല്ല".
 
"നിങ്ങൾ ഒരു വലിയ സമ്മർദ്ദ ഗ്രൂപ്പാണ്. സമൂഹമാധ്യമം നിങ്ങൾക്ക് ശക്തി നൽകിയിട്ടുണ്ട്. പാർലമെന്റ് സ്ഥാപനങ്ങൾ , അവയുടെ പ്രവർത്തനം, പാർലമെന്റേറിയൻമാരുടെ പ്രകടനം എന്നിവയിൽ ഓഡിറ്റ് നടത്താൻ നിങ്ങൾക്ക് കഴിയും. ഭരണഘടനാപരമായ കടമകൾ നിറവേറ്റുന്നതിനുപകരം, ഒരു രക്ഷിതാവും തന്റെ കുട്ടി കാണരുതെന്ന് ആഗ്രഹിക്കുന്ന നിലവാരത്തിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് നേരെ ഒരു കണ്ണാടി കാണിക്കാൻ നിങ്ങൾക്ക് കഴിയും. ആ സാഹചര്യം മാറണം".പൊതു പ്രതിനിധികളെ ഉത്തരവാദിത്തമുള്ളവരാക്കാൻ യുവമനസ്സുകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രീയത്തിൽ കഴിവുള്ള ആളുകളുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, "നയരൂപീകരണത്തിൽ പരിശീലനം ലഭിച്ചവരെയും രാഷ്ട്രീയം അറിയുന്നവരെയും നമുക്ക് ആവശ്യമാണ്. ഗവൺമെന്റിനെ ഉത്തരവാദിത്വപെടുത്തുക എളുപ്പമല്ല. അതിനുള്ള ഏക മാർഗം നിയമ നിർമാണസഭകളാണ്.ഓർക്കുക, നിങ്ങൾ ഗവൺമെന്റിനെ ഉത്തരവാദിത്ത പ്പെടുത്തുമ്പോൾ, നിങ്ങൾ ഗവൺമെന്റിനെ സഹായിക്കുകയാണ് . എല്ലാവർക്കും മെച്ചപ്പെടാൻ ആഗ്രഹമുണ്ട്.പക്ഷേ ഓരോരുത്തരോടും അവർക്ക്പുരോഗതി ആവശ്യമുള്ള ആശങ്കാജനകമായ മേഖലകളെ തിരിച്ചറിഞ്ഞ് ആരെങ്കിലും അവരോട് അത് പറയേണ്ടിവരും " ഉപരാഷ്ട്രപതി പറഞ്ഞു

ആവിഷ്കാരത്തിന്റെയും സംഭാഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചു ശ്രീ ധന്ഖർ പറഞ്ഞു: "നാം അഭിമാനിക്കുന്നു, ഞങ്ങൾ ജനാധിപത്യത്തിന്റെ മാതാവാണ് എന്ന് . നാം ഈ ജനാധിപത്യവാദികൾ , പക്ഷേ ആ അവകാശവാദത്തെ ന്യായീകരിക്കുന്നുണ്ടോ ? ചുറ്റും നോക്കുമ്പോൾ.... ഞാൻ ആശങ്കാകുലനാണ്. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ ആശങ്കാജനകമാണ്. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അർത്ഥവത്തായ സംഭാഷണമില്ല. ദേശീയത, സുരക്ഷ അല്ലെങ്കിൽ വികസനം തുടങ്ങിയ വിഷയങ്ങളിൽ അവർ ചിന്തിക്കുന്നില്ല. ഏറ്റുമുട്ടൽ നിലപാട് കൂടുതൽ ശക്തമാകുന്നതായി നിങ്ങൾക്ക് കാണാം. അസ്വസ്ഥത ഒരു രാഷ്ട്രീയ തന്ത്രമായി ആയുധമാക്കിയിരിക്കുന്നു.വലതും ഇടതും മധ്യവും എല്ലാ ഭാഗത്തുനിന്നും ഉപയോഗിക്കുന്ന ഭാഷ നോക്കൂ - ഇന്ത്യയുടെ മനസിനെ ചെറുതാക്കുക മാത്രമല്ല, നമ്മുടെ സംസ്കാരത്തിന്റെ മഹത്വത്തിന് കളങ്കം വരുത്തുകയും ചെയ്യുന്നു."

 
"ജനാധിപത്യ മൂല്യങ്ങളുടെ നിലനിൽപ്പിന്റെ അടിസ്ഥാനമായ ആവിഷ്കാരവും സംഭാഷണവും അതിവേഗം മങ്ങിക്കൊണ്ടിരിക്കുന്നതിൽ രാജ്യത്തിന്റെ ഉപരാഷ്ട്രപതി എന്ന നിലയിൽ എനിക്ക് ആശങ്കയുണ്ട്. ആളുകൾ വിധികർത്താക്കളാണ്. അവർക്ക് ഒരു വീക്ഷണമുണ്ട്. ഞാൻ മാത്രമാണ് ശരി, മറ്റുള്ളവരെല്ലാം തെറ്റാണ്, മറുവശത്തെ വീക്ഷണം കേൾക്കാതെ അവർ അങ്ങനെ ചിന്തിക്കുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു സ്വത്ത് നശിപ്പിക്കുന്നവരെക്കൊണ്ട് അതിന്റെ ബാധ്യത ഏറ്റെടുപ്പിക്കണമെന്ന് ശ്രീ ധൻഖർ ആഹ്വാനം ചെയ്തു:, “പൊതു സ്വത്ത് നശിപ്പിക്കൽ, ട്രെയിനുകളിൽ കല്ലെറിയൽ, ഗവൺമെന്റ് കെട്ടിടങ്ങൾക്ക് തീയിടൽ. നാം എവിടേക്കാണ് പോകുന്നത്? ഈ ആളുകളുടെ പേരുകൾ പറയാനും അപമാനിക്കാനും സമൂഹം ഒറ്റക്കെട്ടായി ഉയരണം. അവരെ ഉത്തരവാദിത്തപ്പെടുത്താനും സാമ്പത്തികമായി പിഴ നൽകാനും സംവിധാനങ്ങൾ പ്രവർത്തിക്കണം ”.
 
നിയമലംഘനത്തിലും പൊതു ക്രമസമാധാനം തടസ്സപ്പെടുത്തുന്നതിലും തന്റെ ആശങ്ക ഉയർത്തിക്കാട്ടി ശ്രീ ധൻഖർ പറഞ്ഞു, “പൊതു ക്രമസമാധാനത്തെ തകർക്കുന്നതിന് നേരെ നമ്മൾ എന്തിന് ദയ കാണിക്കണം? രാഷ്ട്രീയക്കാരനായ ഒരാൾക്ക് നിയമപരമായ ഒരു അധികാരിയിൽ നിന്ന് നോട്ടീസ് ലഭിക്കുന്നു. ആളുകൾ തെരുവിലിറങ്ങുന്നു. ഇത് ക്രൂരതയാണ്. ഇത് നിയമലംഘനമാണ്. ഇത് ജനാധിപത്യ മാനദണ്ഡങ്ങളോടുള്ള അനാദരവാണ്. ഉന്നതരും ശക്തരും അത് ചെയ്യുന്നു. ഇത് അനുവദിക്കാമോ? പൊതുസമാധാനക്രമം ജനാധിപത്യത്തെ നിർവചിക്കുന്നു. എന്നാൽ രാഷ്ട്രീയ നേട്ടങ്ങൾക്കോ ഒരു വ്യക്തിയുടെ ശക്തി ഉയർത്താനോ വേണ്ടി പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. അയാൾക്ക് ഗതാഗതം സ്തംഭിപ്പിക്കാനും പൊതുക്രമം തകർത്തുകൊണ്ട് ദൈനംദിന ജീവിതം ദുർഘടമാക്കാനും കഴിയും. ഇതിൽ നാം പ്രതികരിക്കുന്നില്ല." ഉപരാഷ്ട്രപതി പറഞ്ഞു.
******************
 
 

(Release ID: 2095255) Visitor Counter : 76
Read this release in: English , Urdu , Hindi