പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ കാലാവസ്ഥാ വകുപ്പിന്റെ 150-ാം സ്ഥാപക ദിനാഘോഷങ്ങളിൽ ജനുവരി 14 ന് പ്രധാനമന്ത്രി പങ്കെടുക്കും


'മിഷൻ മൗസം' ഉദ്ഘാടനം ചെയ്ത് ഐഎംഡി വിഷൻ-2047 രേഖ പ്രധാനമന്ത്രി പുറത്തിറക്കും

Posted On: 13 JAN 2025 11:14AM by PIB Thiruvananthpuram

ജനുവരി 14 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150-ാം സ്ഥാപക ദിനാഘോഷങ്ങളിൽ പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. 

നമ്മുടെ രാജ്യത്തെ 'കാലാവസ്ഥയ്ക്ക് അനുയോജ്യമായതും കാലാവസ്ഥാ സ്മാർട്ട്' ആയതുമായ ഒരു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'മിഷൻ മൗസം' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നൂതന കാലാവസ്ഥാ നിരീക്ഷണ സാങ്കേതികവിദ്യകളും സംവിധാനങ്ങളും വികസിപ്പിച്ചുകൊണ്ടും, ഉയർന്ന റെസല്യൂഷനുള്ള അന്തരീക്ഷ നിരീക്ഷണങ്ങൾ നടപ്പിലാക്കുന്നതിലൂടെയും, അടുത്ത തലമുറ റഡാറുകളും ഉപഗ്രഹങ്ങളും, ഉയർന്ന പ്രകടനശേഷിയുള്ള കമ്പ്യൂട്ടറുകളും നടപ്പിലാക്കുന്നതിലൂടെയും ഈ ലക്ഷ്യം കൈവരിക്കുക എന്നതാണ് മിഷന്റെ ലക്ഷ്യം. കാലാവസ്ഥയെയും കാലാവസ്ഥാ പ്രക്രിയകളെയും കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിലും, കാലാവസ്ഥാ മാനേജ്മെന്റിനും ദീർഘകാലാടിസ്ഥാനത്തിലുള്ള ഇടപെടലിനും തന്ത്രങ്ങൾ മെനയാൻ സഹായിക്കുന്ന വായു ഗുണനിലവാര ഡാറ്റ നൽകുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.

കാലാവസ്ഥാ പ്രതിരോധശേഷിക്കും കാലാവസ്ഥാ വ്യതിയാന പൊരുത്തപ്പെടുത്തലിനും വേണ്ടിയുള്ള ഐ എം ഡി വിഷൻ-2047 രേഖയും പ്രധാനമന്ത്രി പുറത്തിറക്കും. കാലാവസ്ഥാ പ്രവചനം, കാലാവസ്ഥാ മാനേജ്മെന്റ്, കാലാവസ്ഥാ വ്യതിയാന ലഘൂകരണം എന്നിവയ്ക്കുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

ഐ എം ഡിയുടെ 150-ാമത് സ്ഥാപക ദിനം ആഘോഷിക്കുന്നതിനായി, കഴിഞ്ഞ 150 വർഷത്തിനിടയിലെ ഐ എം ഡിയുടെ നേട്ടങ്ങൾ, ഇന്ത്യയെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതാക്കുന്നതിൽ അതിന്റെ പങ്ക്, വിവിധ തരത്തിലുള്ള കാലാവസ്ഥാ സേവനങ്ങൾ നൽകുന്നതിൽ ​ഗവൺമെന്റ് സ്ഥാപനങ്ങൾ വഹിച്ച പങ്ക് എന്നിവ പ്രദർശിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ, പ്രവർത്തനങ്ങൾ, വർക്ക്‌ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

***

SK


(Release ID: 2092414) Visitor Counter : 28