സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ (KVIC) 2025 മഹാകുംഭമേള സ്ഥലത്ത് ദേശീയ ഖാദി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു
ഖാദി ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 98 സ്റ്റാളുകളും ഗ്രാമീണ വ്യാവസായികോത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 54 സ്റ്റാളുകളും അടക്കം 152 സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്
प्रविष्टि तिथि:
18 JAN 2025 7:52PM by PIB Thiruvananthpuram
മഹാകുംഭമേളയോടനുബന്ധിച്ചുള്ള ദേശീയ ഖാദി പ്രദര്‍ശനം ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ (KVIC) ചെയര്‍മാന്‍ ശ്രീ മനോജ് കുമാർ വെള്ളിയാഴ്ച പ്രയാഗ്‌രാജിലെ കുംഭ നഗരിയിലെ സെക്ടര്‍-1 മഹാത്മാഗാന്ധി മാര്‍ഗില്‍ ഉദ്ഘാടനം ചെയ്തു. പ്രയാഗ്‌രാജില്‍ ഫെബ്രുവരി 26 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ ഖാദി ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 98 സ്റ്റാളുകളും ഗ്രാമീണ വ്യാവസായികോത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 54 സ്റ്റാളുകളും അടക്കം 152 സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിശ്വാസത്തിന്റെ ഉത്സവം മാത്രമല്ല, ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രതീകമാണ് മഹാകുംഭമേളയെന്ന് ഉദ്ഘാടന വേളയില്‍ കെവിഐസി ചെയര്‍മാന്‍ ശ്രീ മനോജ് കുമാര്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഖാദി ആത്മനിര്‍ഭരതയുടെയും സ്വദേശി പ്രസ്ഥാനത്തിന്റെയും അടയാളമായിരുന്നെങ്കില്‍ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 'ചര്‍ക്ക വിപ്ലവം' (Charkha Kranti) സ്വാശ്രയ ഇന്ത്യയുടെ പ്രതീകമായി മാറി. 'ഖാദി ഫോര്‍ നേഷന്‍, ഖാദി ഫോര്‍ ഫാഷന്‍, ഖാദി ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍' എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് കീഴില്‍ ഖാദി, ഗ്രാമ വ്യവസായങ്ങള്‍ പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കാഷ്മീര്‍ മുതല്‍ തമിഴ്‌നാട് വരെയും മഹാരാഷ്ട്ര മുതല്‍ നാഗാലാന്‍ഡ് വരെയുമുള്ള 20 ലധികം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തില്‍ അണിനിരത്തിയിട്ടുണ്ട്. തീര്‍ഥാടകരോടും സന്ദര്‍ശകരോടും ഖാദി പ്രദര്‍ശനം സന്ദര്‍ശിക്കാനും തദ്ദേശീയ ഉല്‍പന്നങ്ങള്‍ സ്വീകരിക്കാനും അതുവഴി 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന സംരംഭത്തെ പ്രോത്സാഹിപ്പിക്കാനും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ 'ഖാദി വിപ്ലവം' നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രസ്താവിച്ച ശ്രീ മനോജ് കുമാര്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു.
(रिलीज़ आईडी: 2094684)
आगंतुक पटल : 63