സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

2025-ലെ മഹാകുംഭമേളയില്‍ നമാമി ഗംഗ, ഖാദി ഇന്ത്യ പ്രദര്‍ശനശാലകളിലെ പരിവർത്തനാത്മക യാത്രകൾ

ഇന്ത്യയുടെ പൈതൃകവും സുസ്ഥിരതയും അനുഭവിച്ചറിയാം

Posted On: 18 JAN 2025 9:04PM by PIB Thiruvananthpuram

2025-ലെ മഹാകുംഭമേളയിലെ നമാമി ഗംഗ പ്രദര്‍‍ശനമണ്ഡപം

കേന്ദ്ര ജലശക്തി മന്ത്രാലയം മഹാകുംഭമേളയില്‍ സ്ഥാപിച്ച നമാമി ഗംഗ പവലിയന്‍ നമാമി ഗംഗ പദ്ധതിയെ കേന്ദ്രീകരിച്ച് വിജ്ഞാനപ്രദമായ ഒരു പ്രദർശനം ഒരുക്കിയിരിക്കുന്നു. ഗംഗാ നദിയെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും സാങ്കേതികവിദ്യ, സാമൂഹ്യ ഇടപെടൽ, സുസ്ഥിരത എന്നിവ സമന്വയിപ്പിക്കുകയാണ് ഈ സംരംഭം. പ്രാദേശിക സമൂഹങ്ങളുടെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഒരു നിർണായക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ശ്രമങ്ങളെ പ്രദര്‍ശനം എടുത്തുകാണിക്കുന്നു. ഇന്ത്യയിലെ പുണ്യനദികളുടെ ദീർഘകാല സംരക്ഷണം ലക്ഷ്യമിട്ടുള്ള തന്ത്രപരമായ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഇത് അവസരം നൽകുന്നു.

 


മണൽ ചിത്രകലയിൽ തീര്‍ത്ത ശിവന്റെ ശക്തമായ രൂപത്തിന്റെ  ഒരു വശം ശുദ്ധജലത്തെയും മറുവശം മലിനജലത്തെയും പ്രതിനിധീകരിക്കുന്നതിലൂടെ പരിസ്ഥിതി ഉത്തരവാദിത്തത്തിന്റെയും ഗംഗാ നദി വൃത്തിയായി സൂക്ഷിക്കുന്നതിന്റെയും ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തല്‍.



നദീതീരത്തിന്റെയും ചുറ്റുമുള്ള കെട്ടിടങ്ങളുടെയും സങ്കീർണ്ണമായ വിശദാംശങ്ങളടക്കം പ്രദർശിപ്പിക്കുന്ന വാരണാസിയിലെ പ്രശസ്ത തീര്‍ത്ഥഘാട്ടുകളുടെ ആകർഷകമായ ഒരു ചെറുരൂപം.

ഗംഗയെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് അറിയാനാഗ്രഹിക്കുന്ന പുസ്തകപ്രേമികൾക്കും സന്ദർശകർക്കും ഒരു പറുദീസയായി നാഷണൽ ബുക്ക് ട്രസ്റ്റ് (NBT) ഒരുക്കിയ വായനാമൂല.

 


സസ്യലതാതികളടങ്ങുന്ന ഹിമാലയം വർണ്ണാഭമായ  വൈദ്യുതിവിളക്കുകളാല്‍ പ്രകാശിതമാക്കിയ ആകര്‍ഷണീയ പ്രദർശനത്തില്‍ കൈലാസ പർവതത്തിന് മുകളിലായി ശിവനെ അവതരിപ്പിച്ചിരിക്കുന്നു.
 


‘ഗംഗാ കടുവ’ എന്നറിയപ്പെടുന്ന ഗംഗാ നദിയിലെ ഡോൾഫിന്റെ ഒരു മാതൃക പ്രാദേശിക ജീവജാലങ്ങളെ പ്രദർശിപ്പിക്കുന്ന വേദിയില്‍ അഭിമാനത്തോടെ നിലയുറപ്പിച്ചിരിക്കുന്നു.

 


വിദ്യാഭ്യാസ ആവശ്യങ്ങൾക്കും സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി ഗംഗാ നദിയിലെ വൈവിധ്യമാർന്ന മത്സ്യ ഇനങ്ങള്‍ പ്രദർശിപ്പിച്ചിരിക്കുന്നു.



കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ "ജലമാണ് ജീവന്‍" എന്ന മുദ്രാവാക്യം ജല്‍ജീവൻ ദൗത്യത്തിന്റെ സത്തയെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു.




ഖാദി ഉത്സവ്

ഭാരത സര്‍ക്കാറിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം (MSME) മഹാകുംഭമേളയില്‍ സംഘടിപ്പിച്ച ഖാദി ഇന്ത്യ പവലിയന്‍, ഖാദിയിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് പ്രാദേശിക കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, തദ്ദേശീയ വ്യവസായങ്ങൾ എന്നിവയിലെ ഇന്ത്യയുടെ സമ്പന്ന പൈതൃകം പ്രദർശിപ്പിക്കുന്നു. പാരമ്പര്യം, സുസ്ഥിരത, കരകൗശല വൈദഗ്ദ്ധ്യം എന്നിവയുടെ സംയോജനത്തെ എടുത്തുകാണിക്കുന്ന പ്രദര്‍ശനം ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും ഖാദിയുടെ പങ്കിനെക്കുറിച്ച് ആഴമേറിയ കാഴ്ചപ്പാട് പകര്‍ന്നുനൽകുന്നു. മഹാകുംഭമേളയുടെ ചരിത്ര പശ്ചാത്തലത്തിൽ പ്രാദേശിക വ്യവസായങ്ങളും സുസ്ഥിര പരിശീലനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു.

 


പ്രയാഗ്‌രാജിലെ ഖാദി ഉത്സവ പ്രദർശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വോക്കൽ ഫോർ ലോക്കൽ' സംരംഭത്തിന് കീഴില്‍ ഖാദിയോടുള്ള ഇന്ത്യയുടെ  സ്നേഹവും അതിന്റെ പരിവർത്തന യാത്രയും പ്രദർശിപ്പിക്കുന്ന ഒരു ആകര്‍ഷണീയ പ്രദർശനം
 


സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം  (എംഎസ്എംഇ) സംഘടിപ്പിച്ച പ്രാദേശിക കരകൗശല വൈദഗ്ധ്യത്തിന്റെയും പൈതൃകത്തിന്റെയും ആഘോഷമായ ഖാദി ഉത്സവ പ്രദർശനത്തിലെത്തുന്ന സന്ദർശകര്‍.

 

2025-ലെ ഖാദി ഉത്സവത്തിൽ ആത്മനിർഭർ ഭാരതിന്റെ 'സ്വയംപര്യാപ്ത' പ്രമേയം ഉയർത്തിക്കാണിച്ചുകൊണ്ട് മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി

 

ഖാദി ഉത്സവത്തിനിടെ  കടയിൽ തുണിത്തരങ്ങൾ പരിശോധിക്കുന്ന ഉപഭോക്താക്കള്‍

ഇന്ത്യയുടെ കാലാതീത പൈതൃകത്തെയും സുസ്ഥിരവും പ്രാദേശികവുമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെയും ആദരിക്കുന്നതിനായി ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെ പങ്കുചേരാം. സുസ്ഥിരതയും സാംസ്കാരിക സംരക്ഷണവും ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രാദേശിക വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഇവിടെ എടുത്തുകാണിക്കുന്നു.


അവലംബം:

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ഉത്തർപ്രദേശ് സർക്കാർ
https://pib.gov.in/PressReleasePage.aspx?PRID=2093936
https://x.com/PIB_India/status/1880521177040580648

PDF കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

*****


(Release ID: 2094598) Visitor Counter : 10