ഉപരാഷ്ട്രപതിയുടെ കാര്യാലയം
കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സമയം വളരെ പ്രധാനമാണെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നത് വൈകിപ്പിക്കാനാകില്ലെന്നും ഉപരാഷ്ട്രപതി
Posted On:
16 JAN 2025 1:54PM by PIB Thiruvananthpuram
ന്യൂഡൽഹി : 16 ജനുവരി 2025
കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സമയോചിതമായ പരിഹാരം ആവശ്യമാണെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നത് വൈകിപ്പിക്കുന്നത് രാജ്യത്തിന് താങ്ങാൻ കഴിയില്ലെന്നും ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്‍ഖര്‍ ഊന്നിപ്പറഞ്ഞു. ധാര്‍വാഡിലെ കാര്‍ഷിക ശാസ്ത്ര സര്‍വ്വകലാശാലയിലെ അഗ്രിക്കള്‍ച്ചര്‍ കോളേജില്‍ ഇന്നു നടന്ന അമൃത് മഹോത്സവത്തിന്റെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെയും ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ' അടിയന്തര ദേശീയ ശ്രദ്ധ ആവശ്യമുള്ള ഒന്നാണു കര്‍ഷകരുടെ പ്രശ്‌നം. കര്‍ഷികര്‍ക്ക് സാമ്പത്തിക ഭദ്രത വേണം. മുമ്പെന്നത്തേക്കാളും തടഞ്ഞു നിര്‍ത്താനാകാത്തവിധം പുരോഗതിയിലേക്കു കുതിക്കുന്ന ഈ രാജ്യത്തിനു കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നത് വൈകിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു . എല്ലാ പ്രശ്‌ന പരിഹാരത്തിന്റെയും കാതല്‍ സമയമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതില്‍ സമയം അതിപ്രധാനമാണെന്നു ഞാന്‍ പറയും. സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. പോസിറ്റീവ് മാനസികാവസ്ഥയോടെ എല്ലാവരും സമന്വയത്തിലെത്തണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നു' ശ്രീ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കാര്‍ഷിക മേഖലയുടെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് ശ്രീ ധന്‍ഖര്‍ പ്രസ്താവിച്ചു, ' കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍, തുണിത്തരങ്ങള്‍, ഭക്ഷണം, ഭക്ഷ്യ എണ്ണ അങ്ങനെ പലതരമുണ്ട്. അവ അഭിവൃദ്ധി പ്രാപിക്കുകയും ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. നമ്മുടെ കര്‍ഷകര്‍ക്കും ആനുപാതികമായ ലാഭം കിട്ടണം. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ അവരുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (CSR) കര്‍ഷകരുടെ ക്ഷേമത്തിനും കാര്‍ഷിക മേഖലയുടെ ഗവേഷണത്തിനും വേണ്ടി നീക്കിവയ്ക്കണം. കാര്‍ഷികോത്പന്നങ്ങള്‍ അവരുടെ ജീവനാഡിയാണെന്നും അവരുടെ ഹൃദയത്തുടിപ്പു നിയന്ത്രിക്കുന്നതു കര്‍ഷകരാണെന്നും അവര്‍ തിരിച്ചറിയണം. നമ്മള്‍ 3 കാര്യങ്ങള്‍ ചെയ്യണം: ഒന്ന്, നമ്മുടെ കര്‍ഷകരെ സന്തോഷിപ്പിക്കുക. രണ്ട്, നമ്മുടെ കര്‍ഷകരെ സന്തോഷിപ്പിക്കുക. മൂന്ന്, എന്തുവിലകൊടുത്തും നമ്മുടെ കര്‍ഷകരെ സന്തോഷിപ്പിക്കുക'.
പ്രതികൂല കാലാവസ്ഥയും പ്രവചനാതീതമായ വിപണി സാഹചര്യങ്ങളും പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിട്ട് ശ്രീ ധന്‍ഖര്‍ പറഞ്ഞു, ' കാര്‍ഷിക മേഖലയെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. സര്‍ക്കാര്‍ വളരെയേറെ ചെയ്യുന്നുണ്ട്, എന്നാല്‍ കര്‍ഷകര്‍ക്ക് പ്രതികൂല കാലാവസ്ഥയെയും പ്രവചനാതീത വിപണി സാഹചര്യങ്ങളെയും ആശ്രയിക്കേണ്ടി വരുന്നു. ലഭ്യത കുറഞ്ഞാലും അവര്‍ ക്ലേശിക്കും. സമൃദ്ധിയുണ്ടായാലും അവര്‍ ക്ലേശിക്കും. അതിനാല്‍, നമ്മുടെ കര്‍ഷകര്‍ നല്ല സാമ്പത്തികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.'
മഞ്ഞള്‍ ബോര്‍ഡ് രൂപീകരിച്ചതിന് സര്‍ക്കാരിനെ പ്രശംസിച്ചു കൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, ' വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ അറിയിപ്പ് കേട്ടപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു. ദേശീയ മഞ്ഞള്‍ ബോര്‍ഡ്, മഞ്ഞളിന്റെ കാര്യത്തില്‍ ഒരു വലിയ ചുവടുവയ്പ്പാണ്. അഞ്ച് വര്‍ഷത്തിനകം ഉല്‍പ്പാദനം ഇരട്ടിയാക്കും. കയറ്റുമതി വിപണി സൃഷ്ടിക്കുന്നതിനുള്ള അനുകൂല ഇടപെടല്‍ ഉണ്ടാകും. കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകും. കര്‍ഷകര്‍ അതിന്റെ മൂല്യം വര്‍ദ്ധിപ്പിക്കും....ഇന്ത്യ ഗവണ്‍മെന്റ് മഞ്ഞള്‍ ബോര്‍ഡ് ഉണ്ടാക്കി മഞ്ഞളിന് രോഗശാന്തി നല്‍കി. ഓരോ കാര്‍ഷികോല്‍പ്പന്നത്തിനും മൂല്യവര്‍ദ്ധനയും പ്രത്യേക പരിഗണനയും ലഭിക്കുന്നതിന് ഇത്തരം കൂടുതല്‍ ബോര്‍ഡുകള്‍ ഉണ്ടാകണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു.'
കര്‍ഷകര്‍ സാങ്കേതികവിദ്യ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് ശ്രീ ധന്‍ഖര്‍ പറഞ്ഞു, ''കാര്‍ഷിക മേഖലയ്ക്ക് പരിവര്‍ത്തനം ആവശ്യമാണ്. നിരന്തരമായ പരിവര്‍ത്തനം. സാങ്കേതിക സംയോജനം. സാങ്കേതികവിദ്യ അതിവേഗം മാറുകയാണ്. എന്നാല്‍ കര്‍ഷകന്‍ ഇപ്പോഴും പഴയ ട്രാക്ടറില്‍ മുറുകെ പിടിക്കുന്നു. സര്‍ക്കാര്‍ സബ്സിഡി ഏറ്റവും കൂടുതല്‍ ലഭിക്കുന്നതു ട്രാക്ടര്‍ മേഖലയ്ക്കാണ്. കര്‍ഷകന്‍ സാങ്കേതികവിദ്യ സ്വീകരിക്കണം. സാങ്കേതികവിദ്യ സ്വീകരിക്കാന്‍ പ്രേരിപ്പിക്കണം. അതിനുള്ള സിരാകേന്ദ്രങ്ങളായി കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ മാറണം. ഓരോ കൃഷി വിജ്ഞാന കേന്ദ്രങ്ങളും സാധാരണയായി 50,000 കര്‍ഷകര്‍ക്ക് സേവനം നല്‍കുന്നു. ആ 50,000 പേരെ യഥാര്‍ത്ഥത്തില്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചാല്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന വലിയ വിപ്ലവത്തെക്കുറിച്ചു ചിന്തിച്ചു നോക്കൂ . '
SKY
(Release ID: 2093491)
Visitor Counter : 12