സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
സെക്രട്ടറി (സാമൂഹിക നീതി, ശാക്തീകരണമന്ത്രാലയം) മഹാകുംഭ്-2025-ൽ മന്ത്രാലയത്തിൻ്റെ 'ഡിവൈൻ, ഗ്രാൻഡ്, ഡിജിറ്റൽ' പവലിയൻ ഉദ്ഘാടനം ചെയ്തു
Posted On:
16 JAN 2025 11:56AM by PIB Thiruvananthpuram
കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം (M/o SJ&E) മഹാകുംഭ്-2025-ൽ സ്ഥാപിച്ച പവലിയൻ, 2025 ജനുവരി 15-ന്, പ്രയാഗ്രാജിൽ മന്ത്രാലയം സെക്രട്ടറി ശ്രീ അമിത് യാദവ് ഉദ്ഘാടനം ചെയ്തു.
സന്ദർശന വേളയിൽ, ഗുണഭോക്താക്കളുമായി അവരുടെ വെല്ലുവിളികളും നേട്ടങ്ങളും അനുഭവങ്ങളും മനസ്സിലാക്കുന്നതിനായി ശ്രീ അമിത് യാദവും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംവദിച്ചു. TULIP (പരമ്പരാഗത കൈത്തൊഴിലാളികളുടെ ഉന്നമന ഉപജീവന പരിപാടി-Traditional Artisans Upliftment Livelihood Programme)) ബ്രാൻഡ് പോലുള്ള സംരംഭങ്ങളുടെ നല്ല സ്വാധീനം പ്രതിഫലിപ്പിച്ച് കൊണ്ട് മന്ത്രാലയ പദ്ധതികളിൽ നിന്ന് പ്രയോജനം നേടുന്ന കരകൗശല വിദഗ്ധർ അവരുടെ വിജയഗാഥകൾ പങ്കുവെച്ചു, മഹാകുംഭ്-2025-ലെ മന്ത്രാലയത്തിൻ്റെ പങ്കാളിത്തം അതിൻ്റെ പ്രധാന പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും സാമൂഹിക ഉന്നമനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ആധുനിക സാങ്കേതികവിദ്യയെ പരമ്പരാഗത മൂല്യങ്ങളുമായി സമന്വയിപ്പിക്കുന്നതിൽ മന്ത്രാലയത്തിൻ്റെ പ്രതിബദ്ധത പ്രകടമാക്കുന്ന പവലിയൻ 'ദിവ്യവും മഹത്തായതും ഡിജിറ്റൽ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന വഞ്ചിത് ഇക്കായ് സമൂഹ് ഔർ വർഗോം കി ആർത്തിക് സഹായത യോജന (വിസ്വാസ്-VISVAS), സാമൂഹികവും -സാമ്പത്തികവുമായി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ നൈപുണ്യ വികസനത്തിൽ ഊന്നൽ നൽകുന്ന പിഎം-ദക്ഷ് യോജന എന്നിവയുൾപ്പെടെ നിരവധി പ്രധാന പദ്ധതികൾ പവലിയനിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.സീനിയർ സിറ്റിസൺ വെൽഫെയർ സ്കീം, നഷാ മുക്ത് ഭാരത് അഭിയാൻ, നമസ്‌തേ സ്കീം എന്നിവയുൾപ്പെടെയുള്ള മറ്റ് പദ്ധതികൾ, വിവിധ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും സന്ദർശകർക്കിടയിൽ അവബോധം വർധിപ്പിക്കുകയും ചെയ്യുന്നു.
മുതിർന്ന പൗരന്മാർക്കും ദിവ്യംഗങ്ങൾക്കും പിന്തുണ നൽകുന്നതിനുള്ള മന്ത്രാലയത്തിൻ്റെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്ന ALIMCO (Artificial Limbs Manufacturing Corporation of India) യുടെ സ്റ്റാൾ പവലിയനിൽ ശ്രദ്ധ ആകർഷിക്കുന്നു.
SKY
(Release ID: 2093317)
Visitor Counter : 17