ധനകാര്യ മന്ത്രാലയം
ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ വർഷാന്ത്യ അവലോകനം 2024
Posted On:
26 DEC 2024 6:02PM by PIB Thiruvananthpuram
റിസ്‌ക് അസസ്‌മെന്റ്, എൻപിഎ മാനേജ്‌മെന്റ്, സാമ്പത്തിക ഉൾച്ചേർക്കൽ, ഉപഭോക്തൃ സേവനം, ഡിജിറ്റൽ പരിവർത്തനം എന്നിവയും അതിലേറെയും ഊന്നിപ്പറയുന്ന ഇഎഎസ്ഇ പരിഷ്‌കരണ അജണ്ട പോലുള്ള പദ്ധതികളിലൂടെ സ്ഥാപിതമായ ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നത് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (ഡിഎഫ്എസ്) 2024-ലും പരിഷ്‌കാരങ്ങളിലൂടെ തുടർന്നു.
ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ ഈസ് സ്റ്റിയറിംഗ് കമ്മിറ്റി നിയന്ത്രിക്കുന്ന ഈസ് പരിഷ്‌കാരങ്ങൾ ഇപ്പോൾ എല്ലാ പൊതുമേഖലാ ബാങ്കുകളിലും നന്നായി സ്ഥാപിതമായ ഒരു ചട്ടക്കൂടാണ്. ഈസ് 1.0 മുതൽ നിലവിലെ ഈസ് 7.0 വരെയുള്ള പരിഷ്‌കാരങ്ങൾ ഡിജിറ്റൽ ഉപഭോക്തൃ അനുഭവം, അനലിറ്റിക്സ്-അധിഷ്ഠിത ബിസിനസ്സ് തന്ത്രങ്ങൾ, സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ശേഷി നിർമ്മാണം, മെച്ചപ്പെടുത്തിയ എച്ച്ആർ പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരിവർത്തനപരമായ മാറ്റം കൊണ്ടുവന്നു. വാർഷിക ഈസ് അവാർഡ് പരിപാടി പരിഷ്‌കരണ അജണ്ട നടപ്പിലാക്കുന്നതിലെ അസാധാരണമായ പ്രകടനങ്ങളെ അംഗീകരിക്കുന്നത് തുടരുന്നു.
ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിലെ (എസ്സിബി) നിഷ്‌ക്രിയ ആസ്തികൾ (എൻപിഎ) കുറയ്ക്കുന്നതിന് ഡിഎഫ്എസിന്റെ തന്ത്രപരമായ ഇടപെടലുകൾ ഗണ്യമായി സംഭാവന നൽകിയിട്ടുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി 2018 മാർച്ചിൽ 10.36 ലക്ഷം കോടി രൂപയായിരുന്നത് കുറഞ്ഞ് 2024 മാർച്ചിൽ 4.75 ലക്ഷം കോടി രൂപയായി. ഇത് ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐബിസി), സർഫാസി നിയമത്തിലെ ഭേദഗതികൾ, പ്രുഡൻഷ്യൽ ഫ്രെയിംവർക്ക് ഫോർ റെസൊല്യൂഷൻ ഓഫ് സ്‌ട്രെസ്സ്ഡ് അസെറ്റ്‌സ് തുടങ്ങിയ നടപടികളുടെ ഫലപ്രാപ്തി പ്രതിഫലിപ്പിക്കുന്നു.
ഡിജിദാൻ മിഷനിലൂടെ സ്ഥിരമായ വളർച്ച കൈവരിക്കുംവിധം ഡിജിറ്റൽ പേയ്മെന്റുകളിൽ, ഡിഎഫ്എസ് അതിന്റെ നേതൃത്വപരമായ പങ്ക് ശക്തിപ്പെടുത്തിയിട്ടുണ്ട്. 2024 ജനുവരി മുതൽ നവംബർ വരെ ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ അഭൂതപൂർവമായി വർധിച്ച് 223 ലക്ഷം കോടിയായി ഉയർന്നു, അതേ കാലയളവിൽ ഭീം-യുപിഐ 15,547 കോടി ഇടപാടുകൾ രേഖപ്പെടുത്തി. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന സഹായിയെന്ന നിലയിൽ അതിന്റെ പങ്ക് അടിവരയിടുന്നതാണ് ഇത്.
പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, മുദ്ര, സ്റ്റാൻഡ് അപ്പ് ഇന്ത്യ, അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികൾ ഗണ്യമായ പുരോഗതി കൈവരിച്ചുകൊണ്ട് സാമ്പത്തിക ഉൾപ്പെടുത്തലിന് മുൻഗണന നൽകിവരുന്നു. 2024-ലെ കണക്കനുസരിച്ച്, ദശലക്ഷക്കണക്കിന് പൗരന്മാർക്ക്, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്, അവശ്യ ബാങ്കിംഗ്, ഇൻഷുറൻസ്, പെൻഷൻ സേവനങ്ങൾ എന്നിവയിലേക്ക് പ്രവേശനം ഉറപ്പാക്കിക്കൊണ്ട് ഈ പദ്ധതികൾ അവയുടെ വ്യാപ്തി വിപുലീകരിച്ചു.
കാർഷിക മേഖലയിൽ, ഡിഎഫ്എസ് റെക്കോഡ് വായ്പാ വിതരണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. കാർഷിക വായ്പ 2014-15 സാമ്പത്തിക വർഷത്തിൽ 8.45 ലക്ഷം കോടി രൂപയായിരുന്നത് 2023-24 സാമ്പത്തിക വർഷത്തിൽ 24.30 ലക്ഷം കോടി രൂപയായി ഉയർന്നു. കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതി നിർണായക പങ്കാണു വഹിക്കുന്നത്. 7.92 കോടിയിലധികം സജീവ കെസിസി അക്കൗണ്ടുകൾ, കർഷകർക്ക് സമയബന്ധിതവും തടസ്സരഹിതവുമായ വായ്പാ പിന്തുണ നൽകുന്നു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക ക്ഷേമത്തിനും കാര്യമായ സംഭാവന നൽകിക്കൊണ്ട് 2024-ൽ ഒരു സുസ്ഥിരവും പുരോഗമനപരവുമായ ഒരു സാമ്പത്തിക രൂപപ്പെടുത്തുന്നതിൽ സാമ്പത്തിക സേവന വകുപ്പ് പ്രധാന പങ്കുവഹിച്ചു.
ബാങ്കുകളുടെ പ്രകടനം
ഗവൺമെന്റിന്റെ സമഗ്രമായ നയ പ്രതികരണത്തിന്റെ ഫലമായി, ബാങ്കിംഗ് മേഖലയുടെ സാമ്പത്തിക ആരോഗ്യവും കരുത്തും ഗണ്യമായി മെച്ചപ്പെട്ടു.
ഡിജിറ്റൽ പേയ്മെന്റുകൾ
ഏകീകൃത പേയ്മെന്റ് ഇന്റർഫേസിന്റെ (യുപിഐ) ആഗോള വിപുലീകരണത്തിനായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇന്റർനാഷണലുമായി ഗൂഗിൾ പേ ഇന്ത്യ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
യുപിഐ ഇപ്പോൾ ഫ്രാൻസിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ബോബ്കാർഡ് ലിമിറ്റഡ് റൂപേ നെറ്റ്വർക്കിൽ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു.
വിദേശ ഇൻവാർഡ് റെമിറ്റൻസസ് (എഫ്‌ഐആർ) സംബന്ധിച്ച് തന്ത്രപരമായ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി എൻപിസിഐ ഇന്റർനാഷണലും യൂറോബാങ്കും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
നേപ്പാളിൽ യുപിഐ ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
എൻപിസിഐ ഭാരത് ബിൽപേ ഒരു പുതിയ ബില്ലർ വിഭാഗമായി നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) റീചാർജ് അവതരിപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി പങ്കാളികളാകുന്നു.
യുപിഐയിൽ റൂപേ ക്രെഡിറ്റ് കാർഡ് പ്രോൽസാഹിപ്പിക്കുന്നതിനായി ഇന്ത്യൻ പ്രീമിയം ലീഗ് (ഐപിഎൽ) 2024-ൽ റൂപേ 'ലിങ്ക് ഇറ്റ്, ഫൊർഗെറ്റ് ഇറ്റ്' എന്ന പ്രചരണ പദ്ധതി അവതരിപ്പിച്ചു.
നമീബിയയിൽ ഇന്ത്യയുടെ യുപിഐ സ്റ്റാക്ക് വിന്യസിക്കുന്നതിന് എൻപിസിഐ ഇന്റർനാഷണൽ ബാങ്ക് ഓഫ് നമീബിയയുമായി ചേർന്നു.
റൂപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് കാനഡ, ജപ്പാൻ, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), യുണൈറ്റഡ് കിംഗ്ഡം (യുകെ), യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക (യുഎസ്എ) എന്നിവിടങ്ങളിലെ ഇൻ-സ്റ്റോർ പർച്ചേസുകൾക്ക് ഇപ്പോൾ 25% ക്യാഷ്ബാക്ക് ലഭിക്കും.
പെറുവിൽ യുപിഐ പോലുള്ള തത്സമയ പേയ്മെന്റ് സംവിധാനം വികസിപ്പിക്കാൻ എൻപിസിഐ ഇന്റർനാഷണലും പെറു സെൻട്രൽ റിസർവ് ബാങ്കും പങ്കാളികളായി.
യുഎഇയിലെ വ്യാപാരികളിൽ യുപിഐ ക്യുആർ (ക്വിക്ക് റെസ്പോൺസ്) പേയ്മെന്റ് സ്വീകാര്യമാക്കാനായി നെറ്റ്വർക്ക് ഇന്റർനാഷണലുമായി എൻപിസിഐ ഇന്റർനാഷണൽ പങ്കാളിത്തത്തിലെത്തിു.
ഖത്തറിൽ യുപിഐ പേയ്മെന്റുകൾ ആരംഭിക്കുന്നതിന് എൻപിസിഐ ഇന്റർനാഷണൽ ഖത്തർ നാഷണൽ ബാങ്കുമായി (ക്യുഎൻബി) സഹകരിക്കുന്നു.
'യുപിഐ വൺ വേൾഡ്' വാലറ്റ് സേവനം രാജ്യത്തേക്കു വരുന്ന എല്ലാ അന്തർദേശീയ യാത്രക്കാർക്കും ബാധകമാണ്.
നേപ്പാളിലെ യുപിഐ വ്യാപാരി ഇടപാടുകൾ 100,000 കടന്നു.
അന്താരാഷ്ട്രവൽക്കരണ പദ്ധതികൾ
2024-ൽ, ഫ്രാൻസ്, ശ്രീലങ്ക, മൗറീഷ്യസ്, നേപ്പാൾ എന്നിവിടങ്ങളിൽ ക്യുആർ കോഡ് വഴിയുള്ള ഇന്ത്യയുടെ യുപിഐ ആപ്പകൾ പ്രവർത്തനക്ഷമമായി. മൗറീഷ്യസിന്റെ കാര്യത്തിൽ, ഇന്ത്യയിലും യുപിഐ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യാൻ മൗറീഷ്യൻ ഫാസ്റ്റ് പേയ്‌മെന്റ് സിസ്റ്റം ആപ്പുകളെ ഈ ക്രമീകരണം പ്രാപ്തമാക്കുന്നു.
റുപേ സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഡുകൾ വിതരണം ചെയ്യുന്ന ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യ രാജ്യമായി മൗറീഷ്യസ് മാറി. റുപേ സാങ്കേതികവിദ്യ സ്വീകരിക്കുന്നതോടെ, മൗറീഷ്യസ് സെൻട്രൽ ഓട്ടോമേറ്റഡ് സ്വിച്ച് (മൗകാസ്) കാർഡ് പദ്ധതി മൗറീഷ്യസിലെ ബാങ്കുകളെ ആഭ്യന്തരമായി റുപേ കാർഡുകൾ നൽകുന്നതിന് പ്രാപ്തമാക്കും. മൗറീഷ്യസിലും ഇന്ത്യയിലും പ്രാദേശികമായി എടിഎമ്മുകളിലും പിഒഎസ് ടെർമിനലുകളിലും ഇത്തരം കാർഡുകൾ ഉപയോഗിക്കാം.
***
SK
(Release ID: 2091420)
Visitor Counter : 21